*മനസകം നിറയും മദീനയിൽ അലിയും മുത്തിന് ഇശലുകൾ പാരിൽ ഉയരും...* 💜❤
മദീന മൊഞ്ചിൽ ഹൃദയം കുളിരും
ഹബീബിന് ഓർമ്മകൾ പുളകം തുടരും...
*ആമിന ബീവിക്ക് ഓമന പുത്രൻ ഫാത്തിമ ബീവിയുടെ പൊന്നുപ്പ ലോകം വാഴ്ത്തും സയ്യിദരു...* 💖💓
സിദ്ധീഖോരുടെ കരളിന്റെ കൂട്ട് ഉമറോരുടെ സ്നേഹ നിലാ
അലിയാരുടെ ദീരതക്ക് അഴക് എന്നും മുത്തിന് സ്നേഹ ചര്യ
*ചായം പൂശിയ വാക്കുകളിൽ അല്ല പ്രണയം ഹൃദയത്തിൽ കൊത്തി വെക്കണം രാവും പകലും അതിലങ്ങനെ ലയിച്ചു പ്രണയാദ്ര മാവണം...* ❤💖
എവിടെയാ ഈ പ്രണയം
ഞാൻ ഒരുപാട് തിരഞ്ഞു അലഞ്ഞു
ഒടുവിൽ അറിഞ്ഞു ഈ പ്രണയം ഹൃദയം കാർന്ന് തിന്നുകൊണ്ടിരിക്കുന്നു
*നോവിന്റെ ഹൃദയം ഇപ്പോൾ പ്രണയാദ്രമാണ് മറ്റെല്ലാ ചിന്തകളും മറന്ന് ഹബീബിന്റെ ഓരം ചേരാൻ വെമ്പുന്ന വിസ്മയം തീർത്ത ലോകം...* 💖💓
മൊഞ്ചുള്ള തങ്ങൾ ഇശ്ഖ് ന്റെ തിങ്കൾ
അജബെറും താജർ എന്നെന്നും തങ്ങൾ
*ഖൽബിന്റെ താളം ജീവന്റെ രാഗം ഇശലിന്റെ രാവിൽ വന്നണയും പ്രകാശം...* 💖❤
ഹബീബിന്റെ മൊഞ്ചിൽ അഴകായ മദീന
മുത്തിനെ പുണർന്ന അഞ്ചിത മൊഞ്ച് തീർത്ത സ്വർഗ്ഗ ദേശം
*മദീന കാണണം ബഖീഇൽ ഉറങ്ങണം ഹബീബിൽ ലയിച്ചങ്ങനെ ഈ ലോകം മറക്കണം...* 😰❤
വ്യാമോഹം വ്യാമോഹം ഈ അത്യാഗ്രഹിയുടെ കടിഞ്ഞാൺ പിടിക്കാൻ കഴിയാത്ത അർഹത ഇല്ലാത്ത വ്യാമോഹം
*യാ അല്ലാഹ് സത്യമായമുത്തിന്* *ചാരെ അണയാൻ വിധി* *നൽകണേ...കിനാവിലും മനാമിലുo ഹബീബായ ലോകം തരണേ...* 😰😰💓
ഔദാര്യം തന്നു ആഖിറം സലാമത്ത് ആക്കി താ അല്ലാഹ്...
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*===================*
*----------------------------*
➖➖➖➖➖➖➖➖➖➖
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments