*mihraskoduvally123.blogspot.com*
*അകതാരിൽ എരിയും വേദനകൾ പിടയുമ്പോൾ മഹ്ശൂക്കിന് നാമം ശിഫ നൽകും... ﷺ* ❤💚
ഓർക്കുമ്പോൾ ഹൃദയം പ്രകമ്പനം കൊള്ളുന്ന ഒരേ ഒരു നാമം ഒരേ ഒരു ദേശം എന്റെ മഹമൂദ് നബി ﷺഅഴകേറും അജബായ മദീന...
*അറിവോഴുകും അഴകിന് മദീന നിറവാർന്ന ലോകം തന്ന മദീന...മദീന മദീന* 💚💜
മഹമൂദിൻ നാമം ﷺഹൃദയം കോരിത്തരിക്കുന്നു ആ നാമത്തിന് പോലും എന്തൊരു മൊഞ്ചാ...ആ ഓർമ്മകൾക്ക് എന്തൊരു കുളിരാ... ﷺ
*പ്രണയം വിടരുന്നതും പ്രാണൻ അകലുന്നതും മദീനയുടെ ഓർമകളിൽ ആവണം " ഹാ - എന്റെ പ്രണയമേ...എന്റെ മഹ്ശൂക്കരു എന്തൊരു അഭയമാണ് ഈ ലോകത്തിന് ആശ്രയമാണ് ﷺ...* 💞💕
കണ്ണുള്ളോർ കണ്ടു രസിച്ചു കാതുള്ളോർ കേട്ടു രസിച്ചു മറ്റുളളവർ കണ്ടവരെ കണ്ടു ഇതൊന്നു മില്ലാത്തവർ കാണാൻ ആശ പൂത്തു വേദനകൾ പേറി രാവുകൾ മിഴിനീര് വാർത്തുന്നു...
*ഹേയ് -പ്രണയ ലോകമേ...എന്റെ കാഴ്ചകൾക്ക് നിറം തരണേ...കനവുകൾക്ക് ഭംഗി തരണേ...ആശകൾക്ക് ശമനം തരണേ...* ❤💚
പ്രണയത്തിന്റെ വിളിയാളം കാത്ത് വിരഹത്തിന്റെ വിരി മാറിൽ മയങ്ങുകയാണ് ഞാൻ ഈ വിരഹം താങ്ങാൻ വയ്യ ദിനം പ്രതി ആശയും മോഹവും ദാഹവും ഏറി വരുന്നു അക്ഷര കൂട്ടുകൾ പോലും ഈ അർഹത ഇല്ലാത്തവളുടെ വ്യാമോഹം കണ്ടു പുച്ഛഭാവത്തിൽ നോക്കുന്നു വോ എന്ന് തോന്നി പോവുന്നു എങ്കിലും പ്രതീക്ഷ തന്ന നേതാവ് ﷺആശ തന്ന ജേതാവ് ﷺആഗ്രഹമാൽ ദാഹം തന്ന പ്രണയമായ താതാവ് ﷺ
*രാത്രിയുടെ യാമങ്ങൾക്ക് വല്ലാത്ത ദൈർഗ്യം തന്നെ ചിലപ്പോൾ വല്ലാത്ത ചുരുക്കവും രാവ് തീരെ കുറവ് എന്ന് തോനുന്നു എന്റെ പ്രണയം ആസ്വാദിക്കാൻ സമയം തികയാതെ വരുന്നു ഹോ -നഷ്ടമേ...* 😥😰
വയ്യ കേട്ടോ ഇനിയും ഈ വേദന താങ്ങാൻ ദിനം കഴിയും തോറും ഞാൻ ഉരുകി ഒലിക്കുന്ന മെഴുകുതിരി പോലെ ആയി വരുന്നു ഹോ -എന്തൊരു നീറ്റൽ ആണെന്നോ വയ്യ സഹിക്കാൻ... വയ്യ
*എന്റെ ഹബീബ് ﷺഎന്റെ ഉപ്പാപ്പ ﷺഎന്റെ ലോകമായ സ്നേഹം ﷺഅദബുകേട് ഉണ്ടോ എന്ന് അറിയില്ല പക്ഷെ അജബായ തങ്ങൾ ഹൃദയം കവർന്നപോൾ അഴകായ ലോകം ശരീരം തളർത്തിയിരിക്കുന്നു മോഹം പൂണ്ടു ഇവളും ഭ്രാന്തി ആവുന്ന പോലെ...* 😰😥
ഹേയ് -അഴകിന്റെ ലോകമേ... മദീന ഒരിക്കൽ ഞാൻ വരും ഒന്നും കയ്യിൽ ഇല്ലാത്ത അമൽ ഏതു മില്ലാത്ത ഈ പാപി വരും ഈ ഫഖീർ വരും സ്വീകരിക്കണേ...
*തിങ്കൾ തോൽക്കും തങ്ക താരക പൂ നബി തിങ്കൾ ത്വാഹാ ﷺഅഴകിൽ അഴകായ് ലങ്കും സിറാജാ ﷺ...* ❤💚
മാദിഹീങ്ങൾ മദ്ഹ് പാടിയും എഴുതിയും വര വർണനകൾ തീർത്തും ആസ്വദിക്കുബോൾ ഈ പാപി ലജ്ജിക്കുന്നു ഉപ്പാപ്പ ﷺഈ മോൾക്ക് അതൊന്നും അറിയുന്നില്ലല്ലോ നിറം മങ്ങിയ വിരഹാദ്ര അക്ഷരങ്ങൾ അല്ലാതെ കാണിക്ക വെക്കാൻ എനിക്ക് ഒന്നും ഇല്ലല്ലോ
*പക്ഷെ എനിക്ക് കരുത്തായി സ്വലാത്ത് ഉണ്ട് ഹൃദയത്തിന് പാന പാത്രം ഞാൻ മധുവാൽ നിറകാന് കൂട്ടു പിടിച്ച എന്റെ ചുണ്ടിന്റെ മന്ത്രം ഹൃദയത്തിന് തന്ത്രം...* 💚💜
കാവലായ നിധിയെ ﷺകാതലായ കനിയെ ﷺകാത്ത് അരുളണം ഈ ഹൃദയത്തിനെ എന്നും അങ്ങ് അല്ലാതെ ഈ ഹൃദയത്തിന് ഒരു രക്ഷ ഇന്നില്ല ഒരു പ്രതീക്ഷ ഇന്നില്ല ﷺ
യാ അല്ലാഹ്...നിന്റെ രക്ഷയും ശിക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം എന്നെ അറിയാവുന്ന എന്നെ പടച്ച അല്ലാഹ് നിന്റെ കാരുണ്യം കൊണ്ട് ഔദാര്യം എന്റെ മോഹങ്ങൾക്ക് ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...
*ആവത് അക്കു അല്ലാഹ്...*
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*=================*
Comments