*mihraskoduvally123.blogspot.com*
*വല്ലാത്തൊരു മാസ്മരിക വലയം മദീനയെ ചുറ്റി നിൽക്കുന്നുണ്ട് കാരണം കണ്ണുകൾക്ക് മാത്രമല്ല ഹൃദയത്തിനും മദീന എന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു നിർവൃതിയാണ്...* ❤💚
മണലും കാറ്റും കോളും എന്തിന് ഉലകം ചുറ്റും വാനിൽ തത്തി കളിക്കും പറവ കൂട്ടങ്ങളും മുഹബത്തിന്റെ ഇശലുകൾ ഓതി മദീനയെ കുളിരണിയിപിക്കുന്നു ഓഹ് എന്റെ മദീന മൊഞ്ചിന്റെ അഞ്ചിതം തീർത്ത കൂടാരമേ...പ്രണയം മദീനയോട് മാത്രമാണ്
*പാടത്ത പാട്ടിന്റെ എഴുതിയ അക്ഷരങ്ങളുടെ ഈണം മദീനയെ ഞാൻ കുളിരണിയിപ്പിക്കാറുണ്ട് രാവുറങ്ങാൻ ആ ഈണങ്ങൾ എന്നെ തലോടാറുമുണ്ട്...* 💜💚
നിമിഷ നേരത്തെ ചിന്തകൾ പോലും മദീനയാണ് എന്റെ ഹബീബുള്ളയിലാണ് ﷺഎനിക്കഭയം എന്റെ തങ്ങൾ മൊഞ്ച് തീർത്ത തങ്ക തിങ്കൾ ﷺ
*മദീനയെ തത്തി പറക്കും കുഞ്ഞു കുരുവി ആയിരുന്നേൽ മോഹങ്ങൾ വാനിൽ ഉയർത്തി മദീനയെ വലയം വെച്ച് ഞാൻ എന്റെ ജീവിതം ആസ്വദിച്ചു കഴിയുമായിരുന്നു...* 💕💞
ഹൃദയം എരിയും വേദനകൾ ഓരോന്നും ഇന്ന് ഞാൻ ഹൃദയം കാക്കും മദീനയാണ് എന്റെ റൂഹ് കാത്ത മുത്ത് മഹമൂദരാണ് ﷺ
*ആറ്റൽ കനി എന്റെ അഹ്മദ് നബി ﷺഅഹദിന് കനി എന്റെ ത്വാഹാ നിധി ﷺസത്യമായ ലോകം തന്ന ഇശ്ഖേ നബി കാലം കാത്ത ഉദവി ﷺ...* 💚💜
ഹൃദയയത്തിലെ സുൽത്താൻ ലോകത്തിലെ സുൽത്താൻ സകലമാന പടപ്പിനും കാരണമായ സുൽത്താൻ എന്റെ മദീനയിലെ സുൽത്താൻ ﷺ...
*ആദരവേറും ജമാൽ അഹദവന് തന്ന കമാൽ ﷺകാബഡ്യം നിറഞ്ഞ ലോകത്തിന്റെ വഴികേടിൽ നിന്നും രക്ഷയായ റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺസത്യ നിലാവ്...* 💜💚
ഓർമ്മകൾക്ക് മാധുര്യം നിനവുകൾക്ക് പ്രകാശം കനവുകൾ എന്നും കണ്ണുനീരായ പ്രതീക്ഷ എന്റെ ഹബി സ്നേഹ കനി ﷺഞാൻ അറിഞ്ഞ ഏറ്റവും നല്ല നീതി തീർത്ത സ്നേഹം തന്ന നേതാവ് ﷺ
*സ്വലാത്തിന്റെ ഈരടികൾ ഹൃദയം കാക്കുബോൾ ശമനം സർവ്വതും സ്തുതിയോതും നാഥനിൽ അള്ളാഹു കനിഞ്ഞുള്ള കാതൽ നബി ലോകത്തിന് ആശ കേന്ദ്രo താലോലിച്ച നബി ﷺഎനിക്കെന്നും അഭയമായ എന്റെ റസൂലുള്ള ﷺ...* 💜❤
വാക്കുകൾ ദരിദ്രമാണ് ഞാൻ പാപിയല്ലെ എന്റെ തങ്ങളെ ﷺപക്ഷെ...!
എന്റെ നിനവുകളും കനവുകളും ഇന്ന് മദീനയാണ് ഉറക്കം കെടുത്തിയ രാവുകൾ എനിക്ക് നല്ല ഓർമ്മകൾ തരുന്ന തിരക്കിലുമാണ്
*യാ അള്ളാഹ് ചോദിക്കുന്നു ഈ ഉള്ളോൾ അർഹത ഇല്ലെന്നാലും ആ പുണ്യ മണ്ണിൽ എനിക്ക് കാരുണ്യം അഭയം തന്നാലും വിധി യേകു എന്റെ കാരുണ്യ കടലായ നാഥാ...* 😰😥
ഈ വ്യാമോഹിയുടെ അറ്റം കാണാത്ത അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*==================*
Comments