*കടൽനീര് മഷി യാക്കിയാലും ഈ ഭൂമിയെ തന്നെ താളി യോല ആക്കിയാലും അവസാനിക്കാത്ത അക്ഷര കൂട്ടുകളാണ് എന്റെ ഹബീബ് എന്ന സത്യം...* ❤💜
നിദ്രയുടെ രാഗം കണ്ണിൽ തുളച്ചയാലും ഖൽബ് ഉറപ്പിച്ചു രാവുകൾ പകലുകളാവണം
സ്വലാത്തിന് ധ്വനി ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കണം
*ഹാ -ആ മധുവിനു എന്തൊരു മധുര മാണെന്നോ...* 💔💝
കനവിലും കിനാവിലും മധു നുകർന്ന് അങ്ങനെ സ്വപ്നത്തിന് മഞ്ചലിലേറി സ്വർഗ്ഗ ഭൂമിയിൽ അണയണം
*പ്രണയം നിറഞ്ഞ ഖൽബിന്റെ വ്യഥകൾ ഓരോന്നായി ഹബീബിന് ചാരെ ഇറക്കി വെക്കണം* 😥💔
ഖൽബിന്റെ ചുവരിൽ ചിത്രതിൽ നിറഞ്ഞ മദീനയുടെ മൊഞ്ചിനെ ന്റെ ഹബീബവർക്ക് കാണിച്ചു കൊടുക്കണം
*മുത്തിന് ചാരെ മുഹബത്താൽ സ്വലാത്തിനു മാലകൾ കോർത്തു ബുർദഃയുടെ ഈരടികൾ തീർക്കണം...* 💘💖
സ്വപ്നം മദീനയാണ്
ഹൃദയം മദീനയിലാണ്
മദീനയുടെ കിനാവുകളിൽ ഹൃദയം വെന്ത ഈ ശിരസോന്നു മദീന ചേർന്നിരുന്നുവെങ്കിൽ
*ഹൃദയം പേറിയ ഓരോ നൊമ്പരണങ്ങളും ഹബീബിൽ ഭാര മേൽപിച്ചു മനം കുളിർക്കാമായിരുന്നു...* 💘💜
ഈ ഫഖീറിന്റെ കഥന ഭാരം നിറഞ്ഞ ഇരുൾ പാടുകൾ ഹബീബിനെ കാണിച്ചു പ്രകാശം പരത്താമായിരുന്നു
അന്ധത ബാധിച്ച ഹൃദയത്തിന് എങ്കിൽ കാഴ്ച ലഭിച്ചേനെ....
*ഈ ലോകമാണ് എന്നെ ജീവിക്കാൻ പഠിപ്പിച്ചത് ഈ ലോകത്തിന്റെ യഥാർത്ഥ ഭംഗിയും മദീനയുടെ മാധുര്യവും അറിയിച്ചത്....* 💖💓
ഈ മൊഞ്ചുള്ള പ്രണയലോകം *മദീനയുടെ മാധുര്യ ത്തിൽ ഹരം കണ്ടെത്തിയതാണ് ഹബീബിന്റെ ഇശ്‌ഖിൽ ദാഹമടങ്ങിയതുമാണ്...* 💝💔
ദിശ തെറ്റി പറന്ന പറവയും ദിക്ക് അറിയാതെ അടിപതറിയ മാനവനും മദീനയിൽ അഭയം തേടി
*മനോ വിഷമം പൂണ്ടോര് നേരം മനതാരിൽ ആശ കോരുത്ത് മദീന യെ ആശ്രയ മാക്കി ഹബീബവരു സ്വാന്തനമായി...* 💘💖
ദുനിയാവിന്റെ സുഖത്തിൽ ഈ കണ്ണുകൾ മഞ്ഞളിചിട്ടില്ല അല്ലാഹ്
അറിയില്ല അറിവും ഇല്ല എങ്കിലും എന്റെ ഹബീബിനെ മറന്ന് ഈ ഉള്ളോൾക്ക് ഒരു ദിനം കടന്ന് പോയിട്ടില്ല പോവുകയുമില്ല
*എന്റെ ആഗ്രഹങ്ങൾക്ക് നിറം പകർന്നു ആഖിറം സലാമത്ത് ആക്ക് അല്ലാഹ്...*
🤲🏻🤲🏻🤲🏻😰😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*➖➖➖➖➖➖➖*
*Mihraskoduvally123.blogspot.com*
*➖➖➖➖➖➖➖*
*==================*
Comments