*കഥയിലെ യാഥാർഥ്യം പാർട്ട് :41* 🤤😪💖
*====================*
രാത്രിയും പകലും മാറി വരുന്നുണ്ട്, പക്ഷെ ഇക്കാക് മാത്രം യാതോരു മാറ്റവുമില്ല രാത്രി പതിനൊന്നരക്ക് വരുകയും നാലര മണിക്ക് എഴുനെറ്റ് പോവുകയും
ഒരു വീട്ടിൽ കഴിയുന്നു എന്നല്ലാതെ എന്നെയോ മോനെയോ ഒന്ന് കാണുന്നു പോലു മില്ല
വീട്ടിൽ തമാസ മായ സമയം വീട്ടിൽക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്നു
ഇപ്പോൾ ഇപ്പോ അതിലും ശ്രദ യില്ല
ലിസ്റ്റ് കൊടുത്താൽ കോർപ്പറഷന് പൈപ്പിലെ വെള്ളം പോലെ ആഴ്ചയിൽ ഓരോ സാധനം കൊണ്ട് വരും
അത് കാരണം ഉമ്മയും ഉപ്പയും വരുബോൾ എനിക്കു തരുന്ന പണമെല്ലാം ഓരോ സാധനം വാങ്ങി തീർന്നു
ഇക്കാനെ ഓരോന്ന് ചെയ്ത് ഇങ്ങനെ ആക്കിയത് കൊണ്ട് ഒരിക്കൽ സത്യം തിരിച്ചറിഞ്ഞു നന്നാവും എന്നുള്ള പ്രതീക്ഷയിൽ എല്ലാം ഞാൻ സഹിക്കുന്നു
പക്ഷെ എന്നോട് ചെയുന്ന ചതി ഉണ്ടല്ലോ അത് മാത്രം എനിക്കു സഹിക്കാൻ കഴിയുന്നില്ല , എന്റെ കൂടെ രണ്ട് റൂമിൽ ആണേലും നിന്നിട്ട് അന്യ പെണ്ണിനെ വിളിച്ചു കൊഞ്ചി കൊഴിയുന്നതും ഉസ്താദ് ആയിരുന്നിട്ടും പാട്ടു പാടിക്കോട്ക്കുന്നതും കേട്ട് നിൽക്കേണ്ടി വന്ന ഒരു ഭാര്യ
എന്റെ ഇക്കാനെ ഇങ്ങനെ ഒരു വേഷവും കൂടി കെട്ടിച്ച ഉമ്മാക്ക് പടച്ച റബ്ബ് അതിനെല്ലാം പ്രതി ഫലം തരും അവൻ എല്ലാത്തിനും മതിയായവന് ആണ്
ഒന്നും അറിയാത്ത എന്നെയും എന്റെ മോനെയും ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത്തിനും
അല്ലെലും അള്ളാഹു നല്ല സമയം നോക്കി ഇരിക്കുക ആയിരിക്കും ചെയ്തതിന് ഒക്കെ ഒരു തിരിച്ചടി കൊടുക്കാൻ എനിക്കു ഉറപ്പുണ്ട് എന്റെ ഇക്ക സത്യം തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കും അതിന്റെ തുടർച്ച
ഇങ്ങനെ ഒക്കെ പാപം ചെയ്യുമ്പോൾ ഒന്ന് ഓർക്കണം അവർക്കുo പെണ്ണ് മക്കൾ ഉണ്ടെന്ന് അള്ളാഹു സുബ്ആന ഉവ്വ തആലക്ക് ഒന്നിനും ഒരു പണിയും ഇല്ല
അങ്ങനെ ഈ ഒറ്റപ്പെടലിൽ ഒരു മാസം കഴിഞ്ഞു
ഇതിന്റെ ഇടയിൽ രണ്ട് ദിവസം ഞാനും ഒറ്റക്ക് ഇവിടെ
കറന്റ് പോവുമ്പോൾ പേടി ആയത് കൊണ്ട് ഞാൻ മെഴുകുതിരി വാങ്ങിച്ചു
പക്ഷെ മോൻ അത് മതിയാവുന്നില്ല , അവൻ കറന്റ് വരുന്നത് വരെയും കരയും ഇല്ലേൽ കരഞ്ഞു കരഞ്ഞു ഉറങ്ങും
പതിവ് പോലെ പതിനൊന്നര മണിക്ക് ഇക്ക വന്നു
നേരെ പോയി കിടക്കുകയും ചെയ്തു
മോൻ നേരെത്തെ ഉറങ്ങിയിരുന്നു , ഉറക്ക് വരാത്തത് കൊണ്ട് ഞാൻ കുറച്ചു നേരം ഹാളിൽ ഇരുന്നു ഖുർആൻ ഓതി
എന്തോ ഖുർആൻ അല്ലെ എനിക്കു ഇതു കാണുമ്പോൾ തന്നെ മനസിന് ഒരു റാഹത് ആണ് , ഓതിയാൽ സമാധാനവും ഈ ഒറ്റ പെടലിൽ എന്റെ കരുത്തും പ്രതീക്ഷയും ഇതൊക്കെ യാണ്
അതെ എന്റെ ഹബീബിന്റെ സ്നേഹം ആവോളം ഇവൾക്ക് ഉണ്ടാവുബോൾ പിന്നെ എന്ത് പ്രയാസവും ലളിതമാണ്
അതല്ലേ വിശ്വാസികൾക്കും അല്ലാത്തവർക്കും ഒരു പോലെ ആശ്രയമായ റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺ
ശേഷം ഞാൻ പോയി മോന്റെ അരികിൽ കിടന്നു
പാവം അവനിതു വല്ലതും അറിയുന്നുണ്ടോ
അവൻ അറിയുന്ന നാൾ ആവുമ്പോൾക്ക് അവന്റെ ബാപ്പ ഒരു ഉത്തമ ബാപ്പയാവാണം സത്യം തിരിച്ചറിഞ്ഞു കൊണ്ട്
ഇക്ക 12 മണിയായപോൾ അടുക്കളയിൽ പോയി
ഞാൻ വെറുതെ മെല്ലെ എഴുനെറ്റ് പോയി നോക്കി വിഷന്നിട്ട് ആണേലോ
പക്ഷെ ഇക്ക മെല്ലെ
കയ്യിൽ ഉണ്ടായിരുന്ന ഒരു കടലാസ് മുളക് പൊടിയിലും മിച്ചറിലും അതിൽ നിന്നും എന്തോ തട്ടി കണ്ടിട്ട് ഒരു പൊടി പോലെ
ഞാൻ ഇക്ക കാണുന്നതിന് വേഗം പോയി കിടന്നു
ഇക്ക അത് കഴിഞ്ഞു പോയി കിടന്നു
എന്തായിരിക്കും ലെ ആലോചിച്ചു ഉറക്കം പോയി
അല്ലാഹ് ജോളി യെ പോലെ ഞാനായിട്ട് പോവായിട്ടു ഇനി വല്ല സൈനൈടും പൊടിച്ചു ഇട്ടോ
പറയാൻ പറ്റില്ല ഉമ്മ എന്ത് പറഞ്ഞാലും ഈ മോൻ കേൾക്കും ഉമ്മ അങ്ങനെ ഉമ്മാന്റെ പാവ കുട്ടിയായി മാറ്റിട്ടുണ്ട്
പാവം സത്യമറിയുന്ന കാലത്ത് എന്ത് സംഭവിക്കും എന്തോ അള്ളാഹു വ റസൂലുഹു അഹ്‌ലം
തിരിഞ്ഞു മറിഞ്ഞും കിടന്ന് നേരം പോയി
ഇക്ക പതിവ് പോലെ എഴുനെറ്റ് പോയി
ഞാൻ ഇക്കാന്റെ റൂം ഒക്കെ നല്ലോണം തട്ടി കുടഞ്ഞു
അപ്പോൾ തല യാണയുടെ ചുവട്ടിൽ നിന്നും ആ കടലാസ് എനിക്കു കിട്ടി ഞാൻ അത് തുറന്ന് നോക്കി
ആ വേണ്ണീരു പോലെ സിമെന്റ് പോലെ ഒക്കെ ഒരു പൊടി ഇക്ക അതിലൊക്കെ ഇട്ടതിന്റെ ബാക്കി അതിൽ പറ്റി പിടിച്ചിട്ടുണ്ട്
ഞാൻ ഏതായാലും അത് മാറ്റി വെച്ചു
എന്നും അത് എന്ത് ആയിരിക്കും
പഴയത്തിന്റെ ഫലം കാണായിട്ട് ഉമ്മ കൊണ്ടു വിട്ടതാവും കൈ വിഷം അല്ലേൽ ജോളി യെ പോലെ സൈനൈട്
ഹേയ് -അത് ആവില്ല എനിക്കും മോനും ഇവിടുന്ന് എന്ത് പറ്റിയാലും അവര് കുടുങ്ങും എന്ന് അറിയാതിരിക്കില്ല
.കൈ വിഷം ആവാൻ ആണ് സാധ്യത
ചിലപ്പോൾ ഇക്കാന്റെ അറിവോടെ ആയിരിക്കും അല്ലേൽ ഉമ്മ ഞാൻ നന്നാവാൻ എന്ന് പറഞ്ഞു മോനെ വിശ്വാസിപ്പിച്ചു കൊടുത്തത് ആയിരിക്കും എന്തും ആവാം
പിന്നെ ഇക്കാന്റെ ലോകം ഇപ്പോൾ അവൾ അല്ലെ
ഇക്കയും ഇപ്പോൾ ഉമ്മാനെ പോലെ ചിന്തിച്ചു തുടങ്ങി
എന്നെ പറഞ്ഞയച്ചു ഉമ്മ ആ ചിന്ത മോൻ സമ്മാനിച്ചത് അല്ലെ
പാവം ആദ്യം ഉമ്മ യും പെങ്ങളും മാത്രം എടുത്ത പണി ഇപ്പോ ന്റെ ഇക്കയും കൂടെ കുടി അവർ കൂട്ടി
ഇക്കനോട് എന്ത് പറഞ്ഞു ആയിരിക്കും ഇവർക്ക് സിഹ്ർ ചെയ്ത് കൊടുക്കുന്ന ഉസ്താദ് നേ ഇക്കാക് പരിജയ പെടുത്തിയത്
അത് മിക്കവാറും കതിയമ്മായിയുടെ ബുദ്ധി ആയിരിക്കും
ഈ ഉമ്മയും മോളും അത് പറയാൻ സാധ്യത കുറവ്...
എന്തായാലും ആ പൊടി കണ്ടെത്തിയത് കോണ്ട്
വല്ലാത്ത പേടി അടുത്ത വീട്ടിൽ ഉള്ളവർകൊക്കെ കാണിച്ചു എന്താണ് എന്ന് അറിയണം അല്ലോ
അവർ പറഞ്ഞു ഇങ്ങനെ ആണേൽ ആയാൾ എന്തും ചെയ്യും മോളെ ഗ്യാസും കറന്റ് ഉം സൂക്ഷിച്ചു ഉബയോഗിക്കണം
പാവം അവർക്ക് വല്ലാത്ത ബേജാർ ഞാനും മോനും ഒറ്റക് ആയതും പിന്നെ ഇയാളെ വരവും പോക്കും വരാതിരിക്കുന്നതും അവർ കാണുന്നതല്ലേ
ഏതായാലും ഞാൻ ആ മുളക് പൊടിയും മിച്ചറും എടുത്ത് കളഞ്ഞു വേറെ വാങ്ങി
ഇനിയിപ്പോ ഒരു സാധനവും വീട്ടിൽ നിന്ന് പോലും കഴിക്കാൻ പേടി യായി
എനിക്കു വേണ്ട അത്യാവശ്യം സാധനങ്ങൾ പൊടി ആയ്റ്റമ്സ് ഒക്കെ ഞാൻ എന്റെ കട്ടിലിന്റെ ചുവട്ടിൽ സൂക്ഷിച്ചു
വേറെ വഴി ഞാൻ കണ്ടില്ല
ഞാൻ ഉറങ്ങുമ്പോൾ ഇതു പോലെ വല്ലതും കൊണ്ടിട്ടാൽ ആരാ കാണുക
തുടരും
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
Mihraskoduvally123.blogspot.com
*=================*
💖💖💖💖💖💖💖💖💖💖
Comments