*മദ്ഹ് ൽ അലിയും മധുരം മറിയും ഹബീബിന് നാമം മനസ്സിൽ നിറയും...* ❤💓
ഖൽബിൽ നിറയും മധുവായി പൊഴിയും മധുരം കിനിയും നൂറുള്ളാഹ്...
*ഇശ്ഖിന് ലോകം കുളിരും പകരും ലോകം വാഴ്ത്തും നബിയുള്ളാഹ്...* 💜❤
എന്റെ ലോകം ഞാനെന്റെ ഹബീബിലേക്ക് ചുരുക്കിയപോൾ സത്യം അതൊരു അത്ഭുതം
തന്നെ വിഷമങ്ങളിൽ പോലും ഹൃദയം അറ്റു പോയെന്ന് കരുതിയ മാത്രയിൽ പോലും എന്നെ കരകയറ്റി പ്രതീക്ഷയും സമാധാനവും തന്നു അതിനു മൊഞ്ച് കൂട്ടാൻ സ്വലാത്തുൽ ഫാത്തിഹ് എനിക്കു ചുണ്ടിലും ഖൽബിലും മധുരവും തന്നു...
*ആശിഖീങ്ങളുടെ പ്രതീക്ഷ സ്വലാത്തുൽ ഫാത്തിഹ്...ഏത് വിഷമത്തിലും പ്രതീക്ഷയായി പരിഹാരമായി സ്വലാത്തുൽ ഫാത്തിഹ്...മുഹിബീങ്ങളെ മുറുകെ പിടിക്കണേ...സമാധാനം സ്വലാത്തുൽ ഫാത്തിഹ് ഇൽ ഭദ്ര മാണ്...* ❤💖
കനവിൽ നിറയും കുളിരായി പകരും സ്നേഹം നിറയും ഹബീബുള്ളാഹ്
*അർഹത ഏതു മില്ലേലും നബിയെ അങ്ങയിലാണ് എന്റെ പ്രതീക്ഷ , കണ്ണുകൾ നിറയുബോൾ ഖൽബ് വേദനിക്കുബോൾ ഞാൻ വിചാരിക്കുന്നു അതെന്റെ മുത്തിനോടുള്ള പ്രണയ തീവ്രതയാണെന്ന് അതെന്റെ വെറും തെറ്റിധാരണ ആണോ എന്ന് അറിയില്ല എങ്കിലും മുത്തേ അങ്ങയോടുള്ള ഇശ്ഖ് ഈ പാപിയുടെ ഹൃത്തിൽ നിറച്ചു തരണേ...* 😰😥🤲🏻🤲🏻
അങ്ങയെ കഴിഞ്ഞുള്ളോരു ലോകം മതി എനിക്കു
എന്റെ മഹമൂദ് നബി യെ മറന്നൊരു സന്തോഷം എനിക്കു വേണ്ട സകലതും അങ്ങിൽ
സമർപ്പിക്കുന്നു
*യാ അല്ലാഹ് പ്രയാസങ്ങൾ എന്നെ വലിഞ്ഞു മുറുക്കുന്നു വെങ്കിലും എനിക്കു കരുത്തു തന്ന എന്റെ ഹബീബിനോടുള്ള ഇശ്ഖ് ഈ ഉള്ളോളെ ഖൽബിൽ നിറച്ചു തരണേ...* 😰😥🤲🏻🤲🏻
എന്നിട്ട് ഞാനൊരു ഭ്രാന്തി ആയാലും വേണ്ടില്ല അല്ല ആവണം ആ ഭ്രാന്തിൽ ഈ ലോകം മറന്ന് ഹബീബിൽ ലയിച്ചു അങ്ങനെ പ്രണയ ലഹരി തീർക്കണം...
*മദീന ആവേശമായി അവിടേമിൽ ഓടി അണയണം മദീനയുടെ തെരുവിൽ ഇശ്ഖ് പാടി അലയണം ഒടുവിൽ ശിരസ് തളർന്നു ബഖീഇൽ അറ്റു വീഴണം...* 🤲🏻😥😥
ആവതാക്ക് അല്ലാഹ്
*അല്ലാഹ് വ്യാമോഹം എന്ന് അറിയാം എങ്കിലും ഔദാര്യം തന്നു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*==================*
➖➖➖➖➖➖➖➖
*✿═══════════════✿* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...* 🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com* *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪ അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...
Comments