*mihraskoduvally123.blogspot.com*
*മരതക കാന്തിയോ മലർ മണ സുഗന്ധമോ സുൽത്താൻ ഹോജ ﷺ തൻ ഹൃദയ വിശാലതയിൽ പാപി ഇവൾ മനം കുളിർക്കുന്നു രാവിൽ...* 💚❤
മാറി മാറി വരുന്ന ദിനരാത്രങ്ങൾ പുണ്യ മദീന നടമാടുന്ന സുന്ദര നിനവുകൾ ഹാ -എത്ര സുന്ദരം
*മൊഞ്ചിലും മൊഞ്ച് തീർത്ത നാമം മദീന തിരു രാഗം ഹൃദയം പാടും മുത്തിന് കിസ്സകൾ തീർത്ത ദേശം...* 💜💚
മദീന *മദീന* മദീന
കണ്ണുകൾ പോലും അത്ഭുതം സൃഷ്ടിച്ച ഭംഗി ഹിമകണങ്ങൾ നാണിച്ചു പോയ ഭംഗി... ചിത്രങ്ങൾ ദേശത്തിന് ഇത്ര ഭംഗി കാണിക്കുന്നു വെങ്കിൽ നേരിൽ ആ കാഴ്ച കാണാൻ ഉള്ള ശക്തി ഉണ്ടാവുമോ നിധിയെ ﷺഈ പാപിക്ക്
*യാ അല്ലാഹ് ആ കാഴ്ച്ച കാണാതെ എന്റെ കണ്ണുകൾ നിശ്ചല മാവരുതെ...ഇന്ന് തീർക്കുന്ന ഓരോ രാവും കാഴ്ചയിൽ ഒരിക്കൽ മതി മറക്കാൻ കഴിയുന്ന നാൾ എണ്ണി കഴിയുകയാണ് ഇവൾ...* 💚💜
കാത്തിരുന്നാൽ നിരാശ തരാത്ത പ്രതീക്ഷയുടെ തിരി നാളം ഉള്ളിൽ വെളിച്ചം പകരുബോൾ ഓരോ ദിനവും പ്രതീക്ഷയാൽ കാത്തിരിക്കുന്നു ഞാനും വൈകാതെ ഉള്ള എൻ സ്വർഗ്ഗ ദേശത്തിനെ മുത്തി മണക്കാൻ
*എന്റെ മുത്തിനെ ﷺസ്നേഹിച്ച മദീനയല്ലെ എന്റെ രാവിനും പകലിനും ഭംഗി തന്ന സ്വർഗ്ഗമല്ലെ സുന്ദര സ്വർഗ്ഗ കിനാവുകൾ ഇന്നീ ദിനങ്ങൾക്ക് വല്ലാത്ത മൊഞ്ച് തരുന്നു...* 💞💕
മൊഞ്ചുള്ള തങ്ങൾ ﷺവസിക്കും മൊഞ്ചുള്ള മദീന മൊഞ്ചിൽ അഞ്ചും രാഗം തീർത്ത മുഹബത്തിന്റെ മദീന *മദീന*
*അജബുരത്ത ജമാൽ അഴകിൽ ലങ്കും കമാൽ ﷺഅറിവായി വന്ന നിലാവ് ﷺഅഴക് തീർത്ത കിനാവുകൾ തന്ന അഴകിന്റെ മഹ്ശൂക്കര് ﷺ...*
പാപി ഇവൾക്ക് അങ്ങയെ പ്രണയിക്കാൻ അർഹത ഇല്ലെന്ന് അറിയാം പ്രണയം എന്ന വാക്കിന് പോലും നേര് അറിയില്ല താനും എങ്കിലും അത്യാഗ്രഹം മോഹിപ്പിക്കുന്നു പ്രണയിക്കാൻ എത്ര ശ്രമിച്ചിട്ടുo അറിയുന്നും ഇല്ല ഹോ - ലജ്ജാവഹം തന്നെ എന്റെ അവസ്ഥ പ്രണയം പ്രണയം പ്രണയം എന്ന് പാടി നടക്കാൻ അല്ലാതെ പ്രണയിക്കാൻ അറിയുന്നില്ല കഷ്ടം...
*യുദ്ധവീജിയിൽ സ്വഹാബിമാർ എത്ര പ്രയാസങ്ങൾ അനുഭവിച്ചു എല്ലാം കേട്ടറിഞ്ഞിട്ടും കുന്നി കുരുവോളം ഉള്ള എന്റെ പ്രയാസങ്ങളുടെയും കടമയുടെയും പട്ടിക നിരത്തി ഞാൻ എന്റെ മദീനയിൽ നിന്നും സ്വയം ഓടി ഒളിക്കുന്നു എങ്കിലും തിരു നൂറേ ﷺഎന്റെ കഴിവുകേടുകൾ അങ്ങേക്ക് അറിയാമല്ലോ കരളുറപ്പൂ തന്ന മുത്തിന് ﷺഅറിയാമല്ലോ ആ ഒരു നേരിയ പ്രതീക്ഷയാണ് ഇന്നെന്റെ മുതൽ കൂട്ട് സ്വീകരിക്കണേ...നസ്വീബെരെ ﷺ...* 💚❤
യാ അല്ലാഹ് ഈ ലജ്ജ ഇല്ലാത്തവളുടെ അതിമോഹങ്ങൾ കാരുണ്യവനായ നിന്റെ കാരുണ കൊണ്ട് അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*===================*
Comments