*കഥയിലെ യാഥാർഥ്യം പാർട്ട് :43* 😪💖
➖➖➖➖➖➖➖
ജീവിതം ഒരു വല്ലാത്ത തുടർ കഥയായി മാറി കൊണ്ടിരിക്കുന്നു
മനുഷ്യർ ഇത്രയും വിഡ്ഢികൾ ആവുന്നോ അതോ സ്വയം വിഡ്ഢി വേഷം കെട്ടുന്നതോ അള്ളാഹു വിന്റെ പരീക്ഷണങ്ങളിൽ ഈമാൻ നഷ്ട പെടാതെ സൂക്ഷിക്കാൻ അവർ മറക്കുന്നതോ അതോ ഇന്ന് കഴിഞ്ഞിട്ടല്ലെ നാളെ എന്ന വിഡ്ഢികളുടെ വാക്യം ഉയർത്തുകയാണോ...?
*അള്ളാഹു വ റസൂലുഹു അഹ്‌ലം...*
രാവിലെ ആയിട്ടും പുറത്ത് വാതിൽ പോലും തുറന്ന് കാണായ്ട്ട് ആയിരിക്കും അടുത്ത വീട്ടിലെ ഇത്ത വന്നു
അപ്പോഴാണ് കഴുത്തിലെ പാട് ഞാൻ കണ്ടെതു ഇക്ക കഴുത്തു പിടിച്ചു ഞെരുക്കിയ ചുവന്ന പാടുകൾ ഇത്ത എനിക്കു കാണിച്ചു തന്ന്
കണ്ടവർക്കും കേട്ട വർക്കും ഒന്നേ പറയാൻ ഉള്ളു ഒരു പെണ്ണിന്റെ ജീവിതം കൊണ്ട് കളിക്കുന്ന വരെ വെറുതെ വിടരുത് കാരണം ഇനിയും ചരിത്രം ആവർത്തിക്കുo
കാരണം ഇക്കാന്റെ പെങ്ങൾക്കും ഉണ്ടല്ലോ മക്കൾ നാളെ അവർ കൊണ്ട് വരുന്ന പെണ്ണിനും പൊന്ന് കുറവാണെന്നു പറഞ്ഞു ഇതൊക്കെ വീണ്ടും അവർ തുടരും ദുനിയാവിന്റെ നിറം മാത്രമേ അവരുടെ ഖൽബിൽ ഉള്ളു അള്ളാഹു അവന്റെ റസൂലും ﷺ നാലു ആളെ ഇടയിൽ ദീനി ആണെന്ന് പറഞ്ഞു നടക്കാൻ ഒരു തുറുപ്പു ചീട്ട് ആയി ഉപയോഗിക്കുന്ന വിഡ്ഢികൾ
വല്ലാത്ത ക്ഷീണം ഒന്നും കഴിക്കാൻ തോന്നുന്നില്ല അതിന്റെ കൂടി ആയിരിക്കും ഞാൻ കിടന്നു ഒന്ന് കണ്ണ് മാളി പോയി
അപ്പോൾ ഡോർ ആരോ മുട്ടുന്നു ഉറക്കത്ത് ആണേലും ഞാൻ പോയി ആരാണ് എന്ന് ചോദിച്ചു
ഹാ
" ഞാൻ ആണ് വാതിൽ തുറക്ക്
ഇക്കാന്റെ ശബ്ദം പതിവ് തെറ്റി ഈ നേരം എന്താണ് റബ്ബേ... ഇതിന്റെ ഉദ്ദേശം
ഏതായാലും വാതിൽ തുറന്നു
വേഗം ഡ്രസ്സ് മാറ്റി വാ പോകാം
" എവിടേക്ക്
വീട് ഒഴിയാൻ പറഞ്ഞു ഹൌസ് ഹോനറു വല്ലാതെ ബുദ്ധിമുട്ട് ആക്കുന്നു
" എന്നിട്ട് എവിടെക്കാ ഇപ്പോ
'നിന്റെ വീട്ടിൽക് വേഗം മാറ്റി വാ
" അപ്പോ ഈ വീട്ടിൽ ഉള്ള സാധനങ്ങൾ എന്ത് ചെയ്യും
'അതൊക്കെ ആൾ വന്നു എടുക്കും
"നീ വേഗം നോക്ക്
" മോന്റെ മുടി ഇന്ന് തന്നെ എങ്കിൽ വെട്ടുമോ പെണ്ണ് കുട്ടികളെ പോലെ വളർന്നിട്ടുണ്ട്
അയാൾ വേഗം മോനെ എടുത്ത് പുറത്ത് പോയി
ഞാൻ പർദ്ദ ഇട്ട് നിന്ന്
മോനെ കൊണ്ട് വന്നതും എന്റേതും മോന്റെതും ആയ ഡ്രസ്സ് കൾ എല്ലാം എടുത്തു അയാൾ കാറിൽ വെച്ചു
ഞങ്ങൾ യാത്ര തുടങ്ങി
നേരെ മോനെ dr കാണിച്ചു പിന്നെ
ന്റെ വീട്ടിൽ വിളിച്ചു നോക്കി
അപ്പോഴാ അവർ മറ്റൊരു യാത്രയിൽ ആണെന്ന് അറിഞ്ഞത്
അങ്ങനെ എങ്ങോട്ട് എന്നില്ലാതെ വഴി യൊരം കുറച്ച് നിന്ന്
ഇക്കാന്റെ വീട്ടിൽ കൊണ്ട് പോവാൻ ഞാൻ പറഞ്ഞേകിലും അത് ശരിയാവില്ല എന്ന് ഇക്ക മറുപടി പറഞ്ഞു
നീ ഒരാഴ്ച നിന്റെ വീട്ടിൽ നിൽക്കു എന്നിട്ട് വീട്ടിൽ പോവാം
യാത്ര പറഞ്ഞു ഇറങ്ങിയ വീട്ടിലേക്ക് ഞങ്ങൾ വീണ്ടും തിരിഞ്ഞു യാത്ര തുടങ്ങി
" നിങ്ങൾ പറഞ്ഞ രണ്ട് മാസം ആയത് കൊണ്ട് എന്നെ കൊണ്ട് ആകുന്നത് എന്ന് എനിക്കറിയാം
" ഉം
" ആ പറഞ്ഞ ഒരാഴ്ച ഞാൻ കാത്ത് നിൽക്കും
" പിന്നെ നീ എന്ത് ചെയ്യും കേസ് കൊടുക്കും അതല്ലേ
" ഉം, നിങ്ങൾ നന്നാവുക എന്ന് കരുതി ഇത്രേം കാലം എല്ലാ വിട്ട് വീഴ്ച കൾക്കും ഞങ്ങൾ തയ്യാർ ആയി ഒരു ജീവിതം ആണല്ലോ എന്ന് ഓർത്ത്
പക്ഷെ നിങ്ങൾ
" നീ പോയി കേസ് കൊടുക്ക് നിനക്ക് പറ്റുന്നത് നീ ചെയ്യും
" നിങ്ങളെ ഉമ്മാനെ പെങ്ങളെ നിങ്ങൾക്ക് ഇത്ര കാലം മനസിലായില്ല ഇനി അത് തെളിയിക്കൽ എനിക്കു നിർബന്ധമായി വന്നാൽ ഞാൻ അത് ചെയ്യും കാരണം എനിക്കു ആണ് ഇന്ന് എല്ലാ നഷ്ടവും
" നീ പൊടി
ഹാ പിരടിക്ക് രണ്ട് അടിയും
" എന്റെ ജീവിതം കൊണ്ട് കളിച്ചവരെ ഞാൻ വെറുതെ വിടില്ല കാരണം ഇത്രേം ഞാൻ കണ്ണീരും കുടിച് വെറുതെ വിട്ടാൽ എന്റെ ഈ കാത്തിരിപ്പിനും കണ്ണീരിനും പിന്നെ എന്ത് അർത്ഥം ആണ് ഉള്ളത്
ഇനി ഇങ്ങനെ ഒരു പെണ്ണ് ഉണ്ടാവരുത്
" നീ എന്ത് തെളിയിക്കാൻ ന്റെ ഉമ്മ പെങ്ങളും എന്തേലും ചെയ്തങ്കിൽ അല്ലെ
" ഉം അതൊക്കെ ഞാൻ തെളിച്ചു തരും എന്തിനു വേണ്ടി ആർക്കും വേണ്ടി ആരാണ് എന്താണ് എന്നൊക്കെ കാരണം നിങ്ങൾ ഇല്ലാതെ ആയാലും എനിക്കു ഇനി ഒരു സ്വസ്ഥ മായ ജീവിതം വേണേൽ എന്റെ നിരപരാധിത്യം തെളിയിക്കണം
വീട്ടിൽ എന്നെയും മോനെയും തിരിച്ചു ആക്കി ഇക്ക വീട്ടിൽ പോയി
ഇശാ ബാങ്ക് കൊടുത്ത് നിസ്കരിച്ചു ഞാൻ മോനെ ഉറക്കി
ഹോളിൽ ഇരുന്നു ഖുർആൻ ഓതി
മനസിന് ഒരു സമാധാനം ആണ് ഖുർആൻ സ്വലാത്ത് ഒക്കെ ഇതൊക്കെ ആണ് ഇത്ര വീഴ്ച പറ്റിയിട്ടും ഞാൻ അടി പതറാതെ നിൽക്കുന്നത്
സ്വലാത്ത് നമ്മള് മുറുകെ പിടിച്ചാൽ ആ സ്വലാത്ത് നമുക്ക് കരുത്തു തന്നെ ആണ്
1 am ആയപ്പോൾ ഞാൻ മോന്റെ അരികിൽ പോയി കിടന്നു തല വല്ലാതെ വേദനിക്കുന്നു ക്ഷീണവും ഇന്ന് ഫുൾ പട്ടിണി യാണ് അത്കൊണ്ട് ആയിരിക്കും കിടന്നതുo ഉറങ്ങി പോയി
3:45 am ആയപ്പോൾ പെട്ടന്ന് ഉണർന്നു എഴുനെറ്റ് നമ്മുടെ പണി കഴിച്ചു സുബ്ഹി കളാഹ് ആവുന്ന വരെ ഓതി പിന്നെ കുറച്ച് കിടന്നു
ഫോൺ റിങ് ആവുന്നത് കേട്ട് ആണ് പിന്നെ ഉണർന്നത് സമയം 7:50 am
ഉമ്മ യാ വിളിച്ചത്
എന്നെ ഇക്ക ഇന്നലെ ഒറ്റക്ക് ന്റെ വീട്ടിൽ ഇട്ട് വരാൻ കരുതിയതാ
വീടിന്റെ താക്കോൽ അടുത്ത വീട്ടിൽ ഇല്ലാ എന്ന് പറഞ്ഞത് കൊണ്ട് ഈ വീട്ടിൽ തന്നെ കൊണ്ട് ആക്കി
അവരെ പറഞ്ഞിട്ട് കാര്യം ഇല്ല രണ്ട് മാസം എന്നെ കൊണ്ട് നിർത്തി ഞാൻ ആയിട്ട് വേണ്ട എന്ന് പറഞ്ഞു തിരികെ അയക്കാം എന്ന ബുദ്ധിപാളി പോയത് അല്ലെ
എല്ലാം കാണുന്ന റബ്ബ് മുകളിൽ ഉള്ളത് അവർ മറന്നു അവരാണ് ലോകം ചക്രം തിരിക്കുന്നത് എന്ന് തെറ്റി ധരിച്ചു പോയി പാവം ഉമ്മാന്റെ വാശി ഈ ബന്ധം മുറിക്കണം എന്ന് എന്ത് വന്നാലും വേണ്ടില്ല ഉമ്മ കൊടുത്ത കൈ വിഷം പോകുല എന്ന് ഉമ്മ
അപ്പൊ നിങ്ങൾ എന്ന് ആലോചിക്ക് ന്റെ കൂട്ടുകാരെ എനിക്കും വാശി വേണ്ടെ
ഇനി ഇക്ക ഉണ്ടോ ഇല്ലേ എന്നുള്ളത് അല്ല എന്റെ ജീവിതം ഇങ്ങനെ ആക്കിയവരെ ഞാൻ നിയമത്തിന്റെ മുമ്പിൽ തന്നെ തെളിയിച്ചു കാണിക്കും
ആ ഇന്നും ഇക്ക വന്നു ഉച്ച ആയപ്പോക്ക്
ഇന്നലെ കണ്ട ഇക്ക അല്ല കേട്ടോ ഇന്ന്
വല്ലാത്ത സ്നേഹം എങ്ങെനെലും എന്നെ ഒന്ന് വീട്ടിൽ എത്തിക്കണം അതിനു ഉള്ള സ്നേഹാ
" ഇക്ക ഞാൻ പോവുന്നില്ല വീട് അല്ലെ ഒഴിയാൻ പറഞ്ഞത് നിങ്ങളെ വീട്ടിൽ കൊണ്ട് പോവുന്നില്ലേൽ വേണ്ട മറ്റൊരു വീട് ശരിയാവുന്നത് വരെ നമുക്ക് ഒരു റൂം എടുക്കാം പൈസ പ്രശനം ആണേൽ എന്തേലും സ്വർണം കൊടുക്കാം
" നീ ഒരാഴ്ച വീട്ടിൽ പോയി നിൽക്കുന്ന പെണ്ണെ അപ്പോൾക്ക് വീട് കിട്ടും ഒരു രണ്ട് മാസം ഇവിടെ നിന്നില്ലേ
" ഞാൻ ഇന്ന് പോയാൽ നിങ്ങൾ വീടും നോക്കില്ല പിന്നെ വരുകയും ഇല്ല ഇതൊക്കെ മുൻപ് എനിക്കു അറിയാം വെറുതെ നിങ്ങൾ എന്റെ മുമ്പിൽ അഭിനയം നടിക്കണ്ട
" അല്ല സത്യം നിന്നെ ഞാൻ ഒഴിവാക്കില്ല ഒരാഴ്ച കഴിഞ്ഞു നമുക്ക് എല്ലാം ശരിയാക്കാം നീ സമാധാനിക്ക്
എല്ലാം അഭിനയ മാണ് എന്ന് അറിയാം പക്ഷെ .... !
ഇറങ്ങേണ്ടി വന്നു ഞാൻ മോനെ എടുത്ത് ആ വീട്ടിൽ നിന്നും കണ്ണീരോടെ ഇറങ്ങി എന്റെയും മോന്റെയും എല്ലാം ഇക്ക കാറിൽ വെച്ചിട്ടുണ്ട് മോന്റെ സൈക്കിൾ ഒഴികെ അത് ഞാൻ വേണ്ട എന്ന് പറഞ്ഞതാ
ഒരാഴ്ച എന്ന് ഇക്ക വെറുതെ പറഞ്ഞത് ആണേലും അത് അവിടെ നിൽക്കട്ടെ എന്ന് ഞാൻ കരുതി
കുറെ സ്നേഹം നടിച്ചു ഇക്ക കാറിൽ കയറ്റി ഇരുത്തി ഇന്നലെ കാണിക്കാതെ ഇന്ന് വന്ന സ്നേഹo കബടം ആണെന്ന് ഏത് പൊട്ടൻ മാർക്കും മനസിൽ ആവും എങ്കിലും...
വിശപ് കഠിനം ആയപ്പോൾ ഞാൻ ഒരു ചായ വാങ്ങി തരാൻ ഇക്കനോട് അവശ്യപെട്ട്
വഴിയിൽ നിർത്തി ഹോർലിക്സ് ഉം പപ്സ് കഴിച്ചു ചായ അവിടെ രസം ഇല്ലാന്ന് പറഞ്ഞു
വീടിന്റെ അടുത്ത് എത്തിയപ്പോൾ എന്റെ മടിയിൽ നിന്നും മോനെ എടുത്ത് ഇക്കാന്റെ മടിയിൽ വെച്ചു ഞാൻ ഒന്നും മിണ്ടിയില്ല
വീടിന്റെ അടുത്ത് ഞങ്ങളെ കാത്ത് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു അവർ ഒക്കെ ഈ കൊണ്ട് ആക്കലിന്റെ ലക്ഷ്യം അറിയാൻ വന്ന നാട്ടുകാർ ആണ് ഞങളെ നല്ല വരയ അയൽവാസികൾ
മോനെ എനിക്കു താരതെ ഇക്ക എടുത്തു
ഞാൻ വേഗം വീടിന് ഉള്ളിൽ കയറി
ഉപ്പ അവരോട് ഇക്കനോട് ഒന്നും ചോദിക്കണ്ട അയാൾ എന്ത് ചെയ്യും എന്ന് നോക്കാം എന്ന് പറഞ്ഞത് കൊണ്ട് അവർ ഒന്നും ചോദിച്ചില്ല
ഇക്ക വീട്ടിൽ കയറി ഇരുന്നു ചായ കുടിച്ചു എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറി
പിന്നെ മുകളിൽ ഞങ്ങളെ റൂമിൽ പോയി കിടന്നു ഞാനും പിറകെ പോയി
എനിക്കു ഇക്ക ചവിട്ടിയത് മുതൽ ഊരക്ക് വല്ലാത്ത വേദന
ഞാൻ അത് ഇക്കാക് കാണിച്ചു
ഇക്ക പറഞ്ഞു നോക്ക് നാളേക്ക് മാറിയിട്ട് ഇല്ലേൽ dr കാണിക്കാം
ഞാൻ ഒന്നും മിണ്ടിയില്ല എന്റെ വേദനകൾ എനിക്കു അല്ലെ അറിയൂ
അപ്പോ ഉപ്പ ഞങ്ങളെ അടുത്ത് വന്നു
ഇക്കനോട് സുഖവിവരം തിരക്കി
ഒരാഴ്ച കഴിഞ്ഞു വീട്ടിലേക്ക് തന്നെ കൊണ്ട് പോവാം എന്നും വെറുത വാടക കൊട്ത്ത് എന്തിനാ നിൽക്കുന്നത് എന്നൊക്കെ ഉപ്പാനോട് ഇക്ക പറഞ്ഞു
ഉപ്പ എവിടെയോ യാത്ര പറഞ്ഞു പോയി
എന്തോ ഇക്കാന്റെ ഇന്നെലെയിൽ നിന്നും ഇന്നേക്ക് ഉള്ള ഈ മാറ്റം എനിക്കു ഒരു അഭിനയം ആയി തോന്നി
കല്യാണം ഉറപ്പിച്ചു നിൽക്കുന്ന ഇക്കയാണ് അവരോട് പറഞ്ഞ രണ്ട് മാസം ആയതിന്റെ പേരിൽ ആണ് എന്നെ വീട്ടിൽ കൊണ്ട് ആകുന്നത് എന്ന് മറ്റൊരു ആൾ വഴി ഞാൻ നേരെത്തെ അറിഞ്ഞു ഇക്കാന്റെ വിചാരം ഞാൻ ഒന്നും അറിയില്ല എന്ന എന്റെ ജീവിതം ഇങ്ങനെ നശിപ്പിച്ചു ആരും അറിയാതെ വീട്ടുകാർ ഒത്തു ഇക്ക പെണ്ണ് കേട്ട അവൾ ഏതായാലും ഇക്കന്റെ ഉമ്മയെ പോലെ വിവരം ഇല്ലാത്ത ഒരു സ്ത്രീ ആയിരിക്കണം അല്ലാതെ ഒരു മോനെ ഉള്ള എന്റെ ഭർത്താവിനെ പിടിച്ചു അടക്കാൻ അല്ലാഹുവിനെ പേടിക്കുന്ന ഒരു പെണ്ണും കൂട്ടു നിൽക്കില്ല കാരണം ഇന്ന് ഇത് എന്നോട് ചെയ്ത ഭർത്താവ് നാളെ അവളോട് ചെയ്യില്ല എന്ന് അവൾക്ക് എന്ത് ഉറപ്പ് ഉണ്ട് വിഡ്ഢി
പറഞ്ഞത് പോലെ ഭക്ഷണം കഴിച്ചു സ്നേഹാ നിറച്ച സംസാരവും സമ്മാനിച്ചു ഇക്ക പോയി
ഞാൻ ഉണ്ടായിരുന്നു എല്ലാം കാര്യവും പറഞ്ഞു അപ്പോ എന്റെ വീട്ടുകാർ പറഞ്ഞു ഏതായാലും ആ ഒരാഴ്ച നോക്കാം എന്നിട്ട് നീ പറഞ്ഞത് പോലെ കേസ് കൊടുക്കാം ജീവിതം കൊണ്ട് കളിച്ചത് കൊണ്ട് നമ്മൾ വെറുതെ വിടില്ല ആര് തെറ്റ് ചെയ്തു വോ അവർ ശിക്ഷ അനുഭവിക്കും അതിനല്ലേ നിയമങ്ങൾ...
തുടരും
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*====================*
*================*
Comments