*mihraskoduvally123.blogspot.com*
*കണ്ണിമ പാടും ഖൽബകം തേടും മുത്തിന്ﷺ ഇശലുകൾ മദീന കാണും...* 💞💗
എന്തൊരു ഭാഗ്യം ചെയ്ത മണൽ തരികൾ എന്തൊരു ഭാഗ്യം ചെയ്ത പറവകൾ എന്തൊരു ഭാഗ്യം ചെയ്ത മാമലകളും...തീരുന്നില്ല മദീനയുടെ വിശേഷങ്ങൾ അതിരു കവിയുന്ന വിശേഷണങ്ങളാൽ മദീന നമ്മെ കുളിര് കോരുന്നു
*അവിടെ പാറി പറക്കും ചെറു വണ്ടായി തന്നെ എങ്കിലും ഒന്ന് പിറന്നിരുന്നുവെങ്കിൽ എന്തിന് മദീന മോഹം സഫല മായൊരു ആശിഖിന് ചെരുപ്പിനടിയിലെ മണ്ണായിരുന്നെങ്കിൽ ഹാ -വയ്യ ആലോചിക്കാന് എന്തൊരു പ്രയാസം എന്തൊരു വേദന ഈ പാപിക്ക് ഒന്നും ആവാൻ കഴിഞ്ഞില്ലല്ലോ....*😰😥
ആ മണൽ തരിയിൽ ചുമ്പനമർപ്പിക്കാൻ ഇനിയുമെത്ര കാത്തിടെണം ഞാൻ എന്റെ തിങ്കൾ തോൽക്കും തങ്ക സിറാജരെ ﷺ...
*ആശിഖിന് ആശയായ എൻ ആശ പ്രിയരെ ﷺആരവം നിറഞ്ഞ ഖൽബിന് മധുരം തന്ന കനിവേ... ﷺആഗ്രഹം കൂട്ടി വെച്ച നിനവിന് താജരെ ﷺആഗ്രഹമാലെ ഒന്ന് വന്നിടാൻ മോഹം ആ സവിതം ചേർന്നിടാൻ ദാഹം...* 💜💚
വിരൽ തുമ്പിൽ തെളിഞ്ഞോരീ അക്ഷര കൂട്ടുകൾ മദ്ഹ് ൽ വിരിഞ്ഞപ്പോൾ മനമാകെ മദീനയാ എന്റെ മഹമൂദരാ... ﷺ
*മഹ്ബൂബ് തങ്ങളെ മഹ്ഷൂഖ് തിങ്കളെ ﷺമദ്ഹോദുo മഹിതർ അങ്ങിൽ ലയിച്ചങ്ങനെ ഹബീബരെ ﷺ...* 💚❤
സുൽത്താൻ ഹോജ മദീനയിലെ രാജ ﷺഅറിവിന്റെ താജ ലോകത്തിന് നേതാ ﷺ
*എനിക്ക് എന്റെ മുത്തിനെ ﷺകാണണം കണ്ടു കണ്ടു കുളിർക്കണം ആ കനവുകൾ അസ്തമിക്കാതെ കണ്ടോണ്ട് ഇരിക്കണം കണ്ണിന്റെ കുളിരെ സ്നേഹത്തിന് ഒളിവേ...കാരുണ്യ കടലായ നാഥൻ തന്നൊരു നിധിയെ അനുഗ്രഹ മഹ്ഷൂക്കരെ...ﷺ* 💞💗
ലോകത്തിന് അനുഗ്രഹം ലോകിതർക്ക് ആശ്രയം ലോകം കണ്ട സത്യ സ്നേഹത്തിന് നിറകുടം ലോകം കണ്ട പുണ്യ നേതൃ അലകൃതം... ﷺ
*സ്നേഹത്തിന് ദൂതര് കാലത്തിന് താജരു എന്നും ഹൃദയം കാത്ത സത്യത്തിന് കാവൽ സ്നേഹം തന്ന കാതൽ ﷺ...* 💚❤
പ്രിയ മായ തങ്ങൾ പ്രിയർ ഇന്ന് തിങ്കൾ പ്രിയ മായി പ്രേമം തീർത്ത പ്രിയമുള്ള തിങ്കൾ ﷺ...
*പ്രിയമാണ് നബിയെ ﷺഈ ഖൽബിൽ എന്നും പ്രിയമായൊരീ മുത്തിനോട് കഥനങ്ങൾ നിറഞ്ഞൊരു ഹൃദത്തിന് നൂറായി വന്നൊരു താജരോട്... ﷺ* 💞💗
യാ അല്ലാഹ് ന്റെ മുത്തിനെ ﷺവർണ്ണിക്കാൻ മതിയായ അറിവോ അദബോ അക്ഷരങ്ങളോ എനിക്ക് അറിയില്ല എങ്കിലും ആശ തന്ന തിങ്കളെ ഓർക്കാത്ത ഒരു ദിനം കഴിഞ്ഞു പോയിട്ടില്ല പോവുകയും ഇല്ല ഈ തടിയിൽ റൂഹ് പിരിഞ്ഞു വെന്നാലും ഈ പ്രണയം ഞാൻ ഖൽബിൽ സൂക്ഷിച്ചു വെക്കും അക്ഷരങ്ങളിൽ അദബു കേട് വന്നാൽ പൊറുക്കണേ വിവര മില്ലാത്ത പാപിയാണ്
*മോഹമെല്ലാം മദീനയും മദീനയിലെ സുൽത്താനുമാണ് ﷺഅർഹത ഇല്ലേലും മോഹിച്ചു പോയി ഔദാര്യം ആശകൾക്ക് ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...* 😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*=================*
*=================*
Comments