*mihraskoduvally123.blogspot.com*
*അശ്രഫുൽ വറാ ത്വാഹാ നിധി യാസീൻ നബിയെ ﷺ*
*ആഹദവന് അനുഗ്രഹമായി ചൊരിഞുള്ള ഖൽബിന് കുളിരെ ﷺ*
*അഴകിലും അഴകായ് ജ്വലിച്ചൊരു തിങ്കൾ നിലാവേ... ﷺ*
*അറിവിലും അറിവായി മികയ്ന്ത കനിവിന് റസൂലേ... ﷺ*
*അറിയുമോ മദീന മോഹം എന്നിൽ അലകടലായി മോഹമായി ഇന്നീ രാവിൻ ദാഹമായി മാറി*
*മതിവരാത്ത മദ്ഹിന് പാനീയം ആവോളം സേവിക്കണം അഹദവന് കനിഞ്ഞൊന്നു മദീന പുൽകണം...*
*മൊഞ്ചിലും മൊഞ്ചായ ഗേഹം മദീന പൂ വനo*
*അതിൽ മൊഞ്ചിന് വാഹകാരായ സുൽത്താൻ ഹോജ മദീനയിലെ രാജ ﷺ*
*പൊട്ടി തെറിച്ചു വൃണം പഴുത്ത ഈ ഹൃത്തിന് വേദനകൾ മുത്തിൽﷺ* *ചൊന്നു ശമനം വാങ്ങാൻ ഹൃത്തും കാക്കുകയാ ആ നേരം നോക്കുകയാ*
*എന്റെ ഉപ്പാപ്പ സയ്യിദര് ﷺഎന്റെ കരളിന് കുളിര് ﷺലോകം കാത്ത* *റഹ്മത്തുൽ ലിൽ ആലമീൻ നബി പൂ മുത്ത് ﷺ*
*ഉലകിനകിലം പ്രഭയായി വിരിഞ്ഞ ഹാത്തിം നബി ത്വാഹാ നിധി ﷺ*
*മാനവർക്ക് മാനിമ്പമായി മാറിയ മാനിമ്പകനി മദീനയിലെ മഹ്ഷൂക്കരു ﷺ*
*താര മാണ് ത്വാഹാ തിങ്കൾ രാഗമാണ് താജ ഇശ്‌ഖിന് നേരറിഞ്ഞ ഹോജ ഹൃത്തിന് ലോകമായ നേതാ... ﷺ*
**യാ ത്വബീബി യാ ഹബീബള്ളാഹ്... യാ നസ്വീബേ യാ റസൂലള്ളാഹ്...*
*മദീന മണ്ണിൽ ഞാൻ അലിഞ്ഞിടാം*
*ഹബീബിന് ﷺ ചാരെ ഞാൻ നിന്നിടാം*
*കനവിലെങ്കിലും ആ ഭാഗ്യം തന്നിടു എന്റെ ദാഹം അങ്ങ് ഒന്ന് തീർത്തിടു*
*എന്റെ ഹബീബേ യാ നബിയെ* ﷺ
*എന്റെ മഹമൂദരെ യാ മുത്തോളിവെ ﷺ*
*സ്വല്ലല്ലാഹു സ്വലാത്തുല്ലാഹ്* *ഹബീബള്ളാഹ് യാ നബിയുല്ലാഹ് ﷺ*
*ആമിന ബീവിയുടെ കണ്ണിന് കുളിരായി പിറന്നൊരു ലോക വിജയം* ﷺ
*ഞങ്ങൾക്കെന്നും വന്നുള്ള റഹ്മത്തുൽ ലിൽ ആലമീൻ*
*ഭാഷ ഇല്ല ഇതൊരു കാവ്യവുമല്ല എന്റെ ഹൃദയത്തിന് രാഗമാണ് മോഹമെല്ലാം മദീനയാവുമ്പോൾ അർഹത ഇല്ലാത്ത അറിവില്ലാത്ത ഈ പാപിക്ക് നിന്റെ കാരുണ്യം കൊണ്ട് മദീന കാണിക്ക് അള്ളാഹ് ബഖീഇൽ ഒരിടം നൽകു അള്ളാഹ്...ഔദാര്യം വ്യാമോഹങ്ങൾക്ക് ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്...*
😥😰🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*==================*
Comments