*മദീനയെ പ്രണയിച്ചു ഹബീബിലലിയണം...* 💗
*മദീനയിൽ* വെറും സുന്ദര ദേശമല്ല സൗന്ദര്യ പ്രവാഹമല്ല മറിച്ചു വിശുദ്ധ ഗേഹം വസിക്കും ഹബീബിന്റെ മദീന...
*എന്റെ മുത്ത് തങ്ങൾ* സ്നേഹിച്ച മദീന മുത്തിനെ എന്നും സ്നേഹത്താൽ വാരി പുണരുന്ന മദീന
*വിശേഷങ്ങൾ* അതിരു കവിയുന്ന മദീന മൊഞ്ചിൽ ലോകം അറിഞ്ഞ മദീന ഇശ്‌ഖിൽ അഞ്ചിത മൊഞ്ച് തീർത്ത മദീന
*അതെ മദീനയുടെ മടി തട്ടിൽ* എന്റെ ഹബീബ് നമ്മെ നോക്കി നമുക്ക് ദുആ ചെയ്ത് നമ്മെ സ്നേഹിച്ചു സന്തോഷിക്കുന്നു
*നമ്മുടെ തെറ്റുകൾ കണ്ട് വിഷമിക്കുന്നു* ഖൽബ് നന്നാവണം എന്റെ ഹബീബിനെ വേദനിപ്പിക്കാൻ കഴിയാത്ത ഖൽബ് ആയി പാകപ്പെടുത്തണം
*അതിനായി* ഹൃദയത്തിന് കോണിൽ മറ്റൊന്നിനും സ്ഥാനമില്ലാതെ പ്രണയം കുടി ഇരുത്തണം
*ആയ പ്രണയം* ഹൃദയത്തേ വലിഞ്ഞു മുറുക്കണം മറ്റെല്ലാ ലോകവും അന്യ മെന്നപോൽ പ്രണയം മാത്രം ആവാഹിച്ചു എടുത്ത് അതിനെ താലോലിക്കണം
*ഹാ എന്തൊരു നിർവൃതി* ഇപ്പോൾ ഹൃദയം നിറയെ ന്റെ ഹബീബും മദീനയും മാത്രം
*ഈ കാബഡ്യം നിറഞ്ഞ ലോകം* ആര് വിലക്ക് എടുക്കുന്നു അവൻ നാശം തന്നെ അവന്റെ കാര്യം കഷ്ടം തന്നെ അവർക്ക് അറിയില്ലല്ലോ ഹബീബിന്റെ ലോകം തരുന്ന സുഖം
*ഇതൊരു അറ്റമില്ലാത്ത പ്രണയ ലോകമാണ് സുഖവും സമാധാനവും നിറഞ്ഞ ലോകം ഹബീബിനെ പ്രണയിച്ചു ഖൽബ് കുളിരുന്ന ലോകം...*
വെറുതെ അല്ല സിദ്ധീഖ് തങ്ങളും (റ) ഉമർ തങ്ങളും (റ) ഹസ്സാനും സാബിത്തും തുടങ്ങി (റ :)മഹനീയ നേതൃ വാഹകർ മുത്തിനെ കാവലായി കാതലായി ജീവിതം സുന്ദര മാക്കിയത് അവരെ കണ്ട കണ്ണുകൾ പോലും നമ്മളൊന്നും നേരിട്ട് കണ്ടില്ലല്ലോ...
*അവരൊക്കെ* അല്ലെ യഥാർത്ഥ ആശിഖീങ്ങൾ ഇശ്ഖ് എന്ന പതത്തിന് ഉത്തമർ
*പ്രണയിക്കണം ഹൃദയം മുറിയുന്ന സ്വപ്നങ്ങൾ കണ്ട് മദീനയെ താലോലിക്കണം*
യാ അല്ലാഹ് അത്യാഗ്രഹങ്ങൾ ഔദാര്യം തന്ന് എന്റെ *ആഖിറം സലാമത് അക്കു അല്ലാഹ്*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*=================*
*=================*
➖➖➖➖➖➖➖➖
Comments