Skip to main content

*നബിയെ അങ്ങയെ പ്രണയിച്ചവരിൽ എന്നെയും ഉള്പെടുത്തിയാലും...*  ❤💙
എന്റെ ഹബീബെ അങ്ങയെ പ്രണയിച്ചവരല്ലാതെ വിജയിച്ചിട്ടില്ല
*അങ്ങയെ കണ്ടവരല്ലാതെ ആരും സമാധാനിച്ചിട്ടുമില്ല...*  💗💞
ഇമാം ബുസൂരി തങ്ങളും ഉമർ ഖാളി യും തീർത്ത വിസ്മയം കേൾകാൻ ഉള്ള ശക്തി പോലുമില്ലാത്ത ശ്രവണ പുട മാണ് എന്റേത് നിധിയെ
*അങ്ങയോടുള്ള പ്രണയത്തിൽ അലിഞ്ഞു എനിക്കും സ്വർഗം തീർക്കണം* 💚💛
അങ്ങല്ലാതെ ഒരു ലോകം എനിക്കു വേണ്ട
അങ്ങയിൽ ഒതുങ്ങി കൂടിയ ഒരു ഖൽബ് കൊണ്ട് എനിക്കു മദീന കാണാണം ആ ബഖീഇൽ മണ്ണിൽ അലിഞ്ഞു ചേരണം...
*മദീന യാണ് സർവ്വതും മദീനയിലാണ് സ്നേഹ മധു ആ കനവു തേടും എന്റെ ഖൽബിലാണ് സത്യ നബി...*  💓💖
എഴുതുന്ന വരികൾ കൊണ്ട് ഞാൻ ഒരിക്കലും ആഷിഖ് ആവില്ല പ്രണയം ആണെന്ന് പറയുന്ന ഖൽബ് ഉണ്ടായാൽ ഇശ്ഖ് ആവില്ല 
*എന്റെ നബിയെ എന്നെ യഥാർത്ഥ ആഷിഖ് ൽ ഉൾപ്പെടുത്തണം എനിക്കു കുളിരു പകർന്നൊരു ലോകം അങ്ങല്ലാതെ വേറെ ഇല്ല അവിടെ യാണ് എന്റെ റൂഹ് പാറി പറക്കും രാവ്...*  💚🧡
ഈ ജീവൻ തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു നിധിയെ മദീനയിൽ പാറി പറക്കും ഒരു വണ്ട് ആക്കാമോ എന്നെ കൊതി പൂണ്ട ഈ ഹൃദയത്തിന് അവിടെ അഭയം തരാമോ...
*മുത്ത് ഹബീബിന്റെ മദീനയിൽ പോകണം സത്യ ഹബീബിന് ചാരെ മുഹബത് ചേർക്കണം...*  💙💚
രാവിന്റെ മാറിൽ ഉറങ്ങും പക്ഷി കൂട്ടവും മയക്കം നടിക്കും ഹേതു പ്രണയ സാഫല്യ വും മദീനയിൽ അണയാൻ വെമ്പും പാപി തൻ ഹൃദയവും കേഴുന്നു എന്നും ഹബീബിന് മധു വാൽ തിരു നോട്ടവും
*കനിയണം നബിയെ എന്റെ ഇശ്‌ഖിന്റെ നിധിയെ കനവാൽ മധു തന്ന് മധുരം നുണയണം മദീനയിൽ അലിയണം...*  💞💗
വ്യാമോഹം അത്യാഗ്രഹം തീർത്ത തടയിടാൻ കഴിയാത്ത ഈ പ്രണയത്തിന് സാഫല്യം ഔദാര്യം തന്നു ആഖിറം സലാമത് ആക്ക്‌ അല്ലാഹ്
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*=================*
➖➖➖➖➖➖➖➖
*==================*

Comments