*കഥയിലെ യാഥാർഥ്യം പാർട്ട് :40* 🤤😪💖
*=====================*
ഹാ - ഇന്ന് ഇക്ക വന്നതും നേരെ വേറെ റൂമിൽ പോയി കിടന്നു , ഞാൻ ഇന്നലെ അടുത്ത് കിടന്നപ്പോൾ ഉമ്മാക്കോ അവൾക്കൊ പേടി ആയി കാണും
ഉമ്മ ഉള്ളിൽ വിഷം കൊടുത്തും തൊട്ടും മാസ്മരികത സൃഷ്ടിക്കുന്നു
അവൾ പറയുകയും ചെയ്യുന്നു അവർ എല്ലാം അറിഞ്ഞ കളിയാണല്ലോ ഇത്
അവരെ വിചാരം രണ്ട് മാസം നിർത്തി എന്നെ കൊണ്ട് തന്നെ ഇക്കാനെ വേണ്ടാ എന്ന് പറയിപ്പിക്കാനാ
നല്ല വിവരം ഉള്ള വിഡ്ഢികൾ , ഇതൊക്കെ എനിക്കു നേരെത്തെ അറിയാം എന്ന് അവർക്ക് അറിയില്ല്ല്ലോ
ചെയ്തു കൊടുക്കുന്ന ഉസ്താദ് ഉണ്ടെല്ലോ അവർ പറഞ്ഞു കാണും അവൾ പോവാൻ ഉള്ള പണി കൂടി ചെയ്ത് തരാം എന്ന്
കഷ്ടം 🙂🙃
രാത്രി ഏറെ ആയി എന്തോ ഇന്നലെ അടുത്ത് കിടക്കേണ്ടി ഇരുന്നില്ല
അടുത്ത് കിടന്നിട്ട് അല്ലെ ഇക്ക ഇന്ന് മാറി കിടന്നത് വല്ലാത്ത ഒരു ബേജാർ മിണ്ടില്ലേലും ഇങ്ങനെ അടുത്ത് ഉള്ളപ്പോൾ മനസിന് ഒരു കുളിരു ഉണ്ടായിരുന്നു
സമയം പന്ത്രണ്ടര മണിയായി , ഇക്ക മെല്ലെ എഴുനെറ്റ് ഡെയിനിങ്ങ് ഹാളിൽ വന്നു ഞാൻ കിടക്കുന്ന റൂമിൽ ക്ക് നോക്കി
പിന്നെ നടന്നു
ഞാൻ കരുതി ഇവിടേക്ക് തന്നെ കിടക്കാൻ വരുക ആണെന്ന്
പക്ഷെ... -!
ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ എഴുനേറ്റ് നോക്കി
അപ്പോൾ ഇക്ക ജനലിൽ കയറി ഹോളിളെ ഹോൾസിൽ എന്തോ കടലാസിന്റെ ചുരുൾ വെച്ചു
പിന്നെ ഇറങ്ങി ചുറ്റും നോക്കി വീണ്ടും മുറിയിൽ പോയി കിടന്നു
എന്തോ എനിക്കു ഒന്നും മനസിലായില്ല
ഏതായാലും നേരം വെളുക്കട്ടെ ഇക്ക പോയതിന് ശേഷം അത് എന്താ എന്ന് നോക്കാം
എന്നാലും അത് എന്തായിരിക്കും , ലെ
ഞാൻ ഉറങ്ങിഎന്ന് തോന്നിയത് കൊണ്ട് ആണ് അപ്പോ അത് അവിടെ വെച്ചത് അല്ലേൽ വന്ന പാടെ വെക്കുമായിരുന്നു എന്തോ *അള്ളാഹു വ റസൂലുഹു അഹ്‌ലം * നോക്കാം
തിരിഞ്ഞു മറഞ്ഞു കിടന്ന് എങ്ങനെയോ സമയം പോയി നാലര മണിയായപോൾ ഇക്ക പതിവ് പോലെ പുറത്ത് നിന്ന് വാതിൽ പൂട്ടി പോയി
ഞാൻ എഴുനേറ്റ് എന്റെ പണികൾ കഴിച്ചു
ജനലിൽ കഷ്ടപെട്ട് പറ്റി പിടിച്ചു കയറി ആ കടലാസ് എടുത്തു
താഴെ ഇറങ്ങി
അടിബാകം ഗോൾഡൻ കളർ സെല്ലോ ട്ടാപ്പ് കൊണ്ട് ഒട്ടിച്ചു വെച്ചിട്ടുണ്ട് മുഗൾ ഭാഗം ചുരുട്ടിയും
ഞാൻ അത് കഴിച്ചു നോക്കി
🙃 അതിൽ ഒരു ഇയ്യ തകിട് ആയിരുന്നു ചുറ്റും കളം വരച്ചു അതിന് പുറത്തു മായി എന്തൊക്കെയോ എഴുതിയിട്ടുണ്ട്
ഞാൻ വേഗം അതെന്റെ ഒരു സുഹൃത്തിന് വാട്ട്‌സാപ്പ് ചെയ്ത് കൊടുത്തു
ഇത് ഇപ്പോ എന്തിന് കൊണ്ട് വെച്ചതാ
അവൾ എന്നെ തിരിച്ചു ഫോൺ വിളിച്ചു അത് കണ്ട ഉടനെ...
" ഹലോ,
" അസ്സലാമു അലൈകും
" വ അലൈകും സലാം , നിങ്ങക്ക് അത് എവിടുന്ന് കിട്ടിയതാ മോളെ ...
" ഇക്ക ഇന്നലെ രാത്രി ഇവിടെ ഹാളിലെ ഹോൾസിൽ കൊണ്ട് വെച്ചതാ
" എന്നാൽ അത് എടുത്ത് കത്തിച്ചു എവിടെലും ഒഴുകുന്ന വെള്ളത്തിൽ കളയൂ വേഗം
" എന്തേയ് അത് എന്താണ്
" ഉം, അത് നിങ്ങൾ ആയിട്ട് ഒഴിഞ്ഞു പോകണം എന്നാലല്ലേ കേസ് ഇല്ലാതെ അവർ രക്ഷപെടു അതിന് കൊണ്ട് വെച്ചതാ , ഹാ പിന്നെ തകിട് എടുത്തിട്ട് ആ കടലാസ് ചുരുൾ അവിടെ വെച്ചോ , നിന്റെ ഇക്ക കാണുബോൾ അത് അവിടെ ഉണ്ടെന്ന് വിചാരിച്ചു സമാധാനിചോട്ടെ
" ഉം , എന്നെ എന്റെ ഇക്കയും ചേർന്ന് പറ്റിക്കാൻ നോക്കാ ലെ ഇപ്പോ , എനിക്കു സഹിക്കാൻ പറ്റുന്നില്ല
" വിഷമിക്കണ്ട അവർ വിചാരിക്കുന്നത് നടക്കില്ല നിങ്ങൾക്ക് അത് കേട്ടാൽ പോരെ
പിന്നെ ഇക്ക പാവം നിങ്ങൾക്ക് അറിയാലോ മനസ്സിൽ ഇടക്ക് നല്ലോണം നിൽക്കാം എന്ന ചിന്ത വരും പക്ഷെ വ്യത്യാസം മനസിലാക്കി ഉമ്മ വീണ്ടും തോട്ടും കൊടുത്തും മാറ്റം ഉണ്ടാക്കുക യാണ്
" ഉം , നിങ്ങൾ ദുആ ചെയ്യു
" ഇൻഷാ അല്ലാഹ് , അള്ളാഹു ഖൈറിലും സലാമത്തിലും ആക്കി തരട്ടെ ആമീൻ യാ അല്ലാഹ്
" ആമീൻ യാ റബ്ബൽ ആലമീൻ, അസ്സലാമു അലൈകും
" വ അലൈകും സലാം
ഫോൺ വെച്ചു, എന്തോ മനസ് വല്ലാതെ പിടയുന്നു , എന്ത് കൈ വിഷം ആണേലും നിസ്കരിച്ചു ഇരിക്കുന്ന ഒരു സമയം പോലും ഇല്ലേ എന്റെ ഇക്കാക് ഒന്ന് ശൈത്താൻ ന്റെ കയ്യിൽ നിന്നും രക്ഷപെട്ട് ചിന്തിക്കാൻ
എന്ത് ഞങ്ങളെ ജീവിതത്തിൽ സംഭവിച്ചു എന്ന്
എന്റെ ഇക്കാന്റെ ഈ മാറ്റം എനിക്കു സഹിക്കാൻ പറ്റുന്നില്ല
എന്റെ റബ്ബ് എന്നാ എന്നെ ഒന്ന് ഇക്കാക് മനസിലാക്കി കൊടുക്കുക
യാ അല്ലാഹ് സത്യം നീ തെളിയിച്ചു തരണേ ...
നീ യാണ് സർവ്വ ശക്തൻ ഞങ്ങൾ നിന്റെ കേവലം അടിമകൾ മാത്രം
രാവും പകലും മാറി വരുന്നുണ്ട് ഇക്കാക് മാത്രം മാറ്റം ഇല്ല
അവൾ പറഞ്ഞപ്പോലെ ആ തകിട് എടുത്ത് ഞാൻ കത്തിച്ചു പുറത്ത് കളഞ്ഞു ( വെള്ളത്തിൽ ഒഴുക്കി ) ആ കടലാസ് അത് പോലെ കാണുമ്പോൾ ഇക്കാക് സമാധാനം കിട്ടാൻ അവിടെ തന്നെ വെച്ചു
പരമ കാരുണ്യ വാനായ അല്ലാഹ് തന്നെ ആണ് അല്ലാഹ് ന്റെ ഹബീബി ന്റെ ബർകത് കൊണ്ട് അത് എനിക്കു കാണിച്ചു തന്നത്
അവനെ എത്ര സ്തുതിചാലും മതിയാകില്ല
എന്റെ ഖൽബ് അറിയുന്ന എന്നെ പടച്ച റബ്ബ് എന്നെ കൈ വെടിയില്ല അത് തീർച്ചയാണ്
ഖൈർ ആയ സമയം എന്റെ കാര്യം അവൻ സത്യം തെളിയിച്ചു ഖൈർ ആക്കും
അതിന് സഹായത്തിനു പാവപെട്ട ഞങ്ങളെ പോലുള്ള വർക്ക് കോടതിയും വക്കീലന്മാർ ഉണ്ടെല്ലോ ..
വെറുതെ അല്ല അവൾ ഇക്കാനെ
ഇപ്പോഴും വിളിക്കുന്നത് അവൾക്ക് ഉമ്മ കൊടുത്ത വാക്കും ഇക്കാന്റെ വാക്കും കിട്ടി കഴിഞ്ഞിട്ടുണ്ടാവും
ഇപ്പോ ഇക്ക അവളുടെ ലോകത്ത് ആണ് അത് കൊണ്ടാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതും
അവർ സംസാരിച്ചു അത്രെയും അടുത്ത് കാണും
എന്റെ ഇക്ക മോനെ പോലും ഒന്ന് കാണാറില്ല ഇക്ക വരുമ്പോക്ക് അവൻ ഉറങ്ങി കാണും പകൽ വരലും ഇല്ലാലോ
മോനിൽ നിന്ന് പോലും ഉമ്മ ഇക്കാനെ അകറ്റി സ്വന്തം മോൻ എന്നത് പോലും ഇക്കാന്റെ ചിന്തയിൽ ഇല്ല
ഉണ്ടായിരുന്നു വെങ്കിൽ അവൻ ഒരു ഉമ്മ എങ്കിലും കൊടുക്കുമായിരുന്നു
ഞാൻ കാണാതെ എങ്കിലും അവനെ ഒന്ന് എടുക്കുമായിരുന്നു
ഇതൊക്കെ ഒരു കടമ തീർക്കൽ ആണ് ഇക്കാക് ഈ രാത്രി പേടിക്ക് വരുന്നത്
ഉസ്താദ് ന്റെയും അന്ന് കൂടി സംസാരിച വരുടെയും കണ്ണിൽ പൊടി ഇടുന്ന ഒരു തരം പരിപാടി
തുടരും...
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
Mihraskoduvally123.blogspot.com
*=====================*
*-------------------------------*
Comments