Skip to main content

കഥയിലെ യാഥാർഥ്യം പാർട്ട്‌ :45

*കഥയിലെ യാഥാർഥ്യം പാർട്ട്‌ :44* 
*=================*

       ദിവസങ്ങൾക്ക് വല്ലാത്ത വേദനയാണ് ഒപ്പം വേഗതയും 

മാറി കൊണ്ടിരിക്കുന്ന ചിന്തകൾക്ക് വിരാമമിട്ടു കൊണ്ടായിരുന്നു വകീൽ സാറിന്റെ ഫോൺ കാൾ 

" ഹലോ.
" ഹെലോ , സർ 

" നിന്റെ എതിർ കക്ഷികൾ വിളിച്ചിരുന്നു,  പണം കൊടുത്തു സെറ്റ് ചെയ്തുടെ എന്ന് ചോദിച്ചു  

" ഉം,  ഞാൻ പറഞ്ഞില്ലേ സാറേ  ആ ഒരു വിളി തീർച്ചയായിട്ടും ഉണ്ടാവും എന്ന്

" അതെ,   അതുകൊണ്ട് മോൾ പറഞ്ഞപോലെ പറഞ്ഞിട്ടുണ്ട്   ഒരു ഒത്തു തീർപ്പിന് ആവശ്യം ഇല്ലാന്ന്  

"  ഉം,  ഇനി എന്റെ നിരപരാധിത്യം തെളിയിച്ചു കൊടുക്കുക എന്നെ ഉള്ളു സാറെ ,  ജീവിതം എന്ന് കുറെ വിചാരിച്ചു ഏറെ സഹിച്ചു ക്ഷമിച്ചു  ഇനി അതിന്റെ ആവശ്യം ഇല്ല സത്യം തെളിഞ്ഞു കഴിഞ്ഞിട്ട് അയാൾ തീരുമാനിക്കട്ടെ ...ഉമ്മയുടെയും പെങ്ങളുടെയും യാഥാർഥ മുഖം കാണട്ടെ 

" ഉം ,  ഒക്കെ മോൾ   നോട്ടീസ് അവർക്ക് കിട്ടിയിട്ട് ഉണ്ടേൽ ഒന്നേ കിട്ടു ഫാമിലി കോർട്ട്  ൽ  ഉള്ളത് മറ്റേത്  സമയം അടുക്കുബോൾ കിട്ടും

" ഹാ  അതിനെ  കുറെ സമയം ഉണ്ടല്ലോ     അത് കിട്ടുമ്പോൾ അറിയും  ഉമ്മ പെങ്ങൾ ഉണ്ടെന്ന്  ഇപ്പോ  അയാൾ മാത്രം അല്ലെ എന്നു ഉള്ള സമാധാനം ഉമ്മാക്ക് ഓന് കയറി കോട്ടെ എന്ന് വിചാരിക്കുന്നു ഉണ്ടാവും 

' ഉം  ആ ധാരണ കിട്ടുമ്പോൾ മാറും മോളെ    എന്ന  ശരി 

" ഒക്കെ സർ 

എന്താലെ വാലിന് തീ പിടിച്ച പോലെ ഓടുകയാ  ഞാൻ കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ  *നീ കൊടുക്ക് ആണിന് ഉള്ളതാ ജയിൽ കോടതി എന്ന്*   എന്നാ പിന്നെ എന്തിനാ വെറുതെ  വകീലിനെ ഉപ്പാനെ ഒക്കെ ഓരോ ആളെ വിട്ട് ഇങ്ങനെ ശല്യം ചെയ്യുന്നത് 

എന്തിനാ പോ ഇത്ര തിടുക്കം  സത്യം തെളിയുന്നത് വരെ ഷമിക്ക് ഒന്ന് ന്റെ കരളേ...

🙂
ആദ്യത്തെ കേസ്ൽ ഉമ്മയും പെങ്ങളും ന്റെ കരാളായ ഇക്കയും മാത്രം  രണ്ടിൽ  ആ  മാരണ കാരനായ ഉമ്മാക്ക് സിഹ്ർ ചെയ്തു കൊടുക്കുകയും സ്വന്തം ശരീരത്തിൽ സേവ കൊടുക്കുകയും ചെയ്താ ആ മുസ്‌ലിം വേഷ ധാരിയായ ഉസ്താദ്  പിന്നെ ന്റെ ഇക്കാന്റെ ശബ്ദം കേട്ടു രാവും പകലും തീർക്കുന്ന ആയ കാമ ദേവി പിന്നെ ഞമ്മളെ താരം  കതിയമ്മായി     കൊത്തിയ പാമ്പ് വേണ്ടേ വിഷം ഇറക്കാൻ 

ഈ ഉസ്താദ് നെ കിട്ടാൻ കൊറച്ചു കഷ്ട പെട്ട്  പിന്നെ സൈബർ സെൽ പോയി ഉമ്മാന്റെ കാൾ ലിസ്റ്റ് ന് നമ്പർ എടുത്ത് അഡ്രെസ്സ് എടുക്കെണ്ടി വന്നു     അത്  പിന്നെ  അറിയാം 
പക്ഷെ  ന്റെ ഇക്കാന്റെ ഫോണിൽ നിന്നും അവളെ നമ്പർ എടുത്തു  കൂടെ കൊറച്ചു വോയിസ്‌ ഞാൻ കേട്ടു  ഓഹ്  നിശ്ചല മായി പോയി ന്റെ ഹൃദയം   കുറച്ചു ദിവസം മാത്രമേ ഞാൻ ഇക്കാന്റെ കൂടെ നിന്നിട്ട് ഉള്ളു എങ്കിലും ഒരിക്കലും ന്റെ ഇക്ക എന്നോട് ഇങ്ങനെ ഒന്നും സംസാരിച്ചിട്ട് ഇല്ല  

ഒന്ന് അതുകൊണ്ട് തീരുമാനിച്ചു  ഇനി ഈ ഇക്കാക് വേണ്ടി ഞാൻ കാത്തിരിക്കില്ല  സത്യം തെളിയിച്ചു കൊടുക്കും ഉമ്മാനെ പെങ്ങളെ അറിയിച്ചു കൊടുക്കുക എന്നതിൽ പരം ഇനി ഒരു നിയ്യത്ത് ഇല്ല  എങ്കിലും  ഇക്കാനെ വേണ്ടാ എന്ന് പറയാൻ എന്തോ എന്റെ ഹൃദയം സമ്മതിക്കുന്നില്ല   വെറുക്കാനും മറക്കാനും പറ്റുന്നില്ല എന്തെ ഒരു ഉസ്താദ് ആയിരുന്നിട്ടും ഇയാളെ ഇങ്ങനെ ആയി പോയത് 

എന്തോ ഉമ്മാന്റെ കാട്ടി കൂട്ടലിൽ ഇക്ക തിരിഞ്ഞു പോയി എന്ന സത്യം അറിയുന്നത് കൊണ്ട് ആവും എനിക്ക് മറക്കാൻ കഴിയാത്തത്

പിന്നെ ഉമ്മാന്റെ കാൾ റെക്കോർഡ്  നല്ല രസം ആണ് ട്ടോ ഞാൻ സ്വയം മരിക്കാൻ കിടന്നു പോവാൻ എന്തെല്ലാം തരത്തിൽ സിഹ്ർ ചെയ്തത്   പാവം  എനിക്ക് ഒന്നും ഏൽക്കായിട്ട് തൊറ്റ് കാണും 
എത്രെ ഞാൻ പറഞ്ഞതാ എനിക്ക് പിടിക്കൂല  ന്റെ ഹബീബുള്ള ﷺകാവൽ ആണെന്ന്   അത് അങ്ങനെയാ  മുത്തിനെ ﷺസ്വീകരിച്ച ഹൃത്തിലും ശരീരത്തിലും  പിന്നെ ഒരു നഹ്സ് വരില്ല  
ഏതായാലും പാവം ദിവസങ്ങൾ എന്നിട്ട് നില്ക്കാവും ന്നെ പോലെ 

എനിക്ക് ഇതൊക്കെ തെളിയിച്ചിട്ട് ന്റെ ഇക്ക നന്നാവും എന്ന പ്രതീക്ഷ ഇല്ല കാരണം   ഇക്കാന്റെ ശരീരത്തിൽ ഉമ്മ ഞാനും ആയി വിട്ട് പോവാൻ വേണ്ടി കബർ കാഫിർ ജിന്നിനെ കയറ്റി  അത് കൊണ്ട് എന്ത് തെളിയിചാലുo ഇക്കാക്ക് എന്നെ അങ്ങീകരിക്കാൻ കഴിയില്ല അത് മാറ്റാതെ പോരാത്തതിന്  കൈ വിഷം അതിനു രോമം വന്നിട്ട് ഉണ്ടെന്നു അറിഞ്ഞു  പാവം  സ്വന്തം ഉമ്മയാണ് ഏയ് ക്രൂരത മകനോഡ് ചെയ്യുന്നത്  എന്തൊരു ലോകം  അല്ലാഹു വിനെ ഇവർ പാടെ മറന്നു കഴിഞ്ഞു  ഇപ്പോ  വേഷ വിധാനം മാത്രം 

ബേജാർ ഉണ്ട് ജീവിതം ഇങ്ങനെ ആയല്ലോ എന്ന് ഓർത്ത് പക്ഷെ  ഇനി ഇക്ക എന്ന ഭാഗം ഞാൻ ചിന്തിക്കുന്നില്ല   എന്റെ ജീവിതം ഇങ്ങനെ ആക്കിയവരെ നാല് ആളുടെ ഇടയിൽ തെളിയിക്കുക എന്ന ലക്ഷ്യം മാത്രമേ എനിക്ക് ഉള്ളു  അത് കഴിഞ്ഞിട്ട് ഇനി വേറെ എന്തും ചിന്തിക്കാം 

ഒന്ന് ഉറപ്പാണ്  എന്റെ ഇക്കാക് എന്നെ മനസിലാക്കാൻ സാധിച്ചില്ല  പക്ഷെ എനിക്ക്  ഇക്കാനെ നല്ലോണം മനസിലായി   ഇക്ക ഇല്ലാത്ത ഒരു ജീവിതം എനിക്ക് ഒരിക്കലും ഉണ്ടാവില്ല  ഇക്കാക് വേണ്ടത് അതാണ് ഞാൻ ഇല്ലാത്ത ജീവിതം അതിനു വേണ്ടി ആണല്ലോ  ഈ കാലമിത്ര ഉമ്മ കഷ്ടപെട്ടത് മോനെ ഈ കോലത്തിൽ ആക്കിയത് 

ഇനി ഒരാളെ മുമ്പിൽ നിൽക്കാൻ എന്റെ മനസ് അംഗീകരിക്കില്ല   സത്യം തെളിയിച്ചു കഴിഞ്ഞിട്ട് അവിഹിതം ഒഴിവാക്കി  ശരീരത്തിൽ ഉള്ള കാഫിർ ജിന്ന് നെ ഒഴിവാക്കി കൈ വിഷം പൊക്കി  എന്റെ മോന് ബാപ്പയായി എനിക്ക് ഭർത്താവ് ആയി വരാൻ പറ്റുമെങ്കിൽ ജീവിക്കാം അല്ലെ ഇക്കാക് ഇക്കാന്റെ വയിക്ക് പോവാം

എനിക്കും എന്റെ മോനും  ഞങ്ങൾ  മാത്രം ആണേൽ അത് അല്ലാഹുവിന്റെ വിധി പക്ഷെ ഇങ്ങനെ ആക്കി തീർത്ത സ്വാർത്ഥന് മാരെ വെറുതെ വിടില്ല  ഇനി ഒരു പെണ്ണും ഒരു ആണും ഇങ്ങനെ ഉണ്ടാവാൻ പാടില്ല 

ഇക്ക ആ പള്ളിയിൽ നിന്ന് പോവാത്തത് തന്നെ  അവിടെ കൂടെ കൂട്ട് കേട്ട് ഉള്ളത് കൊണ്ടാണ് മുൻപ് പഠിപ്പിച്ചതും ഇപ്പോൾ പഠിപ്പിക്കുന്നതുമായ പെണ്ണ് കൂട്ട് കേട്ടു അതിൽ രസം പിടിച്ചു നിൽക്കാൻ അവിടെ    ഇയാളെ ഒക്കെ എന്ത് മൊയ്ല്യാറാണ് റബ്ബേ...ദുനിയാവിൽ  എന്തും ചെയ്യാം എന്ന്  അല്ലാഹു കാണുന്നു എന്നത് മറക്കുന്നു എല്ലാ തെറ്റ് ചെയ്തു  വയൾ പറയാൻ ഇയാൾക്ക് എന്ത് അർഹത ഉണ്ട് ഇയാളുടെ വയൾ കേൾക്കുമ്പോൾ ലജ്ജാവഹം തന്നെ സ്വയം ചെയ്യാതെ ആണല്ലോ മറ്റുള്ളവരെ ഉബദേഷിക്കുന്നത്  കഷ്ടം 
കാമം അല്ലാതെ എന്ത് 
ചേ...മരിക്കണ്ടേ  ഒന്നും അല്ലേലും  അവിടെ എന്താവും എന്ന് തന്നെ എങ്കിലും ചിന്തിച്ചുടെ  

ഈ കാമദാഹം പൂണ്ടവർക്കും മാരണക്കാർക്കും...

ഇങ്ങനെത്തെ ഒരു ഉമ്മയെ തന്ന് അള്ളാഹു ഞങ്ങളെ ആരെയും നീ പരീക്ഷിച്ചു കളയല്ലേ...
ദുനിയാവ് നഷ്ടപ്പെടും  എന്നതിൽ പരം  ഞങ്ങളുടെ ആഖിറം കൂടെ ഈ പാപി കളെ കൊണ്ട് ഇല്ലാതാക്കും..

    തുടരും..

✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*===================*l

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...