*mihraskoduvally123.blogspot.com*
*ജീവിക്കുകയാണെങ്കിൽ അല്ലാഹുവിന്റെ ഹബീബിനെ ﷺപ്രണയിക്കാൻ വേണ്ടി മാത്രം ജീവിക്കണം...* ❤💚
വാക്കുകളും പ്രവർത്തികളും ആ ചര്യയിൽ ആയി നിലകൊളളണം സ്നേഹം മുഖ മുദ്രയാവണം അത് മദീനയിൽ കേൾക്കണം ഹബീബുളള കാണണം ﷺ
*അല്ലാഹുവിന്റെ ഹബീബിനെ ﷺപ്രണയിച്ചു പ്രണയിച്ചു ജീവിതം ആസ്വദിക്കണം ഈ ലോകത്തെ തൊട്ട് ബുദ്ധി അങ്ങ് മറയണം...* 💞💕
എന്റെ ഓരോ ദിവസങ്ങൾക്കും എന്തൊരു ഭംഗി ആണെന്നോ അല്ലാഹുവിന്റെ ഹബീബെ ﷺഇന്ന് എന്റെ ഉപ്പാപ്പ ﷺവരും എന്ന നിർവൃതിയിൽ നീങ്ങുന്ന നേരങ്ങളിൽ പാടിയും പറഞ്ഞും എഴുതിയും ഞാൻ തീർക്കുന്ന ആനന്ദമായ നിമിഷങ്ങൾ പ്രണയിക്കാൻ കൊതിക്കുന്ന ഓരോ പ്രണയ നിമിഷങ്ങളും വല്ലാത്ത മാധുര്യം തന്നെ...
*വൃണമാൽ വികൃതമായൊരു ഹൃദയത്തിന് മരുന്നായി സ്വലാത്ത് കൂടെ കൂടിയപ്പോൾ പ്രതീക്ഷയാൽ എന്റെ ഉപ്പാപ്പ ﷺഎനിക്ക് കൈ താങ്ങു തന്ന് സ്നേഹവും കരുത്തും തന്നു ഇശ്ഖ് എന്തെന്ന് അറിയാത്ത ഈ പാപിയെ എത്രയും നോക്കിയെങ്കിൽ ഇശ്ഖ് ഉള്ളോർ എത്ര ഭാഗ്യവാൻമാർ അവരിൽ നിന്നും ഹബീബുള്ള ﷺപറയാൻ പറ്റാത്ത ഒരു പ്രകാശങ്ങൾക്ക് മേൽ പ്രകാശ മല്ലെ...* 💚💜
ഏത് രാജ്യത്തായിരിക്കും നല്ല നിറ കൂട്ടുകൾ ലഭിക്കുക ഞാൻ പോകുമായിരുന്നു എന്റെ എഴുത്ത് അക്ഷരങ്ങൾക്ക് നിറം കുറഞ്ഞു പോയെന്ന വേവലാതി എന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു വർണിക്കാൻ അറിയില്ല ദൂതരേ ﷺ...വർണനകൾക്ക് മുകളിൽ അല്ലെ അങ്ങ് എന്ന സത്യം ﷺ
*എന്റെ കണ്ണുകൾക്ക് മാത്രമല്ല അല്ലാഹുവിന്റെ ഹബീബെ ﷺഅന്തത ബാധിച്ചത് ഈ ലോകത്തെ തൊട്ട് ഇപ്പോൾ എന്റെ ഹൃദയത്തിനും അന്തത ബാധിച്ചു കഴിഞ്ഞു എന്റെ ലോകം ഇപ്പോൾ തീർത്തും മദീനയും മദീനയിലെ സുൽത്താനുമാണ് ﷺ...* 💕💞
മൊഞ്ചിലും മൊഞ്ചുള്ള തങ്ങളെ ﷺകാത്ത് അഞ്ചിത മൊഞ്ചുള്ളൊരു ലോകം പണിയുകയാണ് ഞാൻ അതിൽ രാവും പകലും ഏതു എന്ന് പോലും മറന്ന നിമിഷങ്ങൾ ഏറെയാണ് യാ റസൂലളള... ﷺ
*മദീനാ മലർവാടിയിൽ മധുവൂറും മധുരം നുകർന്നു പറക്കണം അതിനായി ഒരു ചിത്രശലഭം മായി രൂപം പ്രാഭിക്കണം പച്ച ഖുബ്ബക്ക് ചാരെ മുത്തമിട്ടു പറക്കണം മുത്തിനോട് ഞാൻ ഹൃദയത്തിൽ നിറച്ച മുഹബത്തിന്റെ കിസ്സകൾ മൂളണം... ﷺ* ❤💚
ന്റെ ഹൃദയം കാത്ത മുഹബത്തിന്റെ കിസ്സകേട്ടു എന്റെ ഉപ്പാപ്പ ﷺപുഞ്ചിരിക്കണം ആ ചിരിയിൽ ഈ ലോകത്ത് നിന്ന് എനിക്ക് റൂഹ് പിരിയണം...
*പിന്നെ എന്റെ അല്ലാഹുവിന്റെ ഹബീബിനെ ﷺഎന്നും ഒരു തടസവു മില്ലാതെ പ്രണയിക്കാൻ ആ ബഖീഇൽ കിടക്കണം ആ മണ്ണിൽ മുത്തമിട്ടു വീണ്ടും മുഹബത്തിന്റെ ഈരടികൾ തീർക്കണം...* 💞💕
തിരു ﷺമുഹബത്തിൽ അലിഞ്ഞ സ്നേഹം മദീന മണ്ണിൽ അലിഞ്ഞു വീണ്ടും പ്രണയിക്കണം ആ പ്രണയ സാഗരം കുന്നു ക്കൂട്ടി വെച്ച് ആ ഭാണ്ടവും പേറി എനിക്ക് നാളെ അല്ലാഹുവിന്റെ അടുക്കൽ രക്ഷ കിട്ടണം
*ഒന്നുമില്ലാത്ത ഈ പാപിക്ക് മുത്തിന് ഇശ്‌ഖിൽ ﷺവിജയിക്കണം അറിവ് ഏതും ഇല്ലേലും അത്യാഗ്രഹം മൂത്തു ഈ അനർഹമായ വ്യാമോഹി ഭ്രാന്തിയായി തീർന്നിരിക്കുന്നു...* 💜💚
യാ അല്ലാഹ് എങ്ങനെ പറയണം എന്ന് അറിയില്ല ഹൃദയം പ്രണയത്തിന്റെ മധുരം നുണഞ്ഞു ലോകം മറന്നു കഴിഞ്ഞു അർഹത ഇല്ലേലും അത്യാഗ്രഹം ആണെന്നാലും ഔദാര്യം തന്ന് ആഖിറം സലാമത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*=================*
*==================*
Comments