*മധുരസ മറിഞ്ഞ ഖൽബിലെ ഇശലുകൾ എല്ലാം മദീനയാ...* ❤💜
മധു നുണഞ്ഞ ഖൽബായിരുന്നു വെങ്കിൽ
മധുര മറിഞ്ഞ മദീനയിലെ പൂ പാറ്റകൾ ആവാമായിരുന്നു
*ഹൃദയ വിലാപങ്ങൾ ഓതിയ കണ്ണിന്റെ നനവിനെ മധു വാൽ പുളകം കൊള്ളിക്കാമായിരുന്നു...* 💔💘
തങ്ക തിങ്കൾ ഒളി മിന്നും മദീനത്തെ പൂ കാറ്റ്
അത്തറിന് സുഗന്ധം
വീശും അസർമുല്ല തേൻ പൂവ്
*മഹിമ ഏറും മദീനയുടെ നാൾ വഴികൾ അരുമ ഏറും അതിലെന്റെ ഹബീബെന്ന സത്യ വിജയം...* 💜💘
വ്യഥ അറിഞ്ഞു പരിഹാര മരുളും എന്റെ ഹബീബുള്ളാഹ്
പ്രിയമേറും തങ്ക തിങ്കൾ ഒളിവായ നൂറുള്ളാഹ്
*കിനാവിൽ മികഴ്ന്ത മൊഞ്ചുള്ള തങ്ങൾ നിനവാൽ ഖൈർ തന്ന സ്നേഹ തിങ്കൾ...* 💔💖
ലോകം കണ്ട സത്യ തൂദർ
സ്നേഹം തന്ന ഇശ്ഖ്ന്റ ബഹർ
കാലം വാഴ്ത്തും ലോകത്തിന് നേതാവ്
*സത്യം സത്യം എന്റെ നബി സത്യം കിനാവിൽ സുഖം തരും മിസ്കിന് സുഗന്ധം...* 💖💓
മദീനത്തെ കാറ്റിൽ ഹൃദയം തണുക്കുബോൾ
പാരിൽ ആമോദം മിലാദിൻ വസന്തം
*പുണ്യ റബീഹ് നമ്മളിൽ ആഗതമായി അതിരില്ലാ സന്തോഷം ആശിഖിന് ഹൃത്തടം ലങ്കുകയായി...* ❤💔
എന്റെ ഹബീബ് ലോകാനുഗ്രഹം
സത്യത്തിന് നാൾ വഴികൾ തന്ന താജര്
റബീഹ് ന് സുഗന്ധം ഹബീബിൽ ഇശ്ഖ് വെച്ച ആശിഖിന് ആനന്തം
*ദുആ യിൽ ഈ പാപിയെയും കുടുംബത്തെയും മറക്കരുതേ...*
ഹബീബ് തന്ന കുളിരിൽ ജീവിച്ച ഹൃദയത്തിന്
ഔദാര്യം തന്നു ആഖിറം സലാമത് ആക്ക് അല്ലാഹ്
😰😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*➖➖➖➖➖➖➖➖*
*mihraskoduvally123.blogspot.com*
*=================*
*➖➖➖➖➖➖➖*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments