*ഹൃദയം തുറന്ന് നോക്കിയാൽ അവിടെ നിറഞ്ഞു നിൽക്കുന്ന എന്റെ മുത്തിനോടുള്ള പ്രണയം കാണണം ﷺ...* ❤💚
എന്റെ ഹൃദയത്തിന്റെ ഈ യാത്ര തുടങ്ങിയിട്ട് ഇപ്പോ കുറെ ആയി പ്രയാസങ്ങളും പരിമിതികളും എന്നെ നോക്കി പല്ലിളിക്കുബോയും പ്രതീക്ഷയായി ആ യാത്ര എന്നെ നോക്ക് കുത്തിയാക്കി
*ആ യാത്രകൾക്ക് അവസാനമില്ല അതിനൊരു വേറിട്ട തുടക്കമാണ് അവസാനിക്കാത്ത അക്ഷരങ്ങൾ കൊണ്ട് എന്നെ എന്നും തോല്പിക്കുന്ന എന്റെ മുത്തിലേക്കുള്ള യാത്ര....ﷺ* 💞💗
ഇതെന്തൊരു മൊഞ്ചുള്ള യാത്ര ആണെന്ന് അറിയോ -ഞാൻ മറ്റു എവിടെയും കണ്ടിട്ട് ഇല്ലാത്ത നിറങ്ങളും വർണങ്ങളും അതിനെ മൊഞ്ച് കൂട്ടുന്നു
*കിനാവുകൾക്ക് മാത്രമല്ല ഓരോ നിനവുകളും മുത്തിന് ഓർമ്മകൾ കൊണ്ട് ഹൃദയം പുളകം കൊള്ളുകയാണ് ഇശ്ഖ് അറിയാത്ത ഈ പാപിക്ക് ഇങ്ങനെ എങ്കിൽ യഥാർത്ഥ ആശിഖിന് ഹൃത്തടം എന്തായിരിക്കും...* ❤💜
ഹൃദയത്തിൽ നിന്ന് തുടങ്ങുന്ന ഈ യാത്രക്ക് ഒരു മുടക്ക് മുതലുകളും ഇല്ല ഹൃദയം ഒന്ന് ശുദ്ധീകരിച്ചാൽ മതി അള്ളാഹു വിന്റെ ഹബീബ് ﷺതങ്ങളെ ഹൃദയം കൊണ്ട് ഒന്ന് വിളിച്ചാൽ മതി ഒന്ന് പ്രണയിച്ചാൽ മതി പിന്നെ ആ തിരു തിങ്കൾ ﷺനമ്മെ കൈ വിടില്ല തീർച്ച...
*അങ്ങിൽ ആനന്ദം കണ്ടെത്തുന്ന ഒരുവൾ ആണ് മുത്താറ്റലോരെ ഇവൾ വേറെ ഒരു വെളിച്ചവും ഇന്നീ ഹൃദയത്തിൽ നിലകൊള്ളുന്നില്ല നേരം പുലരുന്നതും ഇരുട്ടുന്നതും എന്റെ ഹബീബ് ﷺതങ്ങളെ ഓർത്ത് കൊണ്ടാണ് അൽഹംദുലില്ലാഹ് ഇന്നീ പാപിയുടെ എല്ലാ കരുത്തും എന്റെ ഉപ്പാപ്പ മുത്ത് മഹമൂദ് താജര് ﷺആണ്...* ❤💚
കാത്തു കിടക്കുന്ന ഓരോ രാവിനും എന്തൊരു മൊഞ്ചാണ് എന്ന് അറിയോ തിങ്കളെ ﷺആ മൊഞ്ചിൽ അഞ്ചും മൊഞ്ചിന്റെ തങ്ക തിങ്കളെ ﷺകാത്ത് കാത്ത് ഹൃദയത്തിന് ഹരം പകരുകയാണ് ഈ ഉള്ളോൾ
*ഹൃദയം തീർക്കുന്ന ഓരോ വികൃതികളും കരവിരുത് തേടുകയാണ് ഊർജത്തോടെ എന്തിനും തയ്യാറായി ഹൃദയം മദീനയുടെ വിളികാത്ത് കിടപ്പാണ് ആ ബഖീഇൽ ചുമ്പനമർപ്പിച്ചു കിടന്നാൽ പിന്നെന്തു വേണം ഇവൾക്ക്...* 😥❤
മദീന കണ്ടാൽ ഒരു തിരിച്ചു വരവ് തന്നെ ഞാൻ ആഗ്രഹിക്കുന്നില്ല പക്ഷെ എന്റെ കടമകൾ എന്നെ വേദനിപ്പിക്കുന്നു എന്ന് മാത്രം പക്ഷെ -! എല്ലാം അല്ലാഹു കാക്കും എന്റെ മുത്ത് ﷺനോക്കും
*ഈ പ്രണയം എന്നെ തോല്പിക്കുകയാണ് എന്റെ ആശകൾ ഒരു ദാഹം പോലെ ദിനം പ്രതി ഏറി ഏറി വരുന്നു എന്റെ പ്രേമ ഭാജനത്തെ ഓർത്ത് ﷺഹൃദയം നോവുകൾ കൊണ്ട് പൂ മാല തീർക്കുന്നു വയ്യ എനിക്ക് കടിഞ്ഞാൺ പിടിക്കാൻ കഴിയാത്ത ആശകൾ എന്നെ അന്തനും ബതിരയും മൂകയും ആക്കുന്ന നിമിഷങ്ങൾ ഞാനൊരു സൊ -ബോധം ഇല്ലാത്ത മുഴു ഭ്രാന്തി ആവുകയാണ് വയ്യ എന്റെ തിങ്കള്ളോരെ ﷺഇനിയും എന്നെ ദൂരെ ആക്കരുതെ എന്റെ സ്വപ്നമായ മദീന എന്നിൽ എളുപ്പമാവനേ...* 💗💞
തിങ്കളിൽ തങ്ക മുഖ മൊന്നു കണ്ടാൽ തിങ്കളെ കണ്ട ഈ ഖൽബ് ഒന്ന് ലങ്കുമായിരുന്നു തിങ്കളെ ﷺ
*മൊഞ്ചിന്റെ അഞ്ചിത സുമമേ...മൊഞ്ചാൽ പടച്ച ഇരു ലോക പ്രകാശമേ യാ റസൂലള്ളാഹ് ﷺആ മൊഞ്ചിന് തിരു നോട്ടം ഈ ഉള്ളോളിൽ ഇനിയും വയ്കരുതെ...* 😥❤
ഒരു മരുഭൂമി എന്ന പോലെ എന്റെ ഹൃദയം വരണ്ട് ഉണങ്ങിയിരിക്കുന്നു ന്റെ മുത്തിനെ ﷺകാണാൻ വെമ്പൽ കൊള്ളുന്ന ഈ ഹൃദയം ദാഹം കൊണ്ട് അങേ അറ്റത്തെ വരൾച്ചയിൽ ആണ്ടു പോയിരിക്കുന്നു...
*മക്കത്തു പൂക്കുന്ന അജ് വ തോട്ടങ്ങൾക്ക് പോലും പറയാൻ ഉണ്ട് മുത്തിനോടുള്ള ﷺ മുഹബത്തിന്റെ കിസ്സകൾ ഈ ഉള്ളോൾക്ക് പേരകിടാവ് എന്ന് അല്ലാഹു തന്ന ഔദാര്യം അല്ലാതെ ഒന്നും ഇല്ലാലോ ഞാൻ എന്തൊരു ഹത ഭാഗ്യ ആണ് മുത്ത് നബിയെ ﷺ...* 💜💚
കണ്ണുനീരിനു എന്നാണ് ഒരു ശമനം ഇല്ല നബിയെ ﷺആ മദീന കാണാതെ ഈ കണ്ണു നീര് തോരില്ല എന്റെ കണ്ണുനീർ തുള്ളികൾ എങ്കിലും ആ മദീനത് വാർഷിക്കും പേമാരി ആയെങ്കിൽ വീണ്ടും വീണ്ടും ഓരോ ആശകൾ ആശ മുറിയാതെ ഉടലെടുക്കുകയാണ് കൈ വെടിയരുതെ യാ സയ്യിദീ ﷺ
*യാ അള്ളാഹ് ലജ്ജ ഇല്ലാതെ വീണ്ടും വീണ്ടും ഞാൻ സ്വപ്നങ്ങൾ നെയ്യുകയാണ് കാരണം എന്റെ നബി ﷺറഹ്മത്തുൽ ലിൽ ആലമീൻ ആണല്ലോ എന്റെ പ്രതീക്ഷകൾ നുരച്ചു പൊന്തുന്ന പാലിനെകാളും വേഗത്തിൽ ആണ് എന്റെ നബി എന്നെ മദീനയിലേക്ക് വിളിക്കും ﷺ...* 😰😥
കുന്നു കൂടുന്ന അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*===================*
*================*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments