*നോവിന് ഭാണ്ഡം ഹൃദയത്തിൽ ഭാരം പേറുബോൾ പ്രേമം തന്ന രോഗത്തിന് ശമനം എന്റെ ത്വാഹാ ﷺ...* 💜❤💚
അതെ എന്റെ പ്രണയം അതെന്റെ മുത്താറ്റൽ തങ്ങളോട് ആണ് ﷺ
ആ തിങ്കൾ തോൽക്കും ﷺതങ്ക നിലാവിനോട് ആണ്
*ന്റെ കനവും നിനവും കുളിര് പകർന്ന സുൽത്താൻ മദീനയിലെ സ്വർഗം തീർത്ത മൊഞ്ചിന് ബഹ്റല താജ...* 💛💜
ഇന്ന് എന്നിൽ നിന്നും അടരുന്ന കണ്ണു നീര് തുള്ളികൾ എല്ലാം മദീനത് ചെറു പേമാരി യായി വർഷിച്ചു വെങ്കിൽ
*ഹാ -അർഹത ഇല്ലായ്മ എന്നെ ലജ്ജയിൽ തല താഴ്ത്തുന്നു വെങ്കിലും ഖൽബ് നിറഞ്ഞ മുഹബത് പ്രേമ ഭാജനത്തേ ഓർത്ത് കഴിഞ്ഞു കൂടാൻ എന്നെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു...* ❤💛
എന്റെ കനവായ നബി ﷺ
കരാളായ നിധി ﷺ
ഖൈറായ കനി ﷺ
നിനവിന് കുളിര് ﷺ
*മൊഞ്ചിൽ ഒരു ലോകം പണിതു തീർത്തു വെങ്കിൽ ആ ലോകം മദീന യാണ്...* ❤💚
ആ മൊഞ്ച് തീർത്തത് എന്റെ ഉപ്പാപ്പ ﷺയോര്ക്ക് സന്തോഷമായിട്ട് ആണ്
*അതെ മദീന ഒരുപാട് സ്ഥലങ്ങൾ ഉണ്ടായിട്ടും ത്വാഹയോര് വിശ്രമിക്കാൻ തിരഞ്ഞെടുത്ത സ്നേഹ സ്വർഗ്ഗമായ മദീന...* ❤💚
ആ മദീനയെ വർണിക്കാൻ വാക്കുകൾ തന്നെ വിരളമാണ്
*ഓരോ മണൽ തരികളും പുണ്യം ചെയ്ത പ്രതീതി കാറ്റും കോളും മണ്ണും വിണ്ണും കാടും മേടും ഹാ -അങ്ങനെ എത്ര എത്ര...* 💚💛
ഭാഗ്യം ഭാഗ്യം ഭാഗ്യം പുണ്യം ചെയ്ത ഭാഗ്യം
മണ്ണിൽ മുത്തമിട്ടു കിടക്കണം അങ്ങനെ മദീനയോടുള്ള പ്രണയം പറഞ്ഞു പറഞ്ഞു ആ മണ്ണിനെ ചുംബിക്കണം
*ഓരോ ചുമ്പനത്തിനും ന്റെ മുത്തിന് പാദം പതിഞ്ഞ മണ്ണിനെ ഹൃദയത്തിൽ ചേർക്കണം...* ❤💚
ആ നിർവൃതിയിൽ എനിക്കു ആനന്ദിക്കണം
ഓരോ പുൽമേട് കളെയും കണ്ടു തണൽ തേടണം എന്റെ മുത്തിന് ﷺതണലേകിയ പച്ച പുകൾ കണ്ട് കണ്ണിനു കുളിര് പകരണം
മദീന എന്റെ ഹൃദയത്തിന് ഒരു ആവേശമാവണം അതിൽ നിറയെ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന ഹബീബോരോടുള്ള പ്രണയ ശീലുകൾ ഊട്ടി ഉറപ്പിക്കണം
*ഖൽബിൽ ഞാൻ തീർത്തു വെച്ച എന്റെ ഇശ്‌ഖിന് കൊട്ടാരത്തിൽ ഒരു സ്ഥലവും ബാക്കി വരാതെ മുത്തിന് ﷺവർണ്ണനകൾ തീർക്കണം ആ ഹൃദയമേനിയിൽ ഒളിപ്പിച്ചു വെച്ച ആ കൊട്ടാര ഭംഗി മദീനയിൽ മുത്തിന് ﷺചാരെ ഇറക്കി വെക്കണം...* 💚❤
അതിനായ് ഈ കബഡ ലോകം മറന്ന് ദൂരം സാരമാക്കാതെ നടന്നു നടന്നു നീങ്ങണം
എല്ലാ മോഹങ്ങളും വ്യാമോഹം നിറഞ്ഞ ഈ ദുനിയാവിന്റെ ചവറ്റു കൊട്ടയിൽ എഴുതി തള്ളണം
*ഒരു ഭ്രാന്തിയായി ഹബീബിനെ ﷺപ്രണയിക്കണം മറ്റെല്ലാം മറന്നു ആ പ്രണയം ആസ്വദിക്കണം...* 💛💚
നാട്ടിൽ നിന്നും പ്രയാസങ്ങളും പരിമിതികളും മറന്നു മദീനയിൽ ഭ്രാന്തിയായി അലയണം
ആ അലച്ചിൽ പ്രണയം മൂർച്ഛിച്ചു മൂർച്ഛിച്ചു മുഴു ഭ്രാന്തി ആവണം സ്വയം ബോധം ഏതു മില്ലാതെ
*ഹബീബിനെ ﷺകണ്ടു ശിരസു തളർന്നു ബഖീഇൽ ചിറകറ്റു വീഴണം...* 💓❤💜
വ്യാമോഹം വ്യാമോഹം എന്റെ അത്യാഗ്രഹങ്ങൾക്ക് മേൽ കൈ കടത്തൽ വീഴ്ത്തിയ വ്യാമോഹം എങ്കിലും
*കാരുണ്യ വാനായ അള്ളാഹ് നിന്റെ രക്ഷയും ശിക്ഷയും ഭയാനകം സ്തുതിർഹം എന്ന് അറിയാം...*
അങ്ങനെ ഉള്ള അള്ളാഹ് ഈ പാപിയായ ഹബീബിനെ മാത്രം ഓർത്ത് ജീവിക്കുന്ന നാളുകൾ തീർക്കുന്ന ഈ വ്യാമോഹിയുടെ അത്യാഗ്രഹം
*ഔദാര്യം തന്നു എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്...*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*================*
*================*
Comments