*കരളിന്റെ കാതലായ നബി ﷺഅറിവിന്റെ നാദമായ നിധി ﷺ...* ❤💚
കരകാണാ ബഹറിൻ ഓളങ്ങൾ പോലെ തിരയില്ല ഹൃദയത്തിന് അലയോലികൾ നുരച്ചു പൊന്തും സ്വപ്നങ്ങൾക്ക് തേരിൽ വട്ട മിട്ടു പറക്കും ചെറു മാട പ്രാവായി വിതുമ്പി
*മദീനയാണ് മോഹം എൻ പ്രിയ ഹബീബിലാണ് ﷺദാഹം...അഴകായ് ജ്വലിക്കുന്ന തിരു നൂറിലാണ് അഭയം ﷺ...*💚💜
ഈ മത്ത് പിടിപ്പിക്കും മുത്തിനോടുള്ള മുഹബത് കുളിരായി ഒഴുകി വരും ആ തിരു മദ്ഹ് ൻ അലകൾ
*ഈ വ്യഥ ഓതും ഹൃദയം എന്നും അഭയം തേടും ആ കനിവിൽ എന്നും ﷺഇതൊരു കഥ യല്ല ഇതൊരു കവിതയും അല്ല ഇതൊരു കൃത്തിന് കേവല സാഹിത്യ രൂപവുമല്ല ഭാഷ ഇല്ലാത്ത പേരെന്തെന്ന് പറയാൻ അറിയാത്ത എന്റെ ഹൃദയം അതാണ് ഈ അക്ഷരങ്ങൾ...* 💓💖
ഭാഷകൾ വിരളമായൊരു ലോകം എന്നാൽ കനവുകൾക്ക് സരളമാവും ഭാവം
*എന്റെ നബി ﷺതിങ്കൾ ഹബി ﷺകനവിൽ കുളിരായി എത്തും നിധി ﷺഈ ഹൃദയത്തിന് മധുപാനപാത്രം നിറഞ്ഞു തുളുമ്പുന്ന എന്റെ മുത്ത് മഹമൂദ് സിറാജരു ﷺ...* 💚💓
ഈ പകലുകൾക്ക് ഇത്ര നിറമെങ്കിൽ എന്റെ കരളിന് കുളിരായ തങ്ങൾക്ക് ﷺഈ പകൽ തോൽക്കും നിറമല്ലെ...യാ സയ്യിദി ﷺഎന്റെ ഇശ്‌ഖേ നബി ﷺ...
*അജബുരത്ത തിങ്കൾ അഴകിൽ ലങ്കും പുകളുകൾ ഓതിയ സ്നേഹിതർ എന്റെ പൊന്നു താജരു മദീന മലര് ﷺ...* 💚💜
ഇശ്ഖ് ഒഴുകും അരുവി മാദിഹിന് മനതലങ്ങളിൽ വാഴും ഉദവി ﷺ
*ആശയാൽ പാടി ആഗ്രഹം തേടി മുത്തിന്ﷺ സവിതം ഇശ്ഖ് നേടാൻ ആടി ഈ രാവുകൾ ഓരോന്നും തേടി മിഴിനീർ തോൽക്കുവോളം തേടി...* 💚❤
യാ റസൂലള്ളാഹ് ﷺകനിവിന് സ്വല്ലള്ളാഹ് ﷺഈ ഖൽബിൽ എന്നും നൂറായി ഉദിച്ചിടണം ആ കനവും നിനവും അസ്തമിക്കാതെ എന്നും ഉയർന്നിടെണം...
*യാ അല്ലാഹ് എന്റെ കനവുകൾ അർഹതയോട് വിരുദ്ധമാണെന്ന് അറിയാം എങ്കിലും എന്റെ മുത്ത് ﷺഎന്നെ വീണ്ടും വീണ്ടും ആശകൾ ഏറ്റുകയല്ലേ...എനിക്ക് കടിഞ്ഞാൺ പിടിക്കാൻ കഴിയുന്നില്ല എന്റെ ഹൃദയം മൂർച്ചിച്ചുപോയി ഈ പ്രണയത്തിൽ ലോകം തിരയാതെ ആയി...* 😰😥💓
ഔദാര്യം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*================*
*=================*
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
Comments