*അഴകിൽ ലങ്കും അഴകിന് മദീന മഹിതം നിറയും മധുരിത മദീന...* ❤💚
മധു ഹോതി മാദിഹിന് ലോകം അഴകായി മനസകം എന്നും
*താജായ നേതാ...ﷺ സുൽത്താൻ ഹോജﷺ സത്യ നിലാവാﷺ മൊഞ്ചായ തിങ്കൾ...* 💚💜
മൊഞ്ചിന് സിറാജാ ﷺരാവ് പകലായ നൂറാ
വരുകില്ലെ നബിയെﷺ നിറയാർന്ന മിഴിയാൽ ഇരവോതി ഇവളും
*വിരഹത്തിൻ വേദന പാടും വിറയാർന്നൊരു ഹൃദയം വെമ്പും നോവുകൾ കണ്ടോന്ന് വന്നിടണം മുത്തേ...ﷺ* ❤💜
ഈ ലോകം അങ്ങിൽﷺ ഒതുങ്ങി തീർന്നോരു ഖൽബിൽ വേദന ഭാണ്ഡം ഇറക്കാൻ അഭയം വേണം
*കനിയണം താജരെ കനിവേകു സയ്യിദരെ കനവാൽ വന്നൊന്ന് നിറയണം എന്റെ ഹബീബെ..ﷺ.* 💜💚
ഇശ്ഖ് തേടി അലഞ്ഞു പ്രണയം പാടി തളർന്നു വിറയാർന്ന സ്വര മിന്നു താഴ്ന്നു ഖൽബ് അറിയാത്ത പ്രണയ വീതിയിൽ ലജ്ജയാൽ തല ഇന്ന് താഴ്ന്നു
*വരുകില്ലെ നിധിയെ നബിയെ ﷺഅഭയം തന്നു കനിയുകയില്ലേ...* 💛💚
ഈ ഹൃദയം തേടിയ അഭയം മദീന മണ്ണിൽ സദയം
*മണ്ണായി പടച്ചൊരു പടപ്പിന് മദീന മണ്ണിൽ മണ്ണോടു ചേരണം കനവുകൾ തീർത്തോരീ നെഞ്ചിൽ പ്രണയം പാടി രസിക്കണം...* ❤💜
രസമായ ബഖീഇൽ എന്നും അറ്റമില്ലാ പ്രണയം ഒതുങ്ങണം
കനവുകൾ നിറഞ്ഞ കണ്ണിൽ ഹബീബിന് ﷺനൂറ് നിറയണം
*ഈ പ്രപഞ്ചമലിഞ്ഞ പ്രണയം പ്രപഞ്ച നായകനെ വാഴ്ത്തി പ്രണയം ലോകം ഉരിയാടി സലാം അലൈക്ക യാ റസൂൽ അല്ലാഹ് ﷺസലാം അലൈക്ക യാ ഹബീബള്ളാഹ് ﷺ...* 💚💛
വിറങ്കലിച്ച പ്രണയം ജീവുറ്റ തായ നിമിഷം കണ്ണിൽ നൂറ് തെളിഞ്ഞു കൊണ്ട് പ്രതീക്ഷ തന്ന വിജയം ﷺ
*ഈ നിർജീവമായ ഭൂമി ജീവുറ്റ താക്കിയ അല്ലാഹ് കരുണ കടലായ ഉടയോൻ കനിഞ്ഞു തന്നുള്ള അനുഗ്രഹം ലോകർക്ക് അനുഗ്രഹമായൊരു റഹ്മത്തുൽ ലിൽ ആലമീൻ നബി ത്വാഹാ തിങ്കൾ നൂറുള്ളാഹ് ﷺ...* ❤💚💜
*അർഹത ഏതു മില്ല അല്ലാഹ് എങ്കിലും എന്റെ ഈ അത്യാഗ്രഹം നിറഞ്ഞ പ്രണയം വ്യാമോഹം കടിഞ്ഞാൺ പിടിക്കാൻ കഴിയാതെ നോവു പേറിയാ ഈ ദാഹം ഔദാര്യം തന്നു എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്...*
🤲🏻🤲🏻🤲🏻😰😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
➖➖➖➖➖➖➖
*====================
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments