*പെഴതൊഴിഞ്ഞ പേമാരിയിൽ അകം നിറഞ്ഞ പ്രണയ ഗീതയിൽ നിറഞ്ഞു നിന്നൊരു നാമം ന്റെ മുത്തിന് മദീന...* ❤💜
സ്വലാത്തിന് തേരിലേറി മദീനയെന്ന സ്വർഗഭൂമിയിൽ അണയണം
എങ്ങും വസന്തം മദീനയുടെ സുഗന്ധം
പാരിൽ ആനന്ദം
മാദിഹ് ന് ആമോദം
*നാവിന്റെ മന്ത്രവും ഹൃദയത്തിന് തന്ത്രവും മദീനയുടെ കുളിർക്കാറ്റെന്ന് അറിഞ്ഞുള്ളൊരു നേരം മുഹബത് മുഹബത് മദീനയുടെ സുൽത്താനോട്...* ❤💜
മനസിന്റെ ദുഃഖവും മനസിന്റെ തേങ്ങലും അറിഞ്ഞൊരു മുത്തിന്റെ മദീനയിലെ തങ്ക തിങ്കൾ
*ഹൃദയത്തിൽ മദീനയുടെ ചിത്രം നിറയണം...ഹബീബിനോടുള്ള പ്രണയത്തിൽ ലഹരി തീർത്തു ഇശ്ഖ് എന്ന കൊട്ടാരം പണിയണം...സ്വലാത്ത് കൊണ്ട് അതിനെ മോടി പിടിപ്പിക്കണം മദ്ഹ് കൾ കൊണ്ട് നിറമാർന്ന ചായം പൂശണം...* 💔💘
അടക്കി പിടിച്ച മോഹങ്ങൾ ആ കൊട്ടാരത്തിൽ വിസ്മയം തീർക്കണം *മദീന മദീന മദീന* ആ മൊഞ്ചുള്ള ലോകം ഹൃദയത്തിന്റെ ഭാഷയാവണം ആ ഹബീബവരു റൂഹിൽ അലിഞ്ഞ പ്രണയമാവണം...
*ഇന്നീ ജീവന്റെ താളം ഹബീബവരാണ് ദുഃഖ ഭാരത്താൽ നിറഞ്ഞ ഹൃദയത്തിന് കരുത്ത് സ്വലാത്ത് എന്ന മാധുര്യമാണ്...* 💝💘
ഹാ -ഇതൊരു വല്ലാത്ത മൊഞ്ചുള്ള ലോകം ഹാ -ഇത് വല്ലാതെ മോഹം തരുന്ന ലോകം *എന്റെ ഹബീബ് എന്റെ ഹബീബ് എന്റെ ഹബീബ്* ഹൃദയത്തിൽ ഒട്ടിച്ചേർന്നു നിന്ന പ്രണയം എനിക്കു മദീനയിൽ ഹരം തീർക്കണം ആശ്രയം തന്നൊരു നേതാവിനെ കണ്ട് സ്വസ്ഥ മായി ബഖീഇൽ ഉറങ്ങണം
*ചതിയും വഞ്ചനയും നിറഞ്ഞ ഈ കറുത്ത ലോകം മറന്ന് മുഹബത് തീർത്തു അങ്ങനെ ഹബീബിന്റെ ചാരെ പോവണം തിരിച്ചു വരവില്ലാത്തൊരു യാത്ര ഭംഗി യുള്ള യാത്ര...* 💜💜
ആശകൾ ഒക്കെയും ഔദാര്യം തന്നു ഈ അടിമയുടെ ആഖിറം സലാമത് ആക്ക് അല്ലാഹ്
😰😰🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*➖➖➖➖➖➖➖*
*mihraskoduvally123.blogspot.com*
*➖➖➖➖➖➖➖*
*=================*
Comments