*കണ്ണഞ്ചുo ഹൃദയത്തിലെ കാഴ്ചകളെല്ലാം കണ്ണിമ വെട്ടാൻ തോന്നത്ത മദീനയാണെ...* 💚❤
ഹൃദയത്തിൽ ഒരു അരുവി വെട്ടണം അതിൽ മദീനയിലേക്ക് പറഞ്ഞയക്കാൻ തക്കം ഒരു വലിയ നീരുറവ വേണം അതിൽ പ്രവഹിക്കും ഭാഷ്പകണങ്ങൾ എല്ലാം മധുര മൂറും സ്വലാത്ത് ൻ ധ്വനികൾ ആവണം *അതുകണ്ടു എൻ ത്വാഹാﷺ തിങ്കളോരു കനവിൽ കുളിര് നൽകി നൂറ് പകരണം...* 💞💗
എന്റെ വറ്റാത്ത ഹൃദയത്തിലെ അരുവിയിൽ അതി ശക്തമായി മധുരമൂറും വാക്യങ്ങൾ കൊണ്ട് (സ്വലാത്ത് )എൻ സ്വപ്നങ്ങൾ എല്ലാം എനിക്ക് സാക്ഷാത്കരിക്കണം
*ഹൃദയത്തിൽ ഒരു നാമം മാത്രമേ ഉയർന്നു വരുന്നുള്ളു അതെന്റെ തിങ്കൾ തോൽക്കും തങ്ക കിനാവുകൾ തന്ന തിങ്കൾ ത്വാഹാ നിലാവാണ്... ﷺ* 💜💚
കണ്ണിനും കാതിനും ഈ മിടിക്കും ഹൃദയത്തിനും ആ കിനാവുകൾ അസ്തമിക്കാതിരിക്കാൻ ഉള്ള പിറു പിറുപ്പ് മാത്രമാണ്
*എന്നിൽ ഇന്ന് കാണും ചുണ്ടിൽ വിരിയും ഹിന്തോളമെല്ലാം എൻ ഹൃദയം ഇന്ന് അനുഭവിക്കും മുത്തിന് ശീലുകൾ തീർത്ത മാരുതൻ മാത്രമാണ്...* ❤💚
കരകവിഞ്ഞോഴുകും തേൻ അരുവികളിൽ നിന്ന് ദാഹമകറ്റും ചെറു കുരുവികളെ പോൽ മദീനയെ ചുറ്റി പറക്കും ഒരു കൊച്ചു പറവയാവണം ആ മദദു തേടി വജ്ഹ് തേടി മദീനയെ മുത്തമിട്ടു രസിക്കണം
*മധു നുകരും പ്രണയ മായ ലോകത്ത് അത്ഭുതമാം പ്രണയം എനിക്കും കാഴ്ച വെക്കണം അതിനായി അതിരു മറന്നു എന്നെ മറന്നു ഈ ലോകം മറന്നു സൊ -ബോധം നഷ്ടപെട്ടന്ന് കേവലം ഒരു ഭ്രാന്തി എന്ന് മുദ്ര കുത്തി ആരും നോക്കാതെ ആരും കാണാതെ ആരും തടയാൻ ഇല്ലാതെ എനിക്ക് മദീനയെ ലക്ഷ്യം വെച്ച് നടക്കണം ലക്ഷ്യം മദീനയായത് കൊണ്ട് മറ്റൊരു തടസവും ആ വഴികളിൽ ഉണ്ടാവില്ല ---"ഹേയ് ഭ്രാന്തി നീ എങ്ങോട്ടാ എന്ന ചോദ്യം പോലും ഉയർന്നു കേൾക്കരുത് ആരും അറിയാതെ അങ്ങനെ ഒരു സുപ്രഭാതത്തിൽ എനിക്ക് മദീന ചേരണം...*💓💖
അങ്ങനെ നിർവൃതി അടങ്ങി മദീന മുഴുവൻ ആസ്വദിക്കണം ഒരു ദിക്കും കാണാൻ ബാക്കി ഉണ്ടാവരുത് അങ്ങനെ എന്റെ ഏറ്റവും വലിയ സ്വപ്നമായ മദീന എനിക്ക് കാണണം എന്റെ തങ്ക തിങ്കൾ ﷺ നടന്ന വഴികൾ മുത്തമിട്ടു കുളിര് കോരണം
*ഉറക്കെ എന്റെ മുത്തിനെ ചാരെ നിന്ന് എനിക്ക് വിളിച്ചു പറയണം ﷺഒന്നുമില്ലാതെ ഈ ഞാൻ വിജയിചിരിക്കുന്നു ഒരു അമലും ഇല്ലാതെ ഇശ്‌ഖിന് കണിക എന്തെന്ന് അറിയാതെ ഈ ഉള്ളോൾക്ക് അള്ളാഹു ഔദാര്യം എന്റെ പ്രേമ ഭാജനത്തിനു മുത്തം ﷺവെക്കാൻ അവസരം തന്നിരിക്കുന്നു യാ റസൂലള്ളാഹ് ﷺഈ പാപി ക്ക് കനിവ് തരണേ...* 😰😥
പൊട്ടി ചിതറി വൃണം മൂത്ത ഈ ഹൃദയത്തിന് വേവലാതികൾ സദയം കാണണേ...എനിക്ക് അങ്ങ് അല്ലാതെ ഒരാശ്രയം ഉണ്ടായിട്ടില്ല ഇനി ഇല്ലതാനും ഈ മണ്ണിൽ റഹ്മത്തുൽ ലിൽ ആലമീൻ ﷺതങ്ങൾ അല്ലാതെ ഈ പാപികളെ വീണ്ടും വീണ്ടും പ്രതീക്ഷ നൽകാൻ എന്റെ ഖൽബിലെ കരുത്തായ മുത്തിന് ﷺതങ്ങൾ ക്കല്ലാതെ ആർക്കാണ് കഴിയുക
*ന്റെ ഉപ്പാപ്പ തിങ്കളോരെ ﷺഈ പതികക്ക് ആ സവിതം ചേരണം ആശ മൂത്തു മത്ത് പിടിച്ചു ഭ്രാന്തിയാവുന്നുണ്ട് കാഴ്ചകൾ എന്റെ തിങ്കൾ ﷺആയിരുന്നു വെങ്കിൽ എന്റെ വാക്കുകൾ എന്റെ തങ്ക സിറാജരു ﷺആയിരുന്നു വെങ്കിൽ ഈ ജീവിതം മുഴുവൻ ആ മുത്തിന് ﷺശീലുകൾ കൊണ്ട് അബദാനo വാഴ്ത്തുക്കൾ പാടി തിരു സുന്നത്തുകൾ ചാലിച്ച് കഴിഞ്ഞു കൂടിയിരുന്നു വെങ്കിൽ യാ അല്ലാഹ് ആവതാക്കണേ...ഈ എന്റെ ചെറിയ ലോകം മുഴുവൻ വലിയ സ്വപ്നങ്ങൾ കണ്ടുറങ്ങണം ഹബീബിന്റെ ﷺപ്രകാശം കണ്ട് കണ്കോണിൽ സുറുമ ചാർത്തണം...*💚❤
മറ്റൊന്നും കാണാൻ കഴിയാത്ത ഈ ഹൃദയം തീർത്തും ഈ ലോകത്തെ തൊട്ട് അന്തതവരണം ഹൃദയം മുഴുവൻ ഹബീബിൽ ﷺഅലിഞ്ഞു ചേരണം മദീനയെ ഓർത്ത് ഓർത്ത് എന്നും കരയണം ആ കണ്ണുനീര് കൊണ്ട് എനിക്ക് വീണ്ടും സ്വപ്നങ്ങൾ നെയ്യണം
*ഹബീബിനെ ﷺപ്രണയിച്ചു പ്രണയിച്ചു ബഖീഇൽ എനിക്ക് കിടക്കണം ത്വാഹ തിങ്കൾ നിറഞ്ഞ കനവുകൾ അവിടെയും എന്റെ കണ്ണുകൾക്ക് സ്വർഗം തീർക്കണം....* 💚❤💜
യാ അല്ലാഹ് വ്യാമോഹമാണെന്ന് അറിയാം പക്ഷെ ആശിക്കാതിരിക്കാൻ ഒക്കില്ലല്ലോ ആശകൾ മുത്തു തിങ്കൾ ﷺ ആവുമ്പോൾ വീണ്ടും പ്രതീക്ഷകൾ വീണ്ടും വീണ്ടും നുരച്ചു പൊന്തുകയാണ്
*എത്ര വലിയ ചങ്ങലകൾ തീർത്താലും ഈ മോഹങ്ങൾക്ക് തടയിടാൻ കഴിയില്ല അടക്കാൻ പറ്റാത്ത ഈ കൊതി മൂത്ത ഹൃദയത്തിന് അത്യാഗ്രഹിക്കു ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹു...* 💞💖😥😰
🤲🏻🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
*==================*
Comments