*mihraskoduvally123.blogspot.com*
*അഭയമാണ് എൻ റസൂലര്... ﷺ* 💚❤
രാവും പകലും കാണാത്ത തോണിയിൽ സഞ്ചാരം തുടങ്ങിയിട്ട് കുറെ ആയി ഹൃദയത്തിൽ തിരു നൂറിന് ﷺവെട്ടം ഉള്ളത് കൊണ്ട് കണ്ണ് കാണാം വഴിയിൽ കാണുന്ന തടസങ്ങളും കാണാം എങ്കിലും ഇതൊരു പോരാട്ടമാണ് എന്റെ പ്രേമ ഭാജനത്തിലേക്ക് എന്നെ അടുപ്പിച്ച പോരാട്ടം
*ഇവിടെ പ്രയാസങ്ങൾക്ക് സ്ഥാനമില്ല പ്രയാസം എന്ന വെറും പേര് മാത്രം കാരണം ഈ ഹൃത്തിൽ അഭയമായി എന് റസൂലുള്ള ﷺഉണ്ട് ആ മധു ആവോളം നുകരുന്ന ചെറു വണ്ടായ് ഞാൻ ഓരോ ദിനവും ആസ്വദിച്ചു കഴിയുകയാണ് എന്തൊരു മൊഞ്ചാ എന്ന് അറിയോ എന്റെ ദിവസങ്ങൾക്ക്...* 💜💚
എന്റെ മുമ്പിൽ ഒരു ലക്ഷ്യം മാത്രം ന്റെ ഉപ്പാപ്പ ﷺതിങ്കളെ പ്രണയിക്കണം പ്രണയിച്ചു പ്രണയിച്ചു ഒരു മുഴു ഭ്രാന്തി ആവണം
ഇഷ്ടങ്ങളും നഷ്ടങ്ങളും മദീനത് കാണിക്ക വെച്ച് ഏറ്റവും ഇഷ്ടമേറിയ മുത്തിന് ചാരെ ﷺമദ്ഹ് ഓതണം...
*ഓരോ തൂലിക ചലിക്കുബോൾ വിരിയുന്ന അക്ഷരങ്ങളും എന്റെ പ്രതികാരമാണ് എന്റെ പ്രയാസങ്ങൾ എന്നെ തോൽപിച്ച മദീനത്ത് അണയാൻ വെമ്പൽ കൊള്ളുന്ന ഹൃദയത്തിന് മൂർച്ചയെറിയ പ്രതികാരം...* 💕💞
ഒരു പ്രയാസങ്ങൾക്കും പ്രതിപന്തതകൾക്കും കടമകൾക്കും എന്തിന് റൂഹ് അടരുന്ന മരണത്തിനു പോലും ഈ പ്രണയം തകർക്കാൻ കഴിയില്ല കാരണം ഇതെന്റെ റൂഹിൽ അലിഞ്ഞു പോയി മദീന മോഹം ഏറി പോയി ന്റെ കരളായ തിങ്കൾ ﷺഹൃദയത്തിൽ ഒട്ടി പോയി
*പ്രണയിക്കണം മധുരിതമായി ഹൃദയം അത് ഏറ്റടുക്കണം വാ മൊഴിയും വര മൊഴിയും നടനവും ചിന്തയും എല്ലാം തങ്ങള്ളോരു ﷺആവണം റൂഹ് അടർന്നാലും അടരാത്ത പ്രണയം മദീന മണ്ണിൽ വിസ്മയം തീർക്കണം...* ❤💚
ഏറുന്നു വല്ലേ അത്യാഗ്രഹം അതിരു കടക്കുന്നു വല്ലേ എന്ത് ചെയ്യാനാ വ്യാമോഹം ഹൃദയം വല്ലാതെ കീഴടക്കി കയിഞ്ഞു മറ്റൊരു ചിന്തയില്ലാതെ ഞാൻ അലയുന്നു അർഹത ഇല്ലായ്മ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു വെങ്കിലും എന്റെ ഉപ്പാപ്പ ﷺറഹ്മത്തുൽ ലിൽ ആലമീൻ എന്ന സത്യം വീണ്ടും പ്രതീക്ഷ ഏറ്റുന്നു
*യാ അള്ളാഹ് എന്റെ എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...*
🤲🏻🤲🏻😥😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*===================*
*===================*
Comments