*mihraskoduvally123.blogspot.com*
*തിങ്കളിന് തങ്ക മുഖം കണ്ടാൽ തിങ്കൾ നിലാവ് പോലും നിശ്ചലമാവും...തിങ്കളെ ﷺ* ❤💚
എന്തൊരഴകാ ആ സുന്ദര വതനം കണ്ണിമ മിന്നും അജബായ സുദിനം നാളോരോന്നും പ്രതീക്ഷയാലെ തേടും ഞാൻ ആ പ്രിയ നാദം എന്റെ ഉപ്പാപ്പ എൻ ജീവിത താളം ഇന്നീ നാളുകൾക്ക് അഭയം
*മദീന എന്നും മാദിഹിന് ലോകം ഹബീബവരതിൽൽ ﷺ സ്നേഹ പ്രകാശം ആശ്രിതർക്ക് ആശ്രയമായ മദീനയിലെ സുൽത്താൻ ഹോജ ഇശ്‌ഖിന് നേരറിഞ്ഞ രാജ... ﷺ* 💜💚
ഞാൻ ഇന്ന് മദീനയിലാണ് ഉണർചെയ്യുളള കനവുകൾ ആഹാ... എന്തൊരു ഭംഗി ആണെന്നോ ഈ മദീനക്ക്
*ധൃതിയിൽ ഞാൻ അക്ഷരകൂട്ടുകൾ പെറുക്കി എടുക്കുക യാണ് എന്റെ പ്രണയ സൗദം പണി തീർക്കാൻ അക്ഷരങ്ങൾക്ക് വ്യത്യസ്ത നിറങ്ങൾ ഉള്ള ചായം പൂശി ഞാൻ അതിനെ മോടി പിടിപ്പിക്കുക യാണ് എന്തൊരു ആനന്ദ മാണെന്നോ എന്റെ ഈ മദീന കനവുകൾക്ക്...* 💞💕
വ്യഥകളാൽ വൃണപെട്ട ഈ ഖൽബിന് എന്തൊരു ആശ്വാസം ആണെന്നോ ഈ മാത്ര ഇന്ന് ഞാൻ ജീവിക്കുന്നത് തന്നെ ഈ പ്രണയ സുഖം അനുഭവിക്കാൻ വേണ്ടിയാണ് അത്രയും മൊഞ്ചാ ഈ ദിനങ്ങൾക്ക്
*ന്റെ മൊഞ്ചുള്ള ഉപ്പാപ്പ ﷺഈ പാപിയായ പേര കിടാവിനെ വല്ലാതെ ആശ്വാസം പകർന്നു കണ്ണു മാത്രമല്ല ഖൽബും നിറഞ്ഞു...* 💖💗
കനവുകൾ നിറച്ച മദീന ഇത്ര സുന്ദര മെങ്കിൽ യാഥാർഥ്യം എത്ര മനോഹരമായ കാഴ്ച ആയിരിക്കും വയ്യ എന്റെ ആശകൾ എന്റെ ഹൃദയം കീറി മുറിക്കുന്ന പോലെ വയ്യ വയ്യ ഇനിയും കാത്തിരിക്കാൻ ഓഹ് -മദീന ഞാൻ വരും അന്ന് എനിക്ക് ഒരിറ്റു മണ്ണ് തരണം എന്റെ സ്വപ്നഭൂമിയായ ബഖീഇൽ ചുരുണ്ട് കിടന്നോളാം നിരാശ പെടുത്തരുത് വയ്യ കേട്ടോ എനിക്ക് ഇനിയും വേദന പേറാൻ ഞാൻ സഹിക്കാൻ പറ്റുന്നത്തിലും അപ്പുറം സഹിച്ചു ക്ഷമയുടെ നെല്ലി പടി വരെ കണ്ടെന്നു തോന്നി പോയി വ്യാമോഹം ആണേലും ഈ ഈമാൻ കുറഞ്ഞ എന്നെ സംബന്ധിച്ച് അത് നെല്ലി പടി തന്നെ എന്നെ സ്വീകരിക്കണേ...പുണ്യമേ...
*ഉപ്പാപ്പ ﷺആണെന്റെ ആശ്രയം അത് മാത്രമാണ് എന്റെ ആഗ്രഹം അവിടെ മാത്രമാണ് ഇന്നെന്റെ അഭയം അത് മാത്രമാണ് ഇന്നെനിക്ക് വിജയം അത് തന്നെ ആണ് ഇന്നെന്റെ പ്രതീക്ഷയും...* ❤💚
യാ അല്ലാഹ് വിവരമില്ലാത്ത ഈ അത്യാഗ്രഹിയുടെ അതിരു കടന്ന വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*================*
*====================*
Comments