*വരിഞ്ഞു മുറുക്കിയ പ്രണയം ഹൃദയത്തിന് അകത്തളത്തിൽ ആഴ്ന്ന് ഇറങ്ങണം ഇശ്ഖ് എന്ന പേമാരി മദീനയിൽ ഇശലുകൾ തീർക്കണം ...* ❤💜
മദീനയെ മുത്തമിട്ടു ദിനം ആനന്ദമാക്കുന്ന മണൽ തരികൾ ആവണം
ഹൃദയം ആ തരികളിൽ അടക്കി വെച്ചു മോഹങ്ങൾ നെയ്തു കൂട്ടണം
*കല്ലും മണ്ണും മാമലകളും പ്രണയത്തിൽ അലിഞ്ഞു കിസ്സകൾ മൂളണം...* 💞💗
ഖൽബിൽ നിറഞ്ഞ മധുര മൂറും മദീനയുടെ ഓളങ്ങൾ മാധുര്യം നിറഞ്ഞ താക്കണം
*അക്ഷരങ്ങൾക്ക് ഹൃദയം അറിഞ്ഞ പ്രണയത്തിനു ശീലുകൾ തീർത്തു നിറങ്ങൾ നൽകണം...* 💜💚
ഉപ്പാപ്പ ﷺതങ്ങളോരെ കിനാവുകൾ നിറഞ്ഞ കൺപോളകൾ ആവണം
*ഈ പ്രണയത്തിനു ഭാണ്ഡം അങ്ങനെ ന്റെ മുത്തിന് ﷺചാരെ ഇറക്കി വെക്കണം...* 🌹💖
കഥകൾ പാടിയും പറഞ്ഞും എഴുതിയും പ്രണയത്തിന് ചാരുത തീർക്കണം
*അങ്ങനെ ഒരു ഭ്രാന്തിയായി മദീനയുടെ തെരുവോരങ്ങൾ എനിക്കു നടന്നു നടന്നു പ്രണയത്തിൻ നിമിഷങ്ങൾ കോർക്കണം...* 💗💞
മഹിത മലർ വാടിയിലെ പുഷ്പമായി എനിക്കും ആർത്തു ഉല്ലസിക്കണം
*ഒരു ഭ്രാന്തിയുടെ മോഹങ്ങൾ മദീനക്കാർ ഏറ്റെടുത്ത് ഹബീബിന്റെ ചാരെ സദ ഇരിക്കാൻ അനുമതി തരണം...* 💚💓
ആടി പാടി ശിരസു തളർന്നു ഈ ഭ്രാന്തിക്ക് ബഖീഇന്റെ ഓരത്ത് അറ്റു വീഴണം
*ആരും ശല്യം ചെയ്യാൻ ഇല്ലാതെ പ്രയാസങ്ങൾ എല്ലാം അവസാനിച്ചു അവിടെ ഹബീബിനെ ﷺപ്രണയിച്ചു സ്വർഗം തീർക്കണം...* 💖💗
മദീനയാണ് മോഹം ഹബീബിലാണ് ദാഹം ﷺ
*അർഹത ഇല്ല അല്ലാഹ് എങ്കിലും റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺപ്രതീക്ഷയാണ്...*
ഔദാര്യം തന്നു ആഖിറം സലാമത് ആക്ക് അല്ലാഹ്
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
➖➖➖➖➖➖➖➖
*================*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments