*മുത്തിന്ﷺ കിസ്സകൾ നെഞ്ചേറ്റി കഴിയുബോൾ മുഹബത്താൽ മഹമൂദരു ﷺസന്തോഷം പകരുന്നു...* ❤💚
ഈ പ്രണയ ലോകം എന്നിൽ വസിക്കാൻ വേണ്ടി എനിക്ക് ഒരുപാട് കാലം ജീവിക്കണം നബിയെ ﷺഈ പ്രണയത്തിനു മധുരം ആവോളം സേവിക്കണം
*അകതാരിൽ ആശകൾ നെയ്തു കൂട്ടി ഇങ്ങനെ മുത്ത് ﷺവരുന്ന കനവുകളിൽ മാത്രം ജീവിക്കണം യാ റസൂലള്ളാഹ് ﷺ അങ്ങല്ലയോ എന്റ ഓരോ ഹൃദയം തുടിപ്പുകളും...* 💜💚
അങ്ങയെ പ്രണയിക്കാൻ വേണ്ടി മാത്രം ജീവിക്കണം അല്ല ഈ ഹൃദയത്തിൽ അങ്ങു വസിക്കുന്ന മണ്ണറയും അങ്ങു വരുന്ന കനവുകൾ കോർത്തു എനിക്ക് ജീവിക്കണം അങ്ങുള്ള ഹൃദയം മണ്ണറയിലും ഒടുങ്ങുന്നില്ലല്ലോ ഈ പ്രണയത്തിനു മരണ മില്ലല്ലോ കരളിന്റെ കാതലെ ﷺ
*ചില സമയം എന്റെ കണ്ണിനു കാഴ്ച കുറവുണ്ട് ചില സമയം എന്റെ ശ്രവണ നാടി നിശ്ചലവുമായി പോവും പക്ഷെ ഹൃദയം തുറന്നു വിശാലമാണ് അപ്പോൾ ആ സമയം ഹബീബിന്റെ ﷺസ്വപ്നങ്ങൾ നെയ്തു ഞാൻ പരിസരം മറക്കുകയാണ് അപ്പോൾ ഞാൻ അന്തയും മൂകയും ബതിരയുമെല്ലാം ആയി പോവുന്നു കാരണം എന്റെ ലോകം ഹബീബ് ﷺമാത്രമാണ് അപ്പോൾ മറ്റെല്ലാം ഞാൻ മറക്കുന്നു...* 💗💞
ആതരവായ റസൂലുള്ളാഹ് ﷺ ആലമീൻ വാഴ്ത്തും നൂറുള്ളാഹ് ﷺ ആലം പടക്കാൻ കാരണമായ ആതരവേറും ഹബീബുള്ളാഹ്...
*എന്റെ നബിയെ ﷺഈ പ്രയാണം അവസാനിക്കില്ല എന്റെ ഉപ്പാപ്പ ﷺതങ്ങള്ളോരു എന്നെ ആ സവിതം ചേർക്കും വരെ കാലം ഏറെ കഴിഞ്ഞാലും ആശ മുറിയാതെ ഇവൾ ആശയാൽ കാക്കും എന്റെ പ്രേമ ഭാജനത്തിന് വിളിക്കായി നോക്കും മനമുരുകി തേടും...* 💚💜
ഫഖീറാണ് നബിയെ ﷺസ്നേഹ സമ്പന്നമായ നിധിയെ ﷺഅറിവേതുമില്ലാത്ത ഈ പാപിയെ അഭയം തന്നു കാക്കണം കനിവേ...ﷺ
*കനവുകൾക്ക് ഹരം പകർന്ന മദീന എന്റെ മഹമൂദ് ﷺവസിക്കും സ്വർഗ്ഗമേ...എനിക്ക് നിന്നോട് വല്ലാത്ത അസൂയയാണ് കേട്ടോ നീ എത്ര ഭാഗ്യവതിയാണ് നിന്റെ മടിത്തട്ടിൽ എന്റെ മുത്തില്ലെ ﷺ നീ വെറും മദീന യല്ല എന്റെ മുത്തിന്റെ ﷺമദീന ആഷിഖിന് ഹൃത്തടത്തിൽ സ്വർഗം തീർത്ത മുഹബത്തിന് മദീന...* 💗💞
ബഹുമാനം തോന്നിയ മദീന അസൂയ തോന്നിയ മദീന പ്രണയവും വിരഹവും തോന്നിയ മദീന എന്റെ മദീന
*യാ അല്ലാഹ് ലജ്ജ തോന്നുന്നില്ല എനിക്ക് അറിവും ഇല്ല അർഹത ഇല്ലെന്ന് ഹൃദയത്തോടു എത്ര ഓതി കൊടുത്തിട്ടും അനുസരികുന്നും ഇല്ല അദബു കേടായി പോയാൽ പൊറുക്കണേ...ഒന്നും അറിയില്ല എന്റെ ഹബീബിനെ ﷺപ്രണയിക്കണം എന്ന് അല്ലാതെ ആ ലോകം അല്ലാതെ എന്നിൽ ഇന്ന് മറ്റൊന്നും ഇല്ല താനും...*😰😥
ഈ പാപിക്ക് കനവുകൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
🏵🏵🏵🏵🏵🏵🏵🏵
*==================*
*================*
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..
Comments