*mihraskoduvally123.blogspot.com*
*ലങ്കും ചൊങ്കിൽ വിളങ്ങും നിറവായ് എന് ഹൃദയത്തിന് കോണിൽ എന്നും മധു മന്ത്രമായ സ്വലാത്ത് എൻ ചുണ്ടിന് മുത്തമിട്ടു രസിക്കും മധുര പാനീയം...* 💜💚
വേദനകൾക്ക് ശമനമായി രോഗങ്ങൾക്ക് മരുന്നായ് ദാഹമകറ്റാന് ജലമായി വിശ്വാസിക്ക് കരുത്താണ് എന്നും സ്വലാത്ത്...
*ത്വാഹാ റസൂൽ ﷺതിങ്കൾ നിലാവ് ആശിഖിന് ആശ തന്ന അജബുരത്ത ജമാൽ ﷺ...* ❤💚
റൂഹിൽ അലിഞ്ഞു പ്രണയം സദാ മധു മന്ത്ര മോതണം ഹൃദയം അതിന്റെ പ്രകമ്പനം സ്വലാത്ത് ആയി പുറപ്പെടുവിപ്പിക്കണം മറ്റൊരു ലാഞ്ചന ഹൃദയത്തിന് ഉണ്ടാവാൻ പാടില്ല സത്യം ഉൾക്കൊണ്ട് ആ ഹബീബുള്ളﷺനെ പ്രണയിക്കണം
*രാവും പകലും തിരിച്ചറിയാൻ കഴിയാതെ വരണം ഹൃദയത്തിന്റെ അന്തത ഈ ലോകത്തെ തൊട്ട് കണ്ണിനും വരണം ഖൽബും കണ്ണും മദീനയെയും ഹബീബുള്ളവിനെ ﷺഓർത്തു മാത്രം ഗീതി തീർക്കണം...* 💕💞
പ്രാണനായ ഹബീബുള്ള ﷺപ്രിയമായുള്ള നൂറുളള ﷺകാലം തോൽക്കും കാലം കാത്ത സത്യമായ നബിയുളള ﷺ
*മദീനയെ മുത്തമിട്ടു രസിക്കണം ഹബീബുള്ള ﷺഉപ്പാപ്പയൊരെ സ്നേഹിച്ചു മരിക്കണം അലഞ്ഞു അലഞ്ഞു മദീന ചേരണം അറിഞ്ഞു അറിഞ്ഞു എന്റെ ഉപ്പാപ്പ ﷺ ഈ മോളെ വിളിക്കണംകണ്ട കനവും തീർത്ത അക്ഷരങ്ങളും കാണിക്ക വെക്കണം ഒടുവിൽ ചങ്ക് പൊട്ടി ബഖീഇന്റെ ഓരത്ത് നിശ്ചലമായി വീഴണം...* 💜💚
ബഖീഇന്റെ തീരത്ത് പ്രണയ വിസ്മയം തീർക്കണം ഒരുപാട് ഒരുപാട് അറ്റം കാണാത്ത ലിപികൾ കൊണ്ട് കയ്യും കണ്ണും കുഴയണം അതിൽ നിറഞ്ഞു നിൽക്കുന്ന മദീനയെ കണ്ടു ന്റെ മുത്തിന് ﷺസന്തോഷമാവണം ഉപ്പാപ്പ ﷺയോരെ പ്രണയിച്ച ഈ പാപിയായ മോൾക്ക് ഔദാര്യം സ്നേഹം തന്നു അവിടെ എനിക്ക് കഴിഞ്ഞു കൂടണം...
*യാ അല്ലാഹ് സ്വാർത്ഥതയാണെന്ന് അറിയാം എങ്കിലും കരളുറപ്പൂ തന്ന എന്റെ കരളു ﷺഉപ്പാപ്പ എന്നെ കൈ വേടിയില്ല എന്ന ഉറപ്പുണ്ട് കണ്ണിനും ഖൽബിനും കാവലായ തിങ്കൾ എന്നും കൂട്ടിനും ഉണ്ട്...* 💚💜
അല്ലാഹ് സ്വാർത്ഥയായ ഈ വ്യാമോഹിയുടെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
😥😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*================*
*===================*
Comments