*ദുനിയാവിന്റെ അൽപ സുഖത്തിനു വേണ്ടി നിന്റെ നല്ലൊരു നാളെയെ നീ മറക്കുകയാണോ അതോ മറന്നതായി നടിക്കുകയാണോ...* ⁉⁉
നീയും ഞാനും മറന്നു പോവുന്ന ഒന്നുണ്ട് *എല്ലാം അള്ളാഹു കാണുന്നു എന്നത്...*
നിന്നെ പടച്ച നിന്റെ റബ്ബ് ഒളിഞ്ഞതും തെളിഞ്ഞതും കാണുന്നവനാണ്
ചിലരൊക്കെ ഇപ്പോ പറയും
🔅തെറ്റാണ് എന്ന് എനിക്കറിയാം അന്യ പെണ്ണിന്റെ സൗണ്ട് പക്ഷെ... ! അവളുടെ സംസാരത്തിൽ ഞാൻ ചിലവയിക്കുബോൾ *എന്റെ പ്രയാസങ്ങൾ എന്റെ ബേജാറുകൾ ഞാൻ മറക്കുന്നുണ്ട്*
അവൾ എനിക്കു സന്തോഷം തരുന്നു അത് കൊണ്ട് ഞാൻ മറ്റെല്ലാം മറക്കുന്നു
പിന്നെ *ഞാൻ മൊബൈൽ വിളിക്കുന്നതും വാട്ട്സപ്പ് ഇൻസ്റ്റഗ്രാം ഫേസ്ബുക് ചാറ്റ് ഒന്നും മറ്റ് ആരും കാണില്ലല്ലോ അതെല്ലാം എന്റെ പേർസണൽ അല്ലെ...
*കേട്ടില്ലേ... ഇതാണ് നമ്മുടെ ഇന്നത്തെ ചിന്ത ആരും കാണുന്നില്ല ആരും കേൾക്കുന്നില്ല ആരും അറിയുന്നില്ല...*
🔆എന്നാൽ സർവ്വ ശക്തനായ അള്ളാഹു എല്ലാം കാണുന്നു അറിയുന്നു
നമുക്ക് അറിയാം അള്ളാഹു കാണും എന്ന് പക്ഷെ ! നമ്മൾ കേവലം അത് നാളെത്തെ കാര്യം അല്ലെ എന്ന് മാത്രം ചിന്തിക്കുന്നു
🔆 എന്താണ് ഞാനും നീയും ഒന്നും ചിന്തിക്കാത്തത് *ഇന്ന് കഴിഞ്ഞ ഒരു നാളെ ഉണ്ട് ആ നാളെ എല്ലാ രഹസ്യവും പരസ്യ മാക്കപെടും അവിടെ ആരുടെ മുമ്പിലും മറയില്ലാതെ...*
🔆 ആരും കാണുന്നില്ല എന്ന് നീ കരുതിയ നിന്റെ രഹസ്യം *അള്ളാഹു കണ്ട് എന്ന് നിനക്ക് ബോധ്യമാവുന്ന ദിവസം...*
നീ ഓർത്ത് നോക്ക്
🔅 തെറ്റ് മറന്നു നീയും ഹബീബായ മുത്ത് തങ്ങളിൽ ﷺനിന്റെ ലോകം ഒന്ന് ചുരുക്കി നോക്ക് അപ്പോൾ നീ അനുഭവിക്കുന്ന സുഖം ഉണ്ട് സമാധാനം ഉണ്ട് നിന്റെ ഹൃദയത്തിനു അപ്പോൾ കിട്ടുന്ന കരുത്ത് ഉണ്ട് *അതൊന്നും ഒരു പെണ്ണിനും ഒരു ആണിനും നിനക്ക് തരാൻ കഴിയില്ല...*
🔆 പ്രയാസങ്ങൾക്ക് പരിഹാരം തരാൻ തങ്ങളെ പോലെ മറ്റൊരു തിങ്കളെ ഞാൻ അറിഞ്ഞിട്ടില്ല ഈ ലോകം അറിഞ്ഞിട്ടില്ല ﷺ
🔆 തെറ്റുകളിൽ മുഴുകി ഉണ്ടാക്കുന്ന സുഖവും സമാധാനവും അൽപായുസ് കഴിഞ്ഞു മരിക്കും
🔆എന്നാൽ ഹബീബിൽ ﷺകിട്ടുന്ന സുഖവും സമാധാനവും മരിക്കില്ല അത് പിറന്നു കൊണ്ടേ ഇരിക്കും
🔆നീ അറിയാത്ത ആ ലോകം ഉണ്ടല്ലോ മുത്ത് തിങ്കളുടെ ലോകം അതൊരു മാസ്മരിക ലോകം തന്നെ യാണ് ഇനി നീ ആ തെറ്റു മാറ്റി വെക്ക് അല്ല നിന്റെ ജീവിതത്തിൽ നിന്ന് മാഴ്ച്ചു കളയൂ എന്നിട്ട് മുത്ത് ഹബീബിനെ ﷺആ ഹൃദയത്തിൽ തുന്നി ചേർക്കു...
🔆 അപ്പോൾ കാണാം നിനക്ക് യഥാർത്ഥ സുഖം എന്തായിരുന്നു എന്ന് സമാധാനം എവിടെ ആയിരുന്നു വെന്ന്
🔆 നിന്റെ വാട്ട്സപ്പ് ചാറ്റ് ഞാൻ കാണുന്നില്ല നിന്റെ ഫോൺ വിളികൾ ഞാൻ കേൾക്കുന്നില്ല *പക്ഷെ...* നിന്റെ റബ്ബ് എല്ലം കാണുന്നവൻ ആണ് അറിയുന്നവൻ ആണ്
🔆ഞാനും നീയും അവന്റെ അടിമകൾ *ഒരു നന്ദി ഉള്ള അടിമയായിരുന്നുവോ ഈ തെറ്റുകൾ കൊണ്ട് നടക്കുന്ന നീ എന്ന് ചിന്തിക്കുക
🔆 നമ്മളെ പല രീതിയിൽ അള്ളാഹു പരീക്ഷിക്കും പക്ഷെ നമ്മൾ അള്ളാഹു വിനെ മറക്കരുത് ദുനിയാവിന്റെ സാഹചര്യം പലതും ആണ് പക്ഷെ നിന്റെ അൽപായുസ് ഇബ്‌ലീസ് നു കൊടുത്ത് നീ സ്വയം നശിക്കരുത്
🔆 നിന്റെ സമ്പത്ത് സൗന്ദര്യം നിന്റെ മറ്റു എല്ലാ സുഖം സൗകര്യങ്ങളും തന്നത് അള്ളാഹു വാണ് അത് സൂക്ഷിച്ചു കൈകാര്യം ചെയ്യണം
🔆 നന്മയുടെ വഴിയിൽ എല്ലം ചിലവയിക്കുക
🔆നിന്നെ കാൾ താഴ്ന്ന വരിലേക്ക് എപ്പോഴും നോക്കുക അപ്പോൾ സമ്പത്തിന്റെ വില നിനക്ക് മനസിലാവും
🔆 തരാൻ കഴിവ് ഉള്ളവനും തന്നത് തിരിച്ചു എടുക്കാൻ കഴിവ് ഉള്ളവനും ഏകനായ അള്ളാഹു ആണെന്ന സത്യം മറക്കാതിരിക്കുക
🔆 ഒരു രാവും പകലും അല്ലെങ്കിൽ അതിലും കുറഞ്ഞത് എന്തോ അതാണ് ദുനിയാവിലെ നിന്റെ ജീവിതം
🔆 ദുനിയാവിൽ ആരുടെ കണ്ണുകളും ഒരു പക്ഷെ നമുക്ക് കെട്ടി അടക്കാൻ സാധിച്ചു വെന്ന് വരാം പക്ഷെ അള്ളാഹു തൊട്ട് തടയാൻ ആർക്കും കഴിയില്ല
🔆 നീ ചെയ്ത ധാനവും നന്മയും തിന്മയും ധർമവും ഒരിക്കൽ നീ ചെയ്തതിലും ഭംഗിയായി നിന്നിലേക്ക് വന്നു ചേരും എപ്പോഴും ഓർമയിൽ ഇരിക്കുക
🔆 ഞാൻ മനസിലാക്കിയതിൽ വെച്ച് നിന്നോട് ഞാൻ പറയുന്നു *തെറ്റിൽ നിന്നും നിനക്ക് രക്ഷ സ്വലാത്താണ്...*
സ്വലാത്ത് ചൊല്ലുന്ന ഹൃദയം തെറ്റുകളിൽ ഭ്രമിച്ചു പോവില്ല
🔆 കാവലായി കാതലായി സ്വലാത്ത് നമുക്ക് സംരക്ഷണം നൽകും
🔆 ഇനി നീ നിന്റെ പ്രയാസങ്ങളും പരിഭവങ്ങളും സുഖവും ദുഃഖവും അള്ളാഹു വിന്റെ ഹബീബിനോട് ഒന്ന് പറഞ്ഞു നോക്ക് *നിനക്ക് പിന്നെ എല്ലാത്തിനും അത് മതി...*
🔆 സമാധാനമായി സന്തോഷമായി പരിഹാരമായി ഖൈർ ആയ സമയത്ത് അള്ളാഹു വിന്റെ ദൂതര് വരും ﷺ
🔆 എത്ര എത്ര രോഗികളാണ് ഹബീബിന്റെ ﷺമദ്ഹ് ൽ സുഖം പ്രാപിച്ചതു *പിന്നെ നിന്റെ നിസാരമായ പ്രശ്നത്തേ ആണോ നീ വേവലാതി കൊണ്ട് മൂടുന്നത് *ഹൃദയം കൊണ്ട് നീട്ടി ഒരു വിളി വിളിച്ചോ മദീനത്തെ സുൽത്താനെ ﷺആ വിളി മതി നിന്റെ എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരമാവാൻ*
🔆 അന്യ മതസ്ഥർക്ക് പോലും അള്ളാഹു വിന്റെ ഹബീബ് ﷺമാർഗ ദർശനം ആയെങ്കിൽ പിന്നെ നീ എന്തിന് പേടിക്കണം നീ പിടിച്ച കൈകൾ നിന്നെ പിടി വിടില്ല
🔆 ഈ പ്രണയ ലോകം അങ്ങനെയാ *അത് ഹൃദയത്തിൽ അങ്ങു കയറി കഴിഞ്ഞാൽ പിന്നെ ഈ അൽപയുസ് ഉള്ള ദുനിയാവിനെ ആരും ഓർക്കില്ല ഉണർവും ഉറക്കും പിന്നെ ഹബീബിനെ ﷺഓർത്ത് കൊണ്ട് ആണ്
🔆 *പ്രതീക്ഷയാണ് താജരു ﷺപരിഹാരമാണ് സയ്യിദരു ﷺസത്യം ഉള്ള ഹൃത്തിന് കാവലാണ് ഹബീബവരുﷺ....*
🔆 അപ്പോൾ നമുക്ക് ഒക്കെ ആ പ്രണയ മധുരം അറിയണം *അള്ളാഹു സുബുഹാന ഉവ്വ തആല നമുക്ക് മുത്തിന്റെ ﷺപാതയിൽ അടി ഉറച്ചു മുത്തിനോടുള്ള ﷺമുഹബത് ഹൃദയത്തിൽ ഏറ്റി തരട്ടെ...*
*ആമീൻ യാ റബ്ബൽ ആലമീൻ...*
ദുആയിൽ ഈ പാപിയെ മറക്കരുതേ....
🔆 *അള്ളാഹുവിന്റെ രക്ഷയും ശിക്ഷയും ഭയാനകം നന്മയും തിന്മയും സ്തുതിർഹം അത് ഓർത്ത് ഈമാൻ സംരക്ഷിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ
*ആമീൻ യാ റബ്ബൽ ആലമീൻ*
*ദുആ വസിയ്യത്തോടെ*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
➖➖➖➖➖➖➖➖
🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅
Comments