Skip to main content

*ആര് എഴുതി എന്നറിയില്ല.*
*വായിച്ചപ്പോൾ ഷെയർ ചെയ്യാൻ തോന്നി.*
*ഫുൾ വായിക്കുക.*
*ഇതിൽ ഇന്ന് നടക്കാത്തത് എന്തെങ്കിലുമുണ്ടോ എന്ന് ചിന്തിക്കുക*.
*പാഠം ഉൾക്കൊള്ളുക*

ലോകാവസാനത്തെ കുറിച്ച് പ്രവാചകൻ പറഞ്ഞു തന്ന കാര്യങ്ങളിൽ ചിലത്    ഇതിൽ അവസാനം പറയുന്നത് മുസ്ലിമീങ്ങളെ കുറിച്ചാണ് ..
                                   👇
◆ലോകാവസാനം അടുക്കുമ്പോള്‍ മനുഷ്യരില്‍ ആദ്യം നഷ്ടമാവുക വിശ്വാസ്യതയാണ് ( പരസ്പരമുള്ള വിശ്വാസം നശിക്കും)
◆ചെരുപ്പില്ലാതെ മരുഭൂമിയില്‍ നടന്ന അറബികള്‍ ഉയരം കൂടിയ കെട്ടിടം ഉണ്ടാക്കുന്നതില്‍ മത്സരിക്കും
◆മനപ്പൂര്‍വ്വം കള്ളം പറയുന്നവര്‍ വ്യാപിക്കും.. ◆വാളിനേക്കാള്‍ മൂര്‍ച്ചയേറിയ നാവുള്ള മനുഷ്യര്‍ രംഗത്ത് വരും..
◆കൊലപാതകങ്ങള്‍ പെരുകും. ◆കൊല്ലുന്നവന് അറിയില്ല താന്‍ എന്തിനാണ് കൊല്ലുന്നതെന്ന് … കൊല്ലപ്പെടുന്നവനും അറിയില്ല , അവന്‍ എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്..◆പുരുഷന്മാര്‍ പുരുഷന്മാരിലും, സ്ത്രീകള്‍ സ്ത്രീകളിലും ലൈംഗിക സംതൃപ്തി കണ്ടെത്തും.. ◆സ്വവര്‍ഗ്ഗ സ്‌നേഹികള്‍പെരുകും.
◆വ്യഭിചാരം വര്‍ദ്ധിക്കും..ജനം അത് പരസ്യമായി ചെയ്യും.
◆ കള്ള സാക്ഷ്യം പെരുകും..
◆സത്യ സന്ധന്‍ കള്ളനാക്കപ്പെടും, കള്ളനെ സത്യ സന്ധന്‍ ആക്കപ്പെടും.
◆ഏറ്റവും വലിയ നീചന്‍ ജനങ്ങളില്‍ വെച്ച് ഏറ്റവും വലിയ സൗഭാഗ്യവാന്‍ ആയി മാറും.
◆മാതാ പിതാക്കള്‍ അവഗണിക്കപ്പെടും..◆അങ്ങാടികള്‍ ( മാര്‍ക്കറ്റ് ) തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരും.
◆പേനയുടെ പ്രകടനം. ◆ഗ്രന്ഥങ്ങളുടെ വ്യാപനം…( എഴുത്ത് / രചന / എഴുത്തുകാര്‍ വര്‍ദ്ധിക്കും )
◆മുസ്ലിം പള്ളികള്‍ അലങ്കരിക്കപ്പെടും, പക്ഷെ അതിനകത്തെ ആളുകളുടെ മനസ്സുകളില്‍ ഭക്തി ഉണ്ടാവില്ല.
◆സമയം വളരെ വേഗത്തില്‍ കടന്നു പോകും
◆പണം ഏതു വഴിക്കാണ് ഉണ്ടാക്കുന്നതെന്നു ജനം നോക്കാത്ത സ്ഥിതി വരും.
◆തളിക പോലുള്ള വസ്തു നിരന്തരം കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും ,ബന്ധം തകര്‍ക്കുംവിധം മനുഷ്യന്‍ അതില്‍ മുഴുകും. ( സാറ്റ ലൈറ്റ് / ഇന്റര്‍നെറ്റ് / ടി.വിഎന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു)
◆വിശ്വാസികളെ ജനം നാണം കെടുത്തും, അങ്ങേയറ്റം പരിഹസിക്കും.. ◆വൈകൃതമുള്ള ആടിനേക്കാള്‍ വില കുറഞ്ഞവനായി വിശ്വാസി ഗണിക്കപ്പെടും..
◆തലയില്‍ പോലും ധരിച്ചുധരിക്കും വിധം സംഗീത ഉപകരണങ്ങള്‍ പെരുകും.
◆തമാശയ്ക്ക് വേണ്ടി ആളുകളെ പരിഹസിക്കുന്നത് വ്യപകമാവും.
◆ഒരു ഗോത്രത്തിലെ തെമ്മാടി അവരുടെ നേതാവാകും. ഒരു ജനതയിലെ ഏറ്റവും നീചന്‍ അവരുടെ നേതാവാകും.
◆ഒരാളുടെ തിന്മയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടി അവന്‍ ആദരിക്കപ്പെടും.
◆ജാര സന്തതികള്‍ പെരുകും.
◆മുസ്ലിംകളില്‍ ചിലര്‍ മദ്യം കുടിക്കുകയും ( ന്യായീകരിക്കാന്‍ ) അതിനു വേറെ പേര് പറയുകയും ചെയ്യും
◆സ്ത്രീകള്‍ പുരുഷന്മാരെ പോലെ വസ്ത്രം ധരിച്ചു നടക്കും..ചില സ്ത്രീകള്‍ വരും, അവര്‍ വസ്ത്രം ധരിച്ചിട്ടുണ്ട്, പക്ഷെ നഗ്‌നരാണ്. ( ശരീരം വ്യക്തമായി മുഴച്ചു കാണും..)
◆ഇസ്‌ലാമിക പാശങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടും. ആദ്യം തകരുക മത വിധികള്‍ ആയിരിക്കും.. ഏറ്റവും അവസാനം നിസ്‌കാരവും..
◆പലിശ വേണ്ടാത്തവന് പോലും പലിശ ഇടപാട് ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത വിധം പലിശ വ്യവസ്ഥ വ്യാപകമാവും.
◆എന്റെ ജീവന്‍ ഏതൊരു ദൈവത്തിന്റെ കയ്യിലാണോ, ആ ദൈവം സത്യം, അന്ത്യനാള്‍ അടുത്തു വരുമ്പോള്‍ മക്കയിലേക്കുള്ള തീര്‍ത്ഥാടനം രാജാക്കന്മാര്‍ക്ക് വിനോദവും, പണക്കാര്‍ക്ക് കച്ചവടവും, സാധുക്കള്‍ക്ക് അവരുടെ ഭൗതിക പ്രശ്‌നങ്ങള്‍ കാരണമായും മാറും..
       (◆മുസ്ലിംകള്‍ 73 വിഭാഗങ്ങള്‍ ആയി പിരിയും)
                                                  

✅ *ഇനി അന്ത്യനാളിന് ആ വലിയ അടയാളങ്ങളല്ലാതെ മറ്റൊന്നും പ്രത്യക്ഷപ്പെടാൻ ബാക്കിയില്ല. അതുകൊണ്ട് പശ്ചാതപിക്കൂ.......*

❎ *ആയതിനാൽ നിങ്ങളുടെ സഞ്ചികൾ ചോരുന്നത് സൂക്ഷിക്കണേ........*

🚫 *നിങ്ങൾ നന്നായി വുളു ചെയ്യുന്നു. എന്നാൽ ധാരാളം ജലം പാഴാക്കുന്നു. അത് ചോരുന്ന സഞ്ചി!*

🚫 *ദരിദ്രര്ക്ക് ധാനം ചെയ്യുന്നു. അതോടൊപ്പം അവരെ ഉപദ്രവിക്കുന്നു. അത് മറ്റൊരു ചോരുന്ന സഞ്ചി.!!*

🚫 *പകൽ നോമ്പനുഷ്ടിക്കുന്നു. രാത്രി നമസ്കരിക്കുന്നു. അതോടൊപ്പം കുടുംബ ബന്ധം മുറിക്കുന്നു. അത് വേറൊരു ചോരുന്ന സഞ്ചി.!!*

🚫 *വിശപ്പും ദാഹവും സഹിച്ച് നോമ്പനുഷ്ടിക്കുന്നതോടൊപ്പം മറ്റുള്ളവരെ ആക്ഷേപിക്കുന്നു, പരദൂഷണം പറയുന്നു, അതും ഒരു ചോരുന്ന സഞ്ചി!!*

🚫 *പർദ്ദയും അബായയും ധരിക്കുന്നു. എന്നാൽ, മേത്തരം പെർഫ്യൂമും അടിക്കുന്നു, അതും ഒരു ചോരുന്ന സഞ്ചി!!*

🚫 *അതിഥിയെ സൽകരിക്കുന്നു, പക്ഷേ, അവരുടെ അഭാവത്തിൽ അവരെ പരദൂഷണം പറയുന്നു, മോശക്കാരാക്കുന്നു. അതും ചോരുന്ന സഞ്ചി!!*

❌ *ആകയാൽ നിങ്ങളുടെ നന്മകളെ ഇത്തരം ഓട്ട സഞ്ചികളിൽ നിക്ഷേപിക്കാതിരിക്കുക.*

❇ *വളരെ ക്ളേശം സഹിച്ച് നന്മകൾ ചെയ്യുന്നു, പിന്നീട് വളരെ ലാഘവത്തോടെ മറ്റുവഴികളിൽ കൂടി അത് പാഴാക്കുന്നു.*

✳ *എൻെറ റബ്ബേ.......*
*എനിക്കും എൻെറ സഹോദരന്മാർക്കും നീ പാപമോചനം നൽകി നേർമാർഗ്ഗത്തിലാക്കേണമേ...*

♻ *ചില അറേബ്യൻ സംഘങ്ങളുടെ കാര്യം ആശ്ചര്യം തന്നെ.*

*⚠ ഹജ്ജിനുള്ള നിർദേശം കർശനമാണെങ്കിലും അതവർക്ക് സാധിക്കുന്നില്ല, എന്നാൽ വിനോദയാത്രക്ക് എവിടെ പോവാനും പ്രശ്നമില്ല,... അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടിട്ടില്ലെങ്കിൽ...*

*⚠ ഒരു ബലിക്ക് അവന് പണമില്ല, എന്നാൽ വലിയ വിലയുടെ ഐഫോൺ വാങ്ങാൻ പണമുണ്ട്. അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടില്ലെങ്കിൽ!!*

⚠ *100 പത്രം വായിക്കാൻ സമയമുണ്ടാകും, എന്നാൽ10 ആയത്ത് ഓതാൻ സമയമില്ല... അല്ലാഹുവിന്റെ കൽപനക്ക് മുന്തിയ പരിഗണന നൽകിയില്ലെങ്കിൽ!!*

🅾 *കാര്യങ്ങൾ ഗുരുതരമായതിനാൽ കുറച്ചെങ്കിലും സെൻറ് ചെയ്യുക*

🅾 *അല്ലാഹു നിന്നെ സധാനിരീക്ഷിച്ച് കൊണ്ടിരിക്കുന്നു. എന്ന ബോധമുണ്ടെങ്കിൽ ഇത് ഷെയർ ചെയ്യുക!!. അല്ലെങ്കിൽ നീ ഒന്നും കാണാത്ത പോലെ നടക്കുക.!!*

🔲 *ഗാനങ്ങൾ ഷെയർ ചെയ്യുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ഷെയർ ചെയ്യുന്നതിൽ ലജ്ജിക്കുന്നു.*

🔳 *എൻെറ റബ്ബേ ഇത് കെെമാറുന്നവർക്ക് നീ പരിധിയില്ലാതെ എെശ്വര്യം പ്രധാനം ചെയ്യേണമേ!! ആമീൻ

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...