Skip to main content

മയ്യത്തെന്ന നാമം ചേർക്കും

*mihraskoduvally123.blogspot.com*

*പ്രണയം ഉള്ളിൽ പിടയും നോവായി ഹൃദയം വിങ്ങുന്നു തീ ചൂടിൽ...* 💚💜
മിസ്ക് മണക്കും സുന്ദര ദേശം മദീന വനി കനവുകൾ നിറഞ്ഞു തുളുമ്പും നേരം ആശ്വാസ കനി
*എന്റെ ഹബീബോരു ﷺഖൽബിന്റെ കോണിൽ ഞാൻ സൂക്ഷിച്ച സ്നേഹ നബിയുള്ള ﷺഎരിയും വേദനകൾ നെച്ചു തകർക്കുബോൾ ആശ്രയം തന്ന നബി എന്റെ സത്യ നിധി ﷺ...* 💚❤
നിദ്ര എന്നെ തഴുകുബോൾ നൂറാൽ വന്നു അഭയം തന്നൊരു സ്വാന്തന കടലായ ഹബി ﷺപാപി എന്നാലും ഹൃദയം കറുത്താലും എന്നിൽ ഇന്ന് അങ്ങ് മാത്രം എന്റെ താജരെ ﷺഎന്നീ ലോകം എനിക്ക് തുണയായ കരളുറപ്പാണ് പ്രിയ രാജ ﷺ
*പ്രണയം മൂർച്ചയാണ് ഹൃദയം തേങ്ങലാണ് സത്യം എന്റെ ഹബീബ് ﷺലോകാനുഗ്രഹമാണ്* ❤💚
ഒരു നാൾ നിശ്ചലമാവും മയ്യത്തെന്ന നാമം ചേർക്കും കൂരിരുൾ മൂടും ഖബറിൽ എന്റെ ഹബീബല്ലാതെ സ്വാന്തനം ആരുണ്ട് സത്യ നിലാവിന്റെ  തണിയല്ലാതെ എന്തുണ്ട്
*ഇന്നീ ചലിക്കും തൂലിക അന്നാ മണ്ണറയിൽ വെളിച്ചം പകർന്നാൽ വീണ്ടും ചലിച്ചു രസിക്കും മുഹബത്തിന്റെ ശീലുകൾ മദീനയെ മുത്തം വെച്ച ഇശ്‌ഖിന്റെ മുത്തുകൾ...* 💚💜
അഭയം ബഖീഇലാ അന്ത്യം അവിടെയാ കൊതിയാ തങ്ങളെ ﷺകനിയണം തിങ്കളെ ആശ മൂത്ത ഇവൾക്ക് ഔദാര്യം നൽകണേ...
*അർഹത നിരാശയ എന്റെ ഹബീബോരു ﷺപ്രതീക്ഷയാ സത്യം ഉള്ള ഖൽബിന് തങ്ങളെന്നും പ്രകാശമാ റൂഹിൽ അലിഞ്ഞു ഹൃദയം കവര്ന്നൊരു സയ്യിദരു അഭയമാ ﷺ...* 💕💞
പ്രിയമാണ് തങ്ങളെ ﷺലോകത്തിന്റെ തിങ്കളെ ﷺഹൃദയം കീറി മുറിച്ച വേദനയാ താജരെ ﷺമദീന മോഹം ഭ്രാന്തമായി സ്നേഹിതരെ... ﷺ
*പാടാത്ത സ്വപ്നങ്ങൾ പറയാത്ത വാക്കുകൾ എഴുതാത്ത അക്ഷരങ്ങൾ ഇതിൽ ഏറെ ഉള്ളിലുണ്ട് ഇശലുകൾ തീർത്തെന് നെഞ്ചകം ആശ പെരുപ്പിക്കുന്നുണ്ട്...* ❤💜
യാ അല്ലാഹ് കാരുണ്യ നാഥാ അർഹത ഇല്ലാത്ത ഈ പാപിക്ക് അഭയം തരണേ...ബഖീഇന് തീരത്ത് ആശ്രയമായി വരണേ...എന്റെ ഉപ്പാപ്പക്ക് ﷺചാരെ സന്തോഷം കനിയണം...
*വ്യാമോഹം അത്യാഗ്രഹം പടർന്നു പന്തലിച ഹൃദയത്തിന്റെ അതിരു കടന്ന വ്യാമോഹം എങ്കിലും ഔദാര്യം ശമനം തന്ന് എന്റെ മോഹങ്ങൾക്ക് നിറം നൽകു അല്ലാഹ്...*
ആഖിറം സലാമത് ആക്ക്‌ അല്ലാഹ്
🤲🏻🤲🏻😰😥
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ام درویش*
*mihraskoduvally123.blogspot.com*
*=================*
*======================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...