*mihraskoduvally123.blogspot.com*
*ഹബീബുള്ളാഹ് ﷺഈ നുറുങ്ങും വേദന തിന്നും ഖൽബിന് എന്നും കുളിറാണ്...* 💚❤
അല്ലാഹുവിന്റെ ഹബീബ് ﷺതങ്ങൾ കാലം തോൽക്കും കനിവാണ്
കാതൽ തീർക്കും ഖൽബിൽ എന്നും ഇശലുകൾ ആയോരു മുത്താണ് ﷺ
*അറബിക് കടലിന്റെ അലയോലി പോലെ മദീന പാടും പ്രേമ ഗാനം ഹാബീബുള്ളാഹിൽ ﷺഓതും ഹൃദയ രാഗം...* 💜💚
പ്രിയരായ മഹ്ഷൂക്കര് ﷺമോഹമായ മഹമൂദരു ﷺഹിമകണം ഒഴുകും ആനന്ദത്തിന് പ്രിയ താജരു ﷺ...
*അഞ്ചിത മൊഞ്ചിൽ അഞ്ചും മൊഞ്ചായ ഇശ്‌ഖിന് ദൂതര് ﷺമദീനയിലെ മുത്താറ്റൽ ആയവരു ﷺ...* 💞💗
ഇരു ലോക പ്രകാശം അള്ളാഹുവിന്റെ ഹബീബ് ﷺഗുണമായൊരു രാജ അറിവിന് നേതാ...ആലം വാഴ്ത്തും ഇശ്‌ഖിന് ഹോജ... ﷺ
*അറിയില്ല പറയാൻ എനിക്ക് അറിയുന്നതോന്നും പോരാ എഴുതാൻ വാക്കുകൾ പോലും നിസ്സഹായമയോരു വേള...വ്യഥ പേറും ഈ ഖൽബിന് കുളിരായി വന്നുള്ള നൂറാ...മദീന മോഹം പൂത്ത നേരം സ്വാന്തനമായ താജ ﷺ...* ❤💚
മദീന മോഹം പൂത്ത ഈ ഖൽബിന് മദീന മണ്ണിൽ അഭയം വേണം ബഖീഇന് മണ്ണിൽ ആശ്രയം തരണം
*മോഹമെല്ലാം അവിടെ കണ്ണീരാൽ ഞാൻ ഇവിടെ കാക്കണം ഈ എന്നെ നോക്കണം ഈ ഖൽബിൽ ഒന്ന് അഭയം ആയുള്ള തിങ്കളെ ﷺ...*💞💗
ഒട്ടിപിടിച്ച ഹൃദയത്തിന്റെ ഭാഷ ഹാബീബുള്ള ﷺആവണം മദീനയിൽ സ്വർഗം തീർത്ത നബിയുളള ﷺആവണം
*ഇശ്ഖ് അറിയാ പാപി ഞാനേ ഇശ്‌ഖിന് ലോകം തേടും ഞാനേ...അറിയാത്ത ഈ പ്രേമം വിരഹ മോതും എന്നിൽ ഇന്നേ...കാണണം എന്റെ വ്യഥകൾ തീർക്കണം എന്റെ മോഹം ഖൽബിന്റെ അടങ്ങാത്ത മദീന ദാഹം...* 💚❤
ആശയാണ് മോഹമാണ് വ്യാമോഹമാണ് അത്യാഗ്രഹമാണ് എല്ലാം അറിയാം തങ്ങളെ ﷺപക്ഷെ അർഹത ഏതും ഇല്ലെന്നിരുന്നാലും ആശ മുറിയാതെ ഇവൾ ഇന്നും കാക്കുന്നു അല്ലാഹുവിന്റെ ഹബീബെ... ﷺ
*പ്രണയാദ്രമായൊരു പാപിയുടെ ഹൃദയ താളം മണ്ണിൽ ഒടുങ്ങിയാലും ഖൽബ് എരിയാത്ത ദാഹം ഒരു മണ്ണിലും അലിയാത്ത സ്നേഹം റൂഹിൽ അലിഞ്ഞ രാഗം...* 💞💗
ദുർ മോഹം ലെ ഈ പാപിയുടെ വ്യാമോഹം എന്ത് ചെയ്യാനാ അടക്കാൻ പറ്റുന്നില്ല അർഹത ഇല്ലെന്ന് ഓതിയാലും കേൾക്കാത്ത ഈ ഹൃത്തിന് പ്രതീക്ഷയായ നിമിഷം തന്ന മഹമൂദ് ഹോജ ﷺഅഭയം ആവും തീർച്ച
*യാ അള്ളാഹ് ലജ്ജ ഇല്ല ഈ ഉള്ളോൾക്ക് ഒട്ടും എങ്കിലും റഹ്മത്തുലിൽ ആലമീൻ മുത്ത് ഹാബീബുള്ളാനെ തന്ന കനിവേ- എന്റെ വ്യാമോഹം ഔദാര്യം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്...*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*==================*
Comments