*mihraskoduvally123.blogspot.com*
*ഖൽബിന് കുളിരേകുന്ന മധു മന്ത്രമാണ് തിരു സ്വലാത്ത്...* ❤💜
സൗന്ദര്യമാണ് മരുന്നാണ് സന്തോഷമാണ് അനന്ദമാണ് ആവേശമാണ് ആഘോഷമാണ് പറഞ്ഞാലും പാടിയാലും എഴുതിയാലും വിശേഷണങ്ങൾ അവസാനിക്കാത്ത ആശ്രയമാണ് *സ്വലാത്ത്* 💚
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ الفَاتِحِ لِمَا أُغْلِقَ وَالخَاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بِالحَقِّ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ*
അർത്ഥം അറിഞ്ഞു ചൊല്ലുബോൾ അതിനു മാറ്റു കൂടും
*അല്ലാഹുവേ..*
*അടക്കപ്പെട്ടതിനെ തുറക്കുകയും മുൻകടന്ന പ്രവാചക പരമ്പരക്ക് അന്ത്യം കുറിക്കുകയും സത്യത്തെ സത്യമായ വിധത്തിൽ സഹായിക്കുകയും നിന്റെ ശരിയായ മാർഗത്തിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്‌ത ഞങ്ങളുടെ നേതാവായ മുത്ത് മുഹമ്മദ് ﷺയുടെ മേൽ നീ അനുഗ്രഹങ്ങളും രക്ഷയും ബർകതും ചൊരിയേണമേ..മുത്ത് നബിﷺക്കും മുത്ത് നബിയുടെﷺ കുടുംബത്തിനും സഹാബികൾക്കും മുത്ത് നബിﷺയുടെ ഉന്നത സ്ഥാനവും പദവിയും അനുസരിച്ചു അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ...* 💞💕
സ്വലാത്തുകൾ കൊണ്ട് ഹൃദയത്തിന്റെ ഓരോ പടി വാതിലുകളും മോടി പിടിപ്പിക്കണം അതിന്റെ മൊഞ്ചിൽ ലയിച്ചങ്ങനെ മതി മറന്നു മുത്ത് ﷺതങ്ങള്ളോരെ സ്നേഹിക്കണം...
*നാവിനും ഹൃദയത്തിനും മറ്റു മന്ത്രങ്ങൾ അറിയാതെ വരണം സ്വലാത്ത് അതിന്റെ ഭാഷയായി സ്നേഹമായി കൊത്തി വെക്കണം...* 💜❤
മന്ദഹാസം പൊഴിയും മാദിഹിന് ലോകം മദ്ഹുകൾ നിറച്ചു ആഹ്ലാദിക്കണം
മദീന എന്ന സ്വർഗാവിഷ്ക്കാരം ഹൃദയത്തിന് ലഹരിയായി മാറണം
*മനതലങ്ങളിൽ വായും സ്നേഹ ലോകം മദീന മണ്ണിൽ ഒടുങ്ങണം ഇശ്ഖിന് പാനീയം നിറച്ചു ഖൽബ് കുളിർക്കണം...* 💚💜
സ്വലാത്ത് ചൊല്ലി നാവും ഖൽബും കുളിർക്കണം അല്ലാഹുവിന്റെ ഹബീബോരെ കണ്ട് ജീവിതം ധന്യ മാക്കണം
*മൊഞ്ചുള്ള തങ്ങളെ ﷺപ്രണയിച്ചു ജീവിതം ആസ്വദിച്ചു കഴിയണം അതിനായി മൊഞ്ച് കൂട്ടാൻ സ്വലാത്ത് എന്ന പാനീയം ആവോളം സേവിക്കണം....* 💜💚
അഴക് നിറയും മദീന അവിടെ അഴകായ് ജ്വലിച്ച നബീനﷺ
*അഹദവന് അരുളിയ നിധിയായ ആറ്റൽ നബി ഹൃദയത്തിന് കുളിരാ..* 💚❤
മോഹങ്ങൾ എല്ലാം മദീനയാ ഇഷ്ടങ്ങൾ എന്നും ബഖീഇലാ...വിധി നൽകണേ സമദായവനേ...
*യാ അല്ലാഹ് പാപി ഇവൾക്ക് മോഹങ്ങൾക്ക് ആഗ്രഹങ്ങൾക്ക് സത്യമായ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം കാരുണ്യം തന്ന് ഈ അർഹത ഇല്ലാത്തവളുടെ ആഖിറം സലാമത് ആക്ക് അല്ലാഹ്...*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*===================*
*=================*
Comments