*mihraskoduvally123.blogspot.com*
*ഇഷ്ടം എന്നും ഇഷ്ടകനിയോടാണ്ﷺ ഇശ്ഖാൽ കരുതി വെച്ച മുഹബത്തിന്റെ കിസ്സകളോടാണ്...* ❤💚
പാരിൽ ആകെ പുതുമയുടെ സുഗന്ധം രാവിൽ ദിനം കൊഴിയും ഗന്ധം ആയുസിൽ വരുന്ന മാറ്റം ഓർക്കാത്ത ഞാൻ എത്ര ദുർഗന്ധം
*മദീന ഞാൻ കണ്ടില്ല മഹ്ബൂബിൽ അലിഞ്ഞില്ല ﷺനാളും കൊഴിഞ്ഞു കഴിയുന്നു രാവും കണ്ണീരു വാർത്തുന്നു ദേഹം മയ്യത്ത് മണക്കുന്നു...* 😥😰
മൂർച്ചയാണ് സയ്യിദീ ﷺദാഹമാണ് യാ സനദീﷺഹൃദയം വിങ്ങുന്ന നോവാണ് മാനിമ്പ കനി ﷺ
*ഒരുങ്ങിയില്ല ഞാൻ ഉണർന്നു മില്ല ഞാൻ ഉറക്കം എന്നും എന്നിൽ പരാജയം സൃഷ്ടിച്ചു മദീനയെ നോവാക്കി പ്രണയം പാടും ഖൽബിൽ സ്വയം അറിയാത്ത വിഡ്ഢിയായ് വേഷ പകർച്ച ഉരിയാടി...* 😰😥
വേദനയാണെ നൊമ്പരമാണെ നാളെയുടെ ഉദയം കാണാതെ പോയാൽ ഖൽബിൽ മദീന എന്നും വിങ്ങലാണ് എന്നിലെ അസ്തമയവും നോവ് പകരുന്നതായി മാറും
*മദീന കാണാതെ മരിപ്പിക്കല്ലേ നാഥാ ഹബീബിൽ ﷺഅലിയാതെ കണ്ണുകൾ നിശ്ചല മാവരുതേ കാരുണ്യമേ...മോഹമെന്നും ബഖീഇലാ ദാഹമെന്നും ഹബീബിലാ ﷺഹൃദയം കാണണം ഈ മുഹബത്തിന്റെ പോരിശ അറിഞ്ഞു ഔദാര്യം കനിയണം* 😰😥
കണ്ണുകൾ ഇല്ല എനിക്ക് കാതും ഇല്ല എനിക്ക് കാലും കയ്യും എന്നോ നിശ്ചലമായി പോയി ഈ ലോകം അന്യമായി
കാണുന്നു കണ്ണിൽ മദീന കേൾക്കുന്നു മദീന മറ്റെല്ലാ കാഴ്ച്ചയും ഇന്നെനിക്ക് നഷ്ടമായി അതിൽ ഏറ്റവും സന്തോഷമായി
*മദീന എന്നിൽ ഭ്രാന്തമായ ആവേശം പകരുന്നു അല്ല ഭ്രാന്തിയായി മാറി ഞാൻ ഒരിക്കൽ ഈ മനക്കോട്ട നിറച്ചു ഞാൻ വരും ഹബീബി ﷺസ്വീകരിക്കണേ നസ്വീബെﷺ* 😰😥
യാ അല്ലാഹ് ഏറ്റവും വിഡ്ഢി ഏറ്റവും പരാജയ വ്യാമോഹി ഉള്ളം നിറഞ്ഞ അത്യാഗ്രഹി എങ്കിലും കാരുണ്യവാനായ എന്നെ അറിയുന്ന എന്നെ പടച്ച അല്ലാഹ് നിന്റെ രക്ഷയും ശിക്ഷയും ഭയാനകം നിന്റെ നന്മയും തിന്മയും സ്തുതിർഹം എല്ലാത്തിലും ഉപരി ലോകത്തിന് റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്തിനെ തന്ന കരുണവാരിതി എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് ആഖിറം സലാമത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ام درویش*
*mihraskoduvally123.blogspot.com*
*===================*
*===========================*
Comments