*മനം കുളിരുന്നൊരു നോവുണ്ട് ഹൃദയം പേറിയൊരു മുഹബത്തിന് ലോകം പണിത ആവേശമായ ഹരമുണ്ട്...* 💘💔
അതെ... എന്റെ ഹബീബ് ഉള്ള മദീനയെ പ്രണയിക്കാൻ തന്നെ വല്ലാത്തൊരു ആവേശമാണ്
*ഹബീബിനെ പ്രണയിക്കാൻ മൊഞ്ച് കൂട്ടുന്ന വർണനയിൽ ഒതുങ്ങാത്ത ഒരു പ്രതേക മാസ്മരിക വലയം ഉണ്ട് മദീനക്ക്...* ❤💜
ഹൃദയത്തിന്റെ അകത്തളത്തിൽ എപ്പോഴും മദീന മദീന മദീന എന്നാ മന്ത്ര മാണ്
ഈ ഒഴുകുന്ന കണ്ണു നീരിനും ഹൃതിൽ പതിഞ്ഞ ഇശ്ഖിന് മഷി കൂട്ടുകൾക്കും നിറം പകർന്നു ആവേശമായ് *ഒരിക്കൽ മദീന ചേരണം...* 💘💜
ഈ തികയാത്ത മഷി കൂട്ടിനും തുച്ഛമായ എഴുത്തോലകൾക്കും ഇപ്പോൾ വല്ലാത്ത ആവേശമാണ് എഴുതാൻ
*കാരണം വരികളിൽ മദീനയും ഹബീബും നിറയുബോൾ അവർക്ക് കിട്ടുന്ന നിർവൃതി ചെറുതോന്നുമല്ല...* 💔💖
അവർക്കും വേദനയാണ് ഹബീബിനെ കുറിച് വരികളിൽ നിറയുന്ന മഷി യായിരിക്കാൻ പോലും നിറം കുറഞ്ഞു പോയ മാത്ര ഓർമയിൽ നിറയുബോൾ
ലോകത്തിന്റെ ഏത് കോണിൽ പോയാലാണ് ആ പൂർണതയുള്ള ചായം ലഭിക്കുക
എനിക്കു അറിയില്ല
പലരോടും ഞാൻ ആരാഞ്ഞു നോക്കിയിട്ടുണ്ട് പക്ഷെ -?
ആർക്കും അതിനു മതിയായ ചായം എവിടെ ലഭിക്കും എന്നതിനെ കുറിച് യാതൊരു അറിവു മില്ല
😥😥
ഞാൻ വീണ്ടും തോറ്റിരിക്കുന്നു
*എന്റെ അക്ഷരങ്ങൾക്ക് ബലം കുറഞ്ഞു പോയല്ലോ മതിയായ നിറം പോലും ഇല്ലാതെ ആവകകൾ പ്രയാസ മോത്തുന്നു വല്ലോ...* 😰😰
ഇല്ല ഹബീബെ എങ്കിലും എന്റ അക്ഷരങ്ങൾ മുറിയുകയില്ല കാരണം എന്റ ഹൃദയത്തിൽ അങ്ങല്ലാതെ ഇല്ല എന്റെ റൂഹിൽ ചേർത്ത നാമം
എന്റെ ഉപ്പാപ്പ എന്റെ മുത്ത് മഹമൂദ് താജരു...
മണ്ണോടു ചേർന്നാലും ഈ പ്രണയം അവസാനിക്കില്ല
ഇതൊരു യാത്രയാണ് അറിവുകൾ തേടിയുള്ള എന്റ ആശ്രയമായ തങ്ങളിലേക്കുള്ള യാത്ര
*മണ്ണും വിണ്ണും മാലോകരോക്കെയും പ്രണയ മോതിഎങ്കിൽ പിന്നെ എന്റെ ആശകളെ ഞാൻ എങ്ങനെ അടക്കി നിർത്തും എന്റെ ആശയും മോഹവും അങ്ങല്ലെ...*
എന്റെ പ്രതീക്ഷയും ദാഹവും അഭയമായുള്ള മദീന യല്ലേ...
എന്റെ മദീന *എന്റെ തങ്ങൾ ഉറങ്ങും തിങ്കൾ തോൽക്കും സ്വർഗ്ഗ രാജ്യം...*
*മാദിഹിന് ഹൃതടത്തിൽ നിന്ന് ഉയരും അക്ഷരങ്ങൾ തന്നെ എങ്കിലും ആയിരുന്നേൽ ഈ പാപി വല്ലാതെ ആശിച്ചു പോവുകയാണ്...* 💓💝
യാ അല്ലാഹ് എന്റെ ഹബീബിൽ പണിത ലോകം മാത്രമാണ് ഇന്നെന്റെ പ്രതീക്ഷ ഹൃദയം യഥാർത്ഥ ഇശ്ഖാൽ മനോഹരമാക്കി തരണേ...
*ചുണ്ടിൽ ഹൃദയം പ്രകമ്പമാക്കിയ സ്വലാത്ത് തന് മാധുര്യ മല്ലാതെ ഇന്നീ ജീവിതത്തിൽ മറ്റൊരു മനോഹാരിതയും ഇല്ലാ...എന്റെ ഹബീബാനു അഭയം എന്റ മദീനയിലാണ് ആശ്രയം...*
അല്ലാഹ് ഈ ലജ്ജ ഇല്ലാത്ത എന്റെ വ്യാമോഹങ്ങൾ ഔദാര്യം തന്നു എന്റ ആഖിറം സലാമത്ത് ആക്ക് അല്ലാഹ്
😥😰😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*➖➖➖➖➖➖➖➖*
*binth sayyid hashim atakoya al-bahassan*
*mihraskoduvally123.blogspot.com*
*➖➖➖➖➖➖➖➖*
*===============*
Comments