*mihraskoduvally123.blogspot.com*
*അനുഭവിക്കുന്നവർക്ക് സുഖമാണ് അനുഭവം രസമാണ് ഹൃദയം ആർത്തിരുമ്പും പ്രണയം ഹരമാണ്...* 💚💜
അലഞ്ഞു ഞാനും നബിയെ ﷺമദ്ഹിന് ലോകം തേടി മദ്ഹോതിയ മാദിഹിന് ഹൃദയം നിന്ന് ഉയരും അക്ഷര മായെങ്കിലും പിറവി കൊണ്ടെങ്കിൽ എന്ന് തോന്നും രാവും വിരളമല്ല നിധിയെ ﷺ
*കൂർത്ത മുള്ളുകൾ കൊണ്ട് ഹൃദയം മുറി പെട്ടിട്ടുണ്ട് അത് അങ്ങനെ നിന്ന് പഴുത്തു നാറുന്നു വല്ലാത്ത ദുർഗന്ധം വമിക്കുന്നു അതിൽ നിന്നും വൃണം മൂത്ത് ചലം ധാരയായി ഒലിക്കുന്നു...* 😥😰
പാപ പങ്കിലമായ ഈ നന്ദി കേട്ട അടിമക്കും മദീന വല്ലാതെ മോഹം ഹൃദയത്തിൽ സൃഷ്ടിചിരിക്കുന്നു അതിന്റെ കൂർത്ത മുള്ളുകൾ തട്ടി ഉണ്ടായ മുറിവിന് എന്ത് നീറ്റൽ ആണെന്നോ സഹിക്കാൻ കഴിയുന്നില്ല ന്റെ ഉപ്പാപ്പ സയ്യിദോരെ... ﷺ
*ഹൃദയം തീർത്ത പ്രളയത്തിൽ ഒഴുകി ഒലിക്കും ജലമെന്നും ആശ്വാസം നൽകും എനിക്ക് അങ്ങോടുള്ള പ്രണയത്തിൽ ﷺ...* ❤💜
ജീവനാണ് നബിയെ ﷺഎനിക്ക് രക്ഷ തന്ന നിധിയെ ﷺഎന്നും റൂഹിൽ അലിഞ്ഞു പോയ ഈ പ്രണയം മധുരമാണ് അത് ഹൃദയം അറിഞ്ഞ സത്യവുമാണ്
*കഴിയില്ല ഒരു നാൾ പോലും മദ്ഹിന് ശീലുകൾ ചേർക്കാതെ നിദ്ര പോലും എന്നെ ആട്ടി ഓടിച്ചു കളയും ഉറക്കം മിത്യയാണ് ഉണർവ് എന്നും സത്യമാണ് കനവുകൾ തന്ന ഈ ഹൃത്തിൽ അങ്ങ് എന്നും സത്യമാണ് ﷺ...* 💚💜
എന്നും ആശിക്കുന്നു ഹബീബോരെ ﷺഞാനൊരു ആശിഖാത്ത് ആയിരുന്നേൽ ഈ ജീവിതം ധന്യമായേനേ എന്ന് ആയില്ല എന്റെ പരാജയം മരിക്കണം നിധിയെ ഒരു യഥാർത്ഥ മുഹബത്ത് തീർക്കും ഹൃദയം കൊണ്ട് ഒടുങ്ങാൻ ആ ഒടുക്കം ബഖീഇന് തീരത്ത് സ്വർഗം തീർക്കാൻ
*മുർതള നിധി എന്റെ മുസ്തഫ നബി ﷺഖൽബിൽ ഓളം തീർത്ത സ്നേഹ കനി ﷺ...* 💕💞
മണ്ണിൽ അലിയില്ല മധുരം കുറയില്ല ഹൃദയം ഏറ്റടുത്ത പ്രണയം മരിക്കില്ല മണ്ണറ പുൽകിയാലും പ്രണയം ഒടുങ്ങില്ല ജീവാണ് നബി ജീവനാണ് ഹബി ﷺ
*യാ അല്ലാഹ് ഔദാര്യം കനിയണം വ്യാമോഹം സ്വീകരിക്കണം ഹൃദയം കാത്ത വേദനക്ക് ശമനം തരണം നൊമ്പരങ്ങൾക്ക് ഔദാര്യം കനിവ് തന്നു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...* 😰😥
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ام درویش*
*mihraskoduvally123.blogspot.com*
*========================*
*=========================*
Comments