Skip to main content

*കഥയിലെ യാഥാർഥ്യം പാർട്ട്‌ :42* 💖🤤😪
*=====================*

       പതിവില്ലാതെ ഇക്ക ഇന്ന് പകൽ വന്നു, 
പക്ഷെ !....

എന്തോ

കോഴി കൊണ്ട് വന്നു തന്ന് ഞാൻ അത് പാക പെടുത്തി കറി വെച്ചു  ഏകദേശം ബാങ്ക് കൊടുക്കാൻ അഞ്ച് മിനിറ്റ് ബാക്കി ഉള്ളപ്പോൾ ഇക്ക
പോയി

രാത്രി ഞാൻ ഉണ്ടാവില്ല എന്നും പറഞ്ഞു

തിരിച്ചു പറയുന്നത് കേൾക്കാൻ ഉള്ള സമയം ഇല്ലായിരുന്നു, പെട്ടന്ന് കാറിൽ കയറി പോയി

അങ്ങനെ ഇന്നും ഞാൻ....

ഇന്ന് കോഴി കൊണ്ട് വന്ന ഉദ്ദേശം എനിക്കു മനസിലായി  പാവം ഞാൻ ആ മുളക് പൊടി ഒഴിവാക്കി വേറെ ഇട്ടത് ആണെന്ന് അതിനു അറിയില്ലല്ലോ 

ഇപ്പോ ഞാൻ ഇക്കാനെ വേണ്ടാന്ന് പറഞ്ഞു പോവും എന്ന് കരുതി ഇരിക്കാ 

ഫോണിൽ കിന്നാരം ചൊല്ലുന്ന കാമ ദേവിയെ കെട്ടാൻ

ഇപ്പോ ചിലരുണ്ട്  എന്നോട് ഇക്കാന്റെ ദർസിൽ ഉണ്ടായിരുന്ന ഒരു മോൻ പറഞ്ഞതാ  കേട്ടപ്പോൾ  ചങ്ക് തളർന്നു പോയി ഇയാളെ ആണല്ലോ ഞാൻ ഇപ്പോഴും വേണം എന്ന് പറയുന്നത് എന്നോർത്തു

അവൻ അവിടെ പഠിച്ചിരുന്നു പോലു ഇക്ക അവനെ ഒരു പെണ്ണ് കുട്ടിയെ പോലെ കണ്ട് റൂമിൽ കൊണ്ട് പോയി അതിനു ശേഷം അവനു ദർസിൽ നിന്നും പഠനം നിർത്തി എന്നാ പറഞ്ഞത് ഇക്ക അന്ന് അവനോട് മോശമായി പെരുമാറി പോലെ 

എന്താണ് പറയാ 
എന്റെ ഉസ്താദ് മാർ ഉണ്ടായിരുന്നു എത്ര നല്ല ആളുകൾ ആയിരുന്നു അവരെന്നോ അവരുടെ സ്വഭാവവും വിനയവും ബഹുമാനവുമാണ്  ഒരു സഖഫി ക്ക് വേണ്ടി എന്നെ പ്രയരിപ്പിച്ചതു 

എന്റെ മാതാ പിതാക്കൾ നോക്കിയപോലെ അല്ലേൽ അതിലും നന്നായി  ദീനി ചിട്ടയിൽ എനിക്കു ജീവിക്കാൻ ഉള്ള സാഹചര്യം ആ സഖാഫി ക്ക് ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചു

,  അത് പോലെ എന്ന് ഞാൻ കരുതിയ എന്റെ ഇക്കാ  എന്ത് കൈ വിഷം ആണേലും നിസ്കരിക്കുന്ന ഖുർആൻ ഓതുന്ന ഒരു സമയം ഉണ്ടാവില്ലേ ശൈത്താൻ ന്റെ കയ്യിൽ നിന്നും രക്ഷയുള്ളത്  അപ്പോൾ തന്നെ യെങ്കിലും ചിന്തിക്കാമായിരുന്നു

നല്ലവരായ നമ്മുടെ നേതാ  ഉസ്താദ് മാർക്ക് സഖാഫി കൾക്ക് അബമാനമായി ഇങ്ങനെ മുത്തഅല്ലിo കൾക്ക് അറിവ് കൊടുക്കാൻ അർഹത ഇല്ലാതെ പഠിപ്പിക്കുന്ന ഇവരിൽ നിന്നും ശിശ്യതം വാങ്ങുന്ന വിദ്യാർത്ഥികളെ അള്ളാഹു കാക്കട്ടെ... അവർക്ക് നേർ വഴി അവനു മാത്രമേ കൊടുക്കാൻ കഴിയു കാരണം പഠിച്ചത് സ്വന്തം ജീവിതത്തിൽ പകർത്താൻ കഴിയാതെ പഠിപ്പിക്കുബോൾ അതിൽ ച്ചാബല്യo വരും കബഡത നിറയും

ഒഴിവു കിട്ടുമ്പോൾ അന്യ പെണ്ണിന്റെ സൗണ്ട് ആസ്വതിക്കുകയും   പിന്നെ പഠിപ്പിക്കുന്ന കുട്ടികളെ ഗുരുക്കന് മാർ സ്വന്തം മക്കളെ പോലെ കാണേണ്ടവരെ ഇങ്ങനെ സൊ ശരീരത്തിന്റെ ഇച്ചക്ക് വേണ്ടി ഉബയോഗിക്കുന്ന ഇയാളെ എന്ത്‌ ഗുരു വാണ്

ചേ-  നല്ല വരായ നമ്മുടെ ഉസ്താദ് മാർക്ക് പോലും ഇതൊരു വല്ലാത്ത അബമാനമയി പോയല്ലോ റബ്ബേ... നീ ഞങ്ങളെ നേതാക്കന്മാരെ ശൈത്താൻ ന്റെ കരങ്ങളെ തൊട്ട് കാക്കണേ,  നിന്റെ ദീനി കിത്മത്തിലായി നല്ല നിലക്കുള്ള ഖൈറായ ദീർഗായുസ് ആഫിയത്തും നല്കി അനുഗ്രഹിക്കണെ... അമീൻ യാ റബ്ബൽ ആലമീൻ...

ഒറ്റക്ക് ഉള്ള രാത്രി ദീർഘതയോട് അങ്ങ് പുലർന്ന് 

പണി ഒക്കെ കഴിഞ്ഞു മോനെ കുളിപ്പിച്ച് ഉറക്കി

ഞാൻ നിസ്കാരം കഴിഞ്ഞു ഖുർആൻ ഓതാൻ ഇരുന്നു 

ഹാ കാർ  ഇന്നും ഇക്ക പതിവ് ഇല്ലാതെ  വന്നു  സമയം രണ്ടേ ഗാൽ ആയിട്ടുണ്ട് 

വേഗം കിച്ചൻ വന്നു നോക്കി  വേഗം ഫോൺ എടുത്ത്  പുറത്ത് പോയി 

ഞാൻ റൂമിൽ പോയപ്പോൾ  ജനൽ ന്റെ അരികിൽ നിന്നും ഫോൺ വിളി കേട്ടു 

ഇക്ക:   ഉമ്മാ  അവൾ നല്ല പാങ്ങിൽ കോഴി കറി വെച്ചു കൂട്ടിയിട്ടുണ്ട് 

ന്റെ കൂട്ടുകാരെ നിങ്ങൾക്ക് ഈ പറഞ്ഞതിന്റെ അർത്ഥം മനസിലായോ   🙂🙃

മേനിയാന്നു  കൊണ്ടിട്ടു പോയ കൈ വിഷം ന്റെ വയറ്റിൽ ആയി എന്ന് ഉള്ള സന്തോഷം ഉമ്മാനെ മോൻ അറിയിച്ചത്...

എന്താണ്  പറയാ

ഇക്ക വന്നപ്പോൾ ഞാൻ ചോദിച്ചു

: ഹേയ് : മുളക് പൊടിയിലും മിച്ചറിലും അല്ലാതെ വേറെ എന്തിലെങ്കിലും ഇട്ടോ

: ഇക്ക  കുറച്ച് സമയം മിണ്ടാതെ ഇരുന്ന് 

പിന്നെ 

ഞാൻ ഒന്നിലും ഒന്നും ഇട്ടിട്ടില്ല

: അപ്പോൾ ഞാൻ കണ്ടതോ

:ഏതായാലും  ഞാൻ നീ നന്നാവാനെ എന്തും ചെയ്യൽ ഉള്ളു  അത് ഇനിയും ചെയ്യും

: എങ്ങനെ നന്നാവണം എന്നുള്ളത് എന്നോട് പറഞ്ഞു തരി  അല്ലാതെ കൈ വിഷവും സിഹ്ർ അല്ല അതിനു പരിഹാരം  , ആദ്യം നിങ്ങളെ ഉമ്മ മാത്ര മായിരുന്നു  ഇപ്പോ നിങ്ങളെ  കൂടി കൂട്ട് പിടിച്ചു  ലെ

: ന്റെ ഉമ്മ അങ്ങനെ ഒന്നും ചെയ്യില്ല 

: ഉം,  ഏതായാലും കുറച്ച് ദിവസം കഴിഞ്ഞാൽ ഞാൻ പോവും  

: എവിടേക്ക് 

: എന്റെ വീട്ടിൽക്  ന്റെ ജീവിതം ഇങ്ങനെ ആക്കിയവരെ ഞാൻ തെളിയിച്ചു തരാം എന്നിട്ട് സത്യം മനസിലായി ട്ട് മതി ഇനി നമുക്ക്  അങ്ങനെ ഒരു ജീവിതം

: നീ  മുണ്ടാതിരി പെണ്ണെ

: ഇല്ല ,  നിങ്ങൾക്ക് വയറ്റിൽ വിഷം ഉള്ള കാലത്തോളം  ഒരു ബോധവും വരില്ല  അത് കൊണ്ട് ഇപ്പോ  ഇത് അനിവാര്യമാണ് 

ഞാൻ തിരിഞ്ഞു നടന്നു..

ഇക്ക എന്നെ പതിവില്ലാതെ അടുത്ത് വന്നു ചേർത്ത നിർത്തി  ,

:നീ പോവണ്ട  ഇനി ഞാൻ നന്നാവും 

: ഇല്ല , നിങ്ങൾക്ക്  ഇത് പറയാനേ കഴിയു  പ്രവർത്തിക്കാൻ കഴിയില്ല  

: ഇല്ല ഇനി ഞാൻ നിന്നെ വേദനിപ്പിക്കില്ല  സത്യം

കുറെ എന്നെ  പിടിച്ചു നിർത്താൻ നോക്കി 

: ഇല്ല  ഇക്ക  നിങ്ങൾക്ക് മാറാൻ കഴിയില്ല  നിങ്ങൾ സത്യം കണ്ടെത്താൻ ശ്രമിക്കില്ല കാരണം  ആ വഴികൾ എല്ലാം നിങ്ങളെ ഉമ്മ നിങ്ങളെ വീട്ടുകാരെ മൊത്തം അടക്കി നിർത്തിയിട്ടുണ്ട്  അത് കൊണ്ട് നിങ്ങൾ ഉമ്മ പറയുന്ന തിന് അപ്പുറം പോവില്ല ഒരു ഉസ്താദ് ന്റെയും തങ്ങളെ യും അടുത്ത് 

ഇക്ക പിന്നെ വേഗം കുളിച്ചു പള്ളിയിൽ പോയി 

ഇനി ചിലപ്പോൾ രാത്രി വരും അല്ലെ ...

ഏതായാലും ഞാൻ കള്ളത്തരം പിടിച്ചത് കൊണ്ട്  ഇന്ന് കുറച്ച് സ്നേഹം കാണിച്ചു  മോനെ വരെ ഒന്ന് എടുത്ത്  അത് കണ്ടപ്പോൾ എന്തോ മനസ് കുളിർന്ന് 

അസർ ബാങ്ക് കൊടുക്കാന് ആയപ്പോൾ ഇക്ക  പോവാൻ ഇറങ്ങി 

ചായ വെച്ചു കൊടുത്ത പോൾ കുടിച്ചില്ല ഉണ്ടായിരുന്ന പാൽ കുടിച്ചു ഇക്ക പോയി
  

ഇപ്പോ അടുത്ത് നമ്മളൊക്കെ വാട്സാപ്പ് ൽ കണ്ടില്ലേ ഒരു ഉസ്താദ് ചിലവിന് പോകുന്ന പെണ്ണിന്റെ റൂമിൽ നിന്ന് പിടിച്ചത്  അയാൾക്ക്‌ ഉണ്ടാവില്ലേ ഭാര്യയും മക്കളും ആ പാവങ്ങളെ ചതിച്ചതിന് ആണ് അള്ളാഹു നാട്ടുകാർ ക്ക് ഇയാളെ കാണിച്ചു കൊടുത്തത് 

ഈ അബമാനം പേടിച്ചു ന്റെ ഇക്ക അവളെ വീട്ടിൽ പോവുന്നില്ല എന്ന് മാത്രം ദേഹേചക്ക് സ്വന്തം വിദ്യാർത്ഥികളെ ഉബയോഗിക്കുന്നു അവളെ സൗണ്ട് കേട്ട് ആസ്വദിക്കുന്നു 

ലോകം വല്ലാത്ത  അധപതനത്തിൽ തന്നെ
അള്ളാഹു നമ്മുടെ   ഉസ്താദ് മാരെ കാക്കട്ടെ  ഈമാൻ ഉറപ്പിച്ചു കൊടുക്കട്ടെ ആമീൻ യാ അല്ലാഹ്

തുടരും...
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
Mihraskoduvally123.blogspot.com
*=======================*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...