Skip to main content

*കഠിനമായി പ്രണയം അശ്രുവായി പൊഴിയും അനുരാഗ നിമിഷം ഹൃദയം പുളയും...*  ❤💚
എന്റെ മുത്താറ്റൽ തങ്ങൾ ﷺ ഹൃദയത്തിൽ വസിക്കുബോൾ ആ നൂറിനെ ﷺകണ്ടോണ്ടിരിക്കാൻ തപിക്കുന്നു ഹൃദയം മൂർച്ചയാണ് പ്രണയം രോഗിയായി ഇന്നീ ഹൃദയം ഓർത്തു ഓർത്ത് തേങ്ങും രാവുകൾ എന്നിൽ കുളിരാണ് തിങ്കൾ ﷺ
*ബുർദയുടെ വരികളിൽ വെറുതെയല്ല ഇമാം ബുസൂരി തങ്ങൾ പറഞ്ഞ തൊന്നും ഒരിക്കലും ഹൃദയ വേദന ഒളിപ്പിക്കാൻ കഴിയില്ല ആ നോവ് ഉറങ്ങില്ല...* 💜😰
*أٙيٙحْـسٙـبُ الصّٙـبُّ أٙنّٙ الْحُبَّ مُـنْكٙـتِـمٌ*
*مٙـا بٙـيْنٙ مُـنْسٙـجِمٍ مِـنْهُ وٙمُـضْـطٙرِمٍ*

*പ്രവഹിക്കുന്ന ബാഷ്പത്തിനും തപിക്കുന്ന ഹൃദയത്തിനുമിടയിൽ അനുരാഗം ഒളിച്ചു വെക്കുക സുസാധ്യമാവുമെന്ന് അനുരാഗി കരുതുന്നുവോ...?*
എത്ര സത്യം
അല്ലാഹുവിന്റെ ഹബീബ് ﷺ ഇല്ലാത്ത മദീനയിൽ ഇനി ബിലാൽ ഇല്ലാന്നു പറഞ്ഞു ഓടി മറഞ്ഞ യഥാർത്ഥ പ്രവാചക അനുരാഗിയല്ലെ കണ്ണുനീരിന്റെ ആതാരം
*ഞാൻ പൊഴിക്കുന്ന കണ്ണുനീരിനും പറയാൻ ഇല്ലല്ലോ യഥാർത്ഥ പ്രണയത്തിന്റെ നൊമ്പരം ഞാൻ എന്തൊരു പാപിയാണ് ഞാൻ എന്തൊരു ഭ്രാന്തിയാണ് ഈ പ്രണയം എന്നെ മദീനയിൽ എത്തിച്ചില്ലല്ലോ മറയിടാൻ പ്രയാസങ്ങളുടെ പട്ടിക നിരത്തി ഞാൻ സ്വയം മദീനയെ അകറ്റുക യല്ലേ...* 😰😥
സ്വയം മറന്ന് എനിക്കു ഇശ്ഖ് ഓതിയ ഉമർ ഖാളി തങ്ങളുടെ ഇശ്‌ഖിൽ ലയിക്കണം
*ആദം നബി ക്ക് മുന്പേ പടച്ചുളള നൂറ് ആറ്റൽ നബി പാരിൽ ﷺസത്യ മായ ജീവ്...* 💓💚
എഴുത്തും വായനയും കേൾവിയുംസകലതും ഹബീബ് തങ്ങൾ ആവണംﷺഎങ്കിൽ തന്നെയും എനിക്കു ഈ കണ്ണുനീർ ഒന്ന് അടക്കാൻ പറ്റിയിരുന്നെങ്കിൽ വയ്യ ഈ ഭ്രാന്തിക്ക് അതിരു കവിയുന്ന പ്രണയം എന്നെ ചില സമയം സൊ -ബോധം നഷ്ടപ്പെടുത്തുന്ന മുഴു ഭ്രാന്തിയാക്കിടുന്നു

*فٙكٙـيْفٙ تُـنْـكِرُ حُـبًّا بٙـعْدٙ مٙا شٙهِدٙتْ*
*بِـهِ عٙـلٙـيْكٙ عُـدُولُ الـدّٙمْعِ وٙالسّٙـقٙمِ*

*ഹൃദയവേദന, കണ്ണുനീർ എന്നീ രണ്ടു നീതിമാന്മാരായ സാക്ഷികൾ നിനക്കെതിരെ സാക്ഷ്യം വഹിച്ചിരിക്കെ നിനക്കെങ്ങനെ നിന്റെ അനുരാഗത്തെ നിഷേധിക്കാനാവും?*
ബുർദയുടെ ഈരടികൾ ഹൃദയത്തേ കൂടുതൽ ആഴത്തിൽ എത്തിക്കുന്നു  അർഹത ഇല്ലായ്മ കണ്ണുനീരിന് മറുവിൽ ഒളിഞ്ഞിടുന്നു
*ആ തങ്ക സിറാജരെ ﷺകിനാവിൽ കണ്ടു വെന്നാൽ ആ കിനാവുകൾ അസ്തമിക്കാതിരുന്നാൽ ആ കനവിൽ അങ്ങു ലയിച്ചു നിന്നാൽ ഈ ജന്മം എന്റെ പ്രണയം പൂവണിഞ്ഞു വെന്നാൽ പിന്നെ എന്ത് വേണം ഈ പാപി ക്ക് ഈ മണ്ണിൽ വിജയം എനിക്ക് അല്ലെ തന്നത് ലോകം നേതാവ് അല്ലെ എന്റെ മുത്ത് മഹമൂദ് തിങ്കൾ അല്ലെ ﷺ
*പാടി പാടി എഴുതി എഴുതി വാഴ്ത്തുക്കൾ അവസാനിക്കാത്ത ഈ പ്രണയം വല്ലാത്ത ലോകം എന്റെ രാവും പകലും ഭംഗിയായ ഈ സ്നേഹം ﷺ...* 💜💚
*فَـإِنَّ فَضْـلَ رَسُـولِ اللّٰهِ لَيْـسَ لَهُ*
*حَـدٌّ فَـيُعْرِبَ عَـنْهُ نَاطِـقٌ بِفَـمٍ*

*അല്ലാഹുവിന്റെ തിരുദൂതരുടെ ﷺ മഹത്വത്തിന് അതിരില്ല. ഉണ്ടായിരുന്നെങ്കിൽ വായകൊണ്ട് മൊഴിയുന്നവൻ അത് ആവിഷ്കരിക്കുമായിരുന്നു.*
നിശ്ചയം ഇത് ഒരു അതിരില്ലാത്ത പ്രണയ ലോകം തന്നെ ഇമാം ബുസൂരി തങ്ങളും ആശിഖു റസൂൽ കുണ്ടൂർ ഉസ്താദുo ഹൃദയം കീറും വേദന തിന്ന ഉമർ ഖാളി തങ്ങളും ഈ പ്രപഞ്ചത്തിൽ അബു ഹനീഫ ക്ക് തങ്ങൾ അല്ലാതെ മറ്റാരും ഇല്ലെന്ന് പറഞ്ഞു നിനവും കനവും ഹബീബിൽ ﷺതീർത്ത അബു ഹനീഫ തങ്ങളും ഇശ്‌ഖിന് ലോകം നമുക്ക് കാണിച്ചു തന്നത് അല്ലെ
*യാ ഫുഹാദി യാ റസൂലള്ളാഹ് ഈ നിനവുകൾ എല്ലം അറ്റമില്ലാത്ത പ്രണയം കോർത്തു ഞാൻ അങ്ങയെ കാത്തിരിപ്പാണ് പാടിയും പറഞ്ഞും എഴുതിയും എന്റെ നിനവും കനവും ഞാൻ മൊഞ്ച് കൂട്ടുകയാണ് ﷺ...* 💞💗
അന്തനെയും ബതിരനെയും മൂകനെയും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അവരെക്കാൾ എല്ലം അങ്ങ് എന്ന ലോകം മാത്രം ഓർത്തു വിങ്ങുന്ന ഒരു ഖൽബിന് വേണ്ടി ഞാൻ സ്വയം ഇവരെല്ലാം ആവാൻ ശ്രേമിച്ചു പോയി ഒരു ഭ്രാന്തി യായി എങ്കിലും എന്നെ അങ്ങ് ഒന്ന് വിളിക്കണേ ആ സവിതംഎന്റെ ഈ ലോകം സത്യം എന്റെ ഹബീബ് മാത്രം  ﷺ
*യാ അല്ലാഹ് പാപി യാണ് യാ അല്ലാഹ് ദോശിയാണ് യാ അല്ലാഹ് വ്യാമോഹിയാണ് യാ അല്ലാഹ് അത്യാഗ്രഹിയാണ് എങ്കിലും എന്റെ ലോകം എന്റെ ഹബീബ് ﷺതങ്ങൾ ആണ് ആ സ്നേഹം ഹൃദയത്തിൽ നിറച്ചു ആ പുണ്യ മദീനയിൽ പോയി ആ മുത്ത് തിങ്കളെ ﷺകണ്ട് ആ ബഖീഇൽ അറ്റു ഒന്ന് വീഴാൻ ഔദാര്യം കനിയണെ...*  😰😥
ഈ പാപി യുടെ നോവുകൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക്‌ അല്ലാഹ്
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
🔆🔅🔆🔅🔆🔅🔆🔅
*======================================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

നിഴലറിയാതെ

*✿═══════════════✿*                   *നിഴലറിയാതെ*                            *ഭാഗം:ഒന്ന്* http://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* അവനെ ഞാൻ തിരിച്ചറിഞ്ഞത് മുതൽ എന്റെ സമനില തെറ്റുകയായിരുന്നു. എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു, ദിനരാത്രങ്ങളായിരുന്നു... എല്ലാം പ്രണയം തുളുമ്പിയതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... ഇതൊക്കെ അയാളുടെ കാട്ടിക്കൂട്ടലുകളായിരുന്നോ?! സ്നേഹമാണെന്ന് കരുതിയ ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നോ?, ഒന്നുമല്ലെങ്കിലും രണ്ട് മക്കൾ ഉള്ളതല്ലെ എന്നോടീ ചതി ചെയ്യുമ്പോൾ അതെങ്കിലും ഒന്ന് ഓർക്കാമായിരുന്നില്ലെ,,, എന്റെ ചിന്തകൾ ഞങ്ങളുടെ പഴമയിലേക്ക് കടന്നു പോയി.. *** ഞാൻ മരിയ ജെയ്ക്കപ്പ് ഒരു നാട്ടും പുറത്തുക്കാരൻ ജെയ്ക്കപ്പിന്റെ മകൾ,,, ഒരു ഐ ട്ടി കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാനും ലുകാസും തമ്മിൽ കണ്ട് മുട്ടിയതും പ്രണയത്തിലാവുന്നതും. ഏകദേശം ഒരേ ഭാഗ്രോണ്ട് ഉള്ള ജീവിത ശൈലികൾ ആയത്കൊണ്ട് വീട്ടുക്കാർക്കൊന്നും എതിർപ്പില്ലാതെ കല്യാണം നടന്ന...