*mihraskoduvally123.blogspot.com*
*ഖൽബാലെ തേടുന്നു ഖൽബിന്റെ മോഹങ്ങൾ കരളുറച്ചു മന്ത്രിക്കും സ്വലാത്തിന് ഈരടികൾ...* 💚💜
ഉലകമകിലം സ്വാന്തനം അഴകതിൽ നിറയും പ്രഭാ വസന്തം മദീനത് ഉദിച്ചു നിൽക്കും മക്കത്തു പിറന്ന നൂറ്... ﷺ
*രാത്രിയുടെ യാമങ്ങൾ ഭംഗി നേടും പ്രഭ ഹൃദയത്തിന് തന്ത്രികൾ സ്വലാത്ത് ഓതും നിമിഷങ്ങൾ എന്തൊരു ആനന്ദം എന്തൊരു ആവേശം ആമോദം നിറഞ്ഞ രാവിൻ സത്യമായ വസന്തം... ﷺ* ❤💚
മദീനത്തെ സുൽത്താൻ മഹ്ബൂബ് സുൽത്താൻ അറിവിന് അഴകായ് പിറന്ന ലോകത്തിന് സുൽത്താൻ... ﷺ
*യാചകി ഞാൻ നബിയെ ﷺആശിഖിന് ഹൃത്തിൽ ഉയരും ഇശ്‌ഖിന് കണങ്ങളെ കാണാൻ പോലും കാഴ്ച ഇല്ല ഹബീബെ ﷺകാണണം ആ കാഴ്ച്ച കേൾക്കണം യാ നസ്വീബെ ﷺയാചകി തൻ ഹൃത്തിൽ ഉയരും മദീന മോഹം...അലകടലായി ഒഴുകും മദീന ദാഹം...* 💚💜
ഹൃദയത്തിന് കോണിൽ അരുവികൾ കവിയും മുഹബത്തിന്റെ തേൻ നുകരാൻ വെമ്പൽ കൊള്ളും ഈ മനം
എന്റെ നൂറുളള സത്യ ഹബീബുള്ള എൻ മനം കൊതിക്കും എന്നും ഖൽബിലെ സുൽത്താൻ എന്റെ കനവിലും നിനവിലും വായും മഹ്ശൂക്ക് സുൽത്താൻ ﷺ
*പുകപടലം കാരണം ഖൽബിന്റെ വേദന പിടയും എന്നും സ്വാന്തനം എന്റെ തിങ്കൾ ത്വാഹാ തങ്ക സിറാജരു... ﷺ* 💜💚
ലജ്ജ ഇല്ല തങ്ങളെ ﷺവ്യാമോഹം എന്നും അറിയാം അത്യാഗ്രഹം നിറഞ്ഞ ഖൽബിന്റെ വേദന മഹമൂദരെ ﷺഅങ്ങയെ അകം നിറഞ്ഞു പ്രണയിക്കാൻ ഇവൾക്കും മോഹം താജരെ ﷺ...
*അറിവില്ല മുത്തോളിവേ ﷺഅദബിളള നൂറോളിവേ ﷺഅജബായി വന്ന മുത്തേ ﷺഅറിവു കേട് ആയെങ്കിൽ ഈ അർഹത ഇല്ലാത്ത മോളോട് പൊറുക്കണേ യാ നസ്വീബെർﷺ...* 💕💞
യാ അല്ലാഹ് അർഹത ഇല്ലെന്നാലും ഔദാര്യം തന്ന് ഈ ഫഖീറിന്റെ മോഹങ്ങൾ കാക്കണം സമദായവനെ...
*ആവത് ആക്ക് അള്ളാഹ്...*
🤲🏻🤲🏻😥😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*===================*
*===================*
Comments