*അഴകതിൽ ലങ്കും മധുരം കിനിയും അറിവായി നിറയും റസൂലള്ളാഹ്... ﷺ* ❤💚
അതിരുകൾ അതിരു കവിയുന്ന പ്രണയം വേണം പകലുകൾ രാവുകൾ തിരിച്ചറിയാൻ കഴിയാത്ത പ്രണയം വേണം ഹൃദയത്തിൽ അലിഞ്ഞു ചേർന്ന ലഹരിയായി മാറിയ പ്രണയം വേണം
*യാ റസൂലള്ളാഹ് ﷺഅറിവേതുമില്ലാത്ത ഈ പാപിക്കും അങ്ങയെ അർഹത ഇല്ലാതെ പ്രണയിക്കാൻ അതിയായ മോഹം അശക്തമായ കടമകൾ ശക്തിയേറിയ നോവുകൾ ഭാണ്ഡo പേറി അലസത കാണിക്കുന്നു അതെല്ലാം എനിക്ക് എന്റെ മുത്തിന് ﷺചാരെ ഇറക്കി വെക്കണം മദീന മോഹം പൂണ്ട ഈ ഹൃദയത്തിന് മദീനയിൽ അഭയം നേടണം...* 💚❤
മോഹമല്ലെ എന്റെ മദീന രാഗമല്ലെ എൻ തുടിക്കുന്ന ഹൃദയത്തിന് പ്രാണ വേദന അതൊന്നു അവിടെ കണ്ടു ഈ ദാഹമടങ്ങിയാൽ നോവ് കുറയാവുന്നതെ ഉള്ളു എന്റെ തങ്ങളെ ﷺ
*ആശ തീരില്ല കാരണം എന്റെ ദാഹം മോഹം സ്നേഹം എല്ലാം എനിക്ക് ബഖീഇൽ മാത്രമേ അവസാനിക്കു ഞാൻ അതിനു വേണ്ടിയാണ് കാത്തിരിക്കുന്നത് എനിക്ക് ഖൈർ ആവുന്ന നേരം എന്റെ മുത്തിന്റെ ﷺഹരിത ഭൂമിയിൽ ഹരിത ഭംഗി ആസ്വദിച്ചു കിടക്കണം...* 💞💗
വഞ്ചനയുടെ ലാഞ്ചന നിറഞ്ഞ ഈ കറുത്ത് ഇരുണ്ട ഈ ലോകത്തേക്കാൾ എൻ ഹബീബ് ﷺതങ്ങൾ വസിക്കുന്ന സത്യ ഭൂമിയല്ലെ ആരും ആഗ്രഹിക്കുക പിന്നെ എങ്ങനെ ഈ പാപിയുടെ ആഗ്രഹങ്ങൾക്ക് ശമനം നൽകാൻ കഴിയും കടിഞ്ഞാൺ പിടിക്കാൻ കഴിയും ഞാൻ എന്തൊരു വിഡ്ഢിയാണ് അല്ലെ...
*പ്രയാസങ്ങളുടെ വേവലാതി ചൊല്ലി മദീനയെ എന്നിൽ നിന്നും അകറ്റുന്ന ഞാൻ വല്ലാത്ത പടു വിഡ്ഢി തന്നെ യാ ഹബീബള്ളാഹ് ഈ പാപിയെ ആ സവിതം ചേർക്കണേ- വയ്യ ഈ കാത്തിരിപ്പിന് വല്ലാത്ത ദൈർഗ്യം മോഹങ്ങൾ അടക്കി നിർത്താൻ കഴിയാതെ ഞാൻ അനുഭവിക്കുന്ന നോവുകൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു മുറിവുകൾ ഉണങ്ങാതെ പഴുത്തു വികൃതമാവുന്നു വയ്യ ഇനിയും സഹിക്കാൻ ഞാൻ ഒരു മുഴു ഭ്രാന്തിക്കുമേൽ എന്തോ ഒന്ന് ആയി തീരും....* 💜💚
ഓഹ് മദീന ഞാൻ എത്രയാണ് സ്നേഹിക്കുന്നത് എന്ന് അറിയുമോ എന്റെ തങ്ങൾ ﷺസ്നേഹിക്കും മദീന എന്റെ തിങ്കളെﷺ സ്നേഹിച്ച മദീന
*മദീനയെന്ന പ്രണയ ഭൂവി ലൂടെ എനിക്ക് എന്റെ മുത്തിന് ﷺചാരെ എത്തണം അജബുരത്ത സ്നേഹം അഴകു നിറയും ലോകം അറിവായി രാഗം തീർത്ത വിസ്മയ പ്രഭാവം..* 💖💓
ലോകത്തിന് റഹ്മത്തുൽ ആലമീൻ നബി പൂ മുത്ത് ﷺഉലകകിലം സ്നേഹം വാഴ്ത്തും സത്യമായ മുഹബത്ത്
*പകരമില്ലാത്ത നേതാവ് പരിഹാരമായ ജേതാവ് ﷺഅഭയമയി കനിവു തരുന്ന സത്യമായ രാജാവ്... ﷺ* 💚💜
എന്റെ മദീന ഇശ്‌ഖേ നബീനﷺലോകരതിൽ വാഴ്ത്തുക്കൾ പാടിയ കനിവേ മദീന
*അവസാനമുള്ളോരീ ഭൂമിയിൽ അവസാനമില്ലാത്തോരീ പ്രണയത്തിന് നീരുറവകായ് അലിഞൊരു നേരം കേട്ടു മദീന നാമം നിറഞ്ഞു എൻ ഖൽബിന് താളം...* 💞💗
ആവേശമായി ലഹരിയായി ആനന്ദമായി എനിക്ക് എന്റെ മുത്തിനെ ﷺപ്രണയിക്കണം മറ്റെല്ലാം മാറ്റി വെച്ച് ധൃതിയിൽ രാവുകൾ തീർക്കണം എന്റെ നബിയെ ﷺകണ്ടു കണ്ടു രസിക്കണം ഈ ഹൃദയം കുളിർക്കണം
*കുന്നു കൂടുന്നു വല്ലേ അതിരു കടക്കുന്നു വല്ലേ അറിവില്ല നബിയെ ﷺഅദബുമില്ല നിധിയെ അവിവേഹം വന്നു പോയാൽ പൊറുക്കണം കനിയെ ﷺ...* 💚💜
യാ അല്ലാഹ് വ്യാമോഹം വ്യാമോഹം ഈ മനോരോഗിയുടെ അത്യാഗ്രഹം മദീന എന്ന ഭ്രാന്തമായ ആവേശം അലതല്ലും ഈ ഹൃദയത്തിന് അതിരു കടന്ന ദാഹം എങ്കിലും എന്നെ പടച്ച എന്റെ നാഥാ രക്ഷയും ശിക്ഷയും ഭയാനകം നന്മയും തിന്മയും സ്തുതിർഹം അങ്ങനെ ഉള്ള കാരുണ്യ വാനെ എന്റെ ഈ അതിരു കടന്ന മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...
😰😥🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
*==================*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments