*mihraskoduvally123.blogspot.com*
*ഇല്ല നബിയെ ﷺആശിക്കാൻ ഒരു അർഹതയും ഇല്ല....*
രാവും പകലും കൂടെ നടന്ന സ്വാഹാബാക്കൾ ഇരവും പകലും പ്രണയ സാഗരം തീർത്ത ആശിഖീങ്ങൾ ഇതൊന്നും കഴിയാത്ത ഈ കാലഘട്ടത്തിൽ ജനിച്ച വെറും ചപ്പ് ചവറിൽ കുതിർന്ന എന്തോ ഒന്ന് അല്ലെ കനിവേ ﷺഈ ഞാൻ
*ലജ്ജാവഹം തന്നെ മനകളെഷം സഹിക്കാൻ വയ്യ എനിക്കൊന്ന് സ്വസ്ഥമായി അങ്ങനെ പ്രണയിക്കാൻ അറിയുന്നില്ലല്ലോ തിങ്കളെ ﷺ...*
സ്വലാത്തുൽ ഫാത്തിഹ് ഞാൻ കൂട്ട് പിടിച്ചപോൾ വല്ലാത്ത റാഹത് തന്നെ ആണ് മനസിനും ശരീരത്തിനും പക്ഷെ മനം മദീനയിൽ വസിക്കും ഈ ശരീരം ഇവിടെ നീറി കഴിയുക യാണ് താജരെ ﷺ...
*അക്ഷരങ്ങളെ ക്കൾ തൃതിയിൽ മനം പായുകയാണ് മദീന തേടി എന്റെ മുത്തിന് സ്നേഹം വസിക്കും സ്വർഗം തേടി ﷺ...*
താരം പോലെ മിന്നും താരമായി തിളങ്ങും താരക തിങ്കൾ താര മാണെന് ത്വാഹാ തിങ്കൾ ﷺ...
*പ്രണയം ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങണം ഒരു ശക്തിക്കും അതിനെ അടർത്തി മാറ്റാൻ കഴിയരുത് റൂഹിൽ അലിഞ്ഞു ആ പ്രണയം സദാ മധുരം നുണയണം എന്റെ മുത്തിനോടുള്ള ﷺ പ്രണയം മദീന അറിയണം...*
മധുരം അറിയും മനസിൽ നിറയും ആറ്റൽ നൂറ് എൻ ഹൃദയം കവരും ﷺ
*ഭാഷയും ആശയും മോഹവും ദാഹവും എന്തിന് ഇരിപ്പും നടപ്പും എല്ലാം എന്റെ മുത്തിന്റെ ﷺഓർമ്മകൾ നെയ്തു കൊണ്ട് ആവണം ഈ ലോകത്ത് നടന്നാലും മുത്തിന് ﷺലോകം തന്ന സ്നേഹം മാത്രം ഓർക്കുന്ന ലോകമാവണം...*
തങ്ക സിറാജ് താജരെന് ജീവ് ﷺഓരോ ദിനത്തിനും മാധുര്യം തന്ന താജ് ﷺ
*മദ്ഹ് എഴുതി ദാഹമടങ്ങാൻ ഞാൻ ഇമാം ബുസൂരി യല്ല ഇശ്‌ഖിന് മനം കുളിർക്കാന് എൻ വരികൾ ബുർദയായില്ല എങ്കിലും തിരു നൂറേ ﷺഎൻ ലോകം അങ്ങ് മാത്രം ഹൃദയം ഓതും എന്നും പ്രണയ മന്ത്രം...*
പ്രണയിച്ചു പ്രണയിച്ചു ഈ ഹൃദയം പൊട്ടി മരിക്കണം എനിക്ക് മുത്തേ ﷺ
*അതും ഇവിടെ അല്ല എന്റെ മുത്തിന്റെ ﷺചാരെ വന്നു കണ്കൾ സുറുമ ചാർത്തി തിരു നൂറേ ﷺകണ്ട് മദീന മോഹം ആസ്വദിച്ചു ബഖീഇൽ എന്റെ സ്വപ്നഭൂമിയായ സ്വർഗ്ഗ ഭൂമിയിൽ...*
പാപി ആണെന്ന് അറിയാം ഇശ്‌ഖിന് കണിക അറിയില്ലെന്ന് നിശ്ചയവും ഉണ്ട് എങ്കിലും ആശ തന്ന ഹൃദയം അടങ്ങുന്നില്ല ആഗ്രഹം സഫല മാവും അവരെ എന്നെ പയിക്കൾ നിർത്തുകയില്ല
*ഔദാര്യം തരണേ...അല്ലാഹ് എന്റെ മദീന മോഹം കാണണം അല്ലാഹ്...തിരു നൂറിന് ﷺചാരെ എനിക്ക് പ്രണയിച്ചു സ്വർഗം തീർക്കണം അള്ളാഹ്...*
🤲🏻🤲🏻😰😰😥
ആവത് ആക്ക് അള്ളാഹ്
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*=================*
Comments