*mihraskoduvally123.blogspot.com*
*മരണത്തിന്റെ രുചിയറിയും മുന്പേ മദീനയിൽ എത്തണം മോഹം പടർന്ന ഖൽബ് മുത്തിന് ചാരെ ﷺകാണിക്കവെക്കണം...* ❤💚
മാടപ്രാവുകളായി മദീനത് പറന്നു രസിക്കണം മദീനയെ മുത്തമിട്ടു താലോലിക്കണം...
*എന്റെ മദീന മുത്തിന് ﷺമദീന മുഹബത്തിന്റെ ഗീതി തീർത്ത സത്യ ഹബീബുള്ള ﷺ...* 💚❤
ആടി പാടണം പാറി പറക്കണം ചുണ്ടിൽ മദ്ഹോലി തീർത്തു സ്വർഗം തീർക്കണം മദീനയിൽ അണയണം
*സ്വലാത്തിന്റെ ഈരടികൾ ഹൃദയം കാക്കണം ഹബീബിള്ളാഹിൽ ﷺചേർക്കണം മനം നിറയെ ഇശ്‌ഖിന് കോട്ടകൾ കെട്ടി പണിയണം...* 💚💜
സത്യത്തിനു നേതാവ്ﷺ ഇശലോത്ത താതാവ്ﷺ ഇശ്‌ഖിന് ഇശലുകൾ തീർത്ത ഇശ്ഖോത്ത ജേതാവ് ഇശലോത്ത രാജാവ്... ﷺ
*എന്റെ ഹൃദയത്തെ ഞാൻ എപ്പോഴും മദീനയിൽ പറഞ്ഞയക്കാറുണ്ട് സ്നേഹം ചാലിച്ച കവിതകൾ അവർ എനിക്ക് ചൊല്ലി തരാറുമുണ്ട് എന്തൊരു മൊഞ്ചാ മദീനത്തെ കാറ്റിനും കോളിനും ഹരിത ഭൂമിക്കും എല്ലാം...ആശകൾക്കും മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും മുകളിൽ അവ വട്ട മിട്ടു പറക്കുകയാണ്..."മൊഞ്ചുള്ള മദീന..."* ❤💜
ഹൃദയത്തിന് മന്ത്രം ഇപ്പോൾ സദാ *മദീന മദീന മദീന* എന്നായിരിക്കുന്നു അതെന്നാണ് വിജയ തന്ത്രമാവുക ആരാവുകൾ കാത്ത് മദ്ഹിന് മാല കോർക്കുകയാണ് ഈ ഉള്ളോൾ അകതാരിൽ
*ഹേയ് -എന്റെ സ്വപ്നമേ... നീ ഒന്നു സ്വർഗ്ഗമായിരുന്നു വെങ്കിൽ എന്റെ മുത്തിന് ﷺമദീനയിൽ മാത്രം സുഖം തരുന്ന സ്വർഗ്ഗ സ്വപ്നമായിരുന്നു വെങ്കിൽ...* 💚💜
തിങ്കൾ ഹബീബുള്ള ﷺതങ്ക നബിയുളള ﷺതിങ്കൾ തോൽക്കും തങ്ക താരക നൂറുളള ﷺ
*സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും ഈ അർഹത ഇല്ലാത്ത പാപിയുടെ അത്യാഗ്രഹങ്ങൾക്കും ഒന്നു ചിറകു മുളച്ചിരുന്നു വെങ്കിൽ പറന്നു പറന്നു മദീന ചേരാമായിരുന്നു...* 💚💜
മദീനയെ മുത്ത മിട്ടു ഉപ്പാപ്പ ﷺഓരം ചേർന്ന് ഞാൻ തീർത്ത ഇശലിന് കോട്ടകൾ തുറന്നു ഒന്ന് കാണിക്കാമായിരുന്നു ഭ്രാന്ത് മൂത്ത് പുണ്യ ബഖീഇന് തീരത്ത് പ്രണയ വിസ്മയം ചേർക്കാമായിരുന്നു...
*യാ അല്ലാഹ് വ്യാമോഹം ഈ അത്യാഗ്രഹിയുടെ അതിരു കടന്ന നൊമ്പരം അർഹത ഇല്ലേലും ഉപ്പാപ്പ ﷺതന്ന കുളിരു ഈ നെഞ്ചിൽ ആവോളം ഉണ്ട് കരുത്തായി ഈ നന്ദി കെട്ട നിന്റെ അടിമക്ക് ആശകൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...* 💜❤
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*=================*
*===================*
Comments