*നിനവാൽ പാടിയതും കനവുകൾ കോർത്തതും മദീന തൻ നാമം ഹൃത്തിൽ മദ്ഹുകളോതി മനമാകെ കുളിരിന് നൂറ് തെളിയുകയായി...* ❤💜
ഹൃദയത്തിൽ നിന്ന് അടർന്നു പോകുന്നതല്ല
ഒട്ടിപിടിച്ചു പോകുന്നതാണ് എന്റെ മുത്തിനോടുള്ള മുഹബത്
*മദീന മദീന മദീന* എത്ര സുന്ദരമാണ് നിന്റെ കാഴ്ചകൾ എത്ര ആശിഖീങ്ങൾ ആണ് നിന്നിൽ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്നത്...
*നീ വല്ലാതെ മാസ്മരികഥ നിറഞ്ഞ സ്വർഗ്ഗമാണ് നിനവുകൾക്കും കനവുകൾക്കും മേൽ നിന്റെ ഭംഗി പ്രകാശം പരത്തുന്നു...* 💘💔
ഇശ്ഖ് നിറച്ച ഖൽബുമായി നിന്നിൽ അണയുന്ന ആശിഖിന് കണ്ണിൽ നിന്നും ഉതിർന്ന് വീഴുന്ന ഇശ്ഖ്ന് തൻ പാനിയ മായിരുന്നു വെങ്കിൽ....
*അതുമല്ലെങ്കിൽ അവരുടെ പാതങ്ങളിൽ പതിഞ്ഞ മണ്ണാവാൻ കഴിഞ്ഞിരുന്നു വെങ്കിൽ...* 💜😰
കുന്നു കൂടുന്ന ആശകൾക്കും ആഗ്രഹങ്ങൾക്കും കടിഞ്ഞാൺ പിടിക്കാൻ കഴിയുന്നില്ല
അടക്കി വെക്കാൻ കഴിയാത്ത മിഴിനീര് രാവും പകലുമറിയാതെ എന്നോട് എതിര് പ്രകടമാക്കി തുടങ്ങിയിരിക്കുന്നു
*എന്റെ ശരീരം തന്നെ എന്നോട് യുദ്ധം പ്രഖ്യാപിച്ചപോലെ മനസിന്റെ തളർച്ച ശരീരതെ പ്രയാസത്തിൽ ആക്കി തുടങ്ങിയിരിക്കുന്നു...* 😰😰
മദീന മദീന മദീന *ഹൃദയത്തിന് മന്ത്രം കേട്ട് കണ്ണുകൾ നിറഞ്ഞു കവിയുബോളും കാൽ പാതങ്ങൾ മൂക മാണ് പ്രയാസങ്ങൾ അവയെ ചങ്ങലക്കിട്ട പോലെ അവർ നിശ്ചല മായിരിക്കുക്കുന്നു...* 😰💘
ഹൃദയഭാരം കൂടിയിരിക്കുന്നു
പൊള്ളലേറ്റ വികൃതി കൾ അടങ്ങാത്ത വ്യഥകൾ കാതിൽ മന്ത്രിച്ചു അലോസരപെടുത്തുന്നു
*വയ്യ എനിക്കു ഈ ഭാരം പേറാന് ഈമാൻ കുറഞ്ഞ ഈ അടിമക്ക് ക്ഷമ നഷ്ടത്തിൽ എത്തുന്നു വോ എന്നൊരു തോന്നൽ ഒരിക്കലും ഞാൻ എല്ലാം ഇട്ടറിഞ്ഞു എന്റെ ഹബീബിന് ചാരെ അണയും
*ഈ കാത്തിരിപ്പിന് വിരാമം തരണേ...ഇനിയും എന്നെ നിരാശ പെടുത്തരുത് എനിക്കു എന്റെ ഹബീബിന്റെ മദീന ലഹരിയായി മാറിപ്പോയി വയ്യ ഇനിയും ആ മദീന കാണാതെ ജീവിക്കാൻ...* 😰😰😰😥
യാ അല്ലാഹ് അർഹത ഏതുമില്ലെന്ന് അറിയാം എങ്കിലും ഈ പാപിയുടെ മദീന മോഹം ഔദാര്യ മായി തരണേ...
*എന്റെ കൂട്ടുകാരെ എനിക്കു വേണ്ടി ഒന്ന് ദുആ ചെയ്യണേ... ഇൻഷാ അല്ലാഹ് എന്റെ ദുആയിൽ നിങ്ങളും ഉണ്ടാവും അള്ളാഹു സുബുഹാന ഉവ്വതാആല നമ്മുടെ ദുആ ഖബൂൽ ചെയ്യട്ടെ...* 🤲🏻🤲🏻🤲🏻
😰😰😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
➖➖➖➖➖➖➖➖
*mihraskoduvally123.blogspot.com*
*➖➖➖➖➖➖➖*
*=================*
Comments