*പ്രിയമേറും തങ്ങൾ പ്രിയരെന്റെ തിങ്കൾ* ❤💘
പൂതിയേറുന്നുണ്ട് ഖൽബിൽ ആശയാൽ മുഹബത് തീർത്തോരു മുത്തിനെ കാണാൻ
*ദാഹം കൂടുന്നുണ്ട് അധരം മൊഴിഞ്ഞുള്ള സ്വലാത്ത് ന് മൊഞ്ച് കൂട്ടാൻ ആശ പൂത്തു മദീനയിൽ അണയാന്...* ❤💔
ആഗ്രഹമാലെ കോർത്തുള്ള ഇശ്ഖിന് ശീലുകൾ ഹൃത്തടത്തിൽ പേമാരി വർഷിച്ചിടും നേരമിൽ അടങ്ങുന്നില്ല മിഴി വാർത്തും സ്നേഹ നിലാ തുള്ളികൾ
അവ കവിളിൽ കവിത എഴുതി കണ്കലെ കുളിരാൽ ചുവപ്പാൽ ധ്വനി ഉയർത്തുന്നു
*എന്റ പ്രണയമേ നിനക്കിത്ര ശക്തിയോ തപിക്കുന്ന ഹൃദയത്തിന്റെ വേദനകൾ കുന്നു കൂടിയിരിക്കുന്നു -ധാര യായി ഒഴുകുന്ന കണ്ണുനീർ തുള്ളികൾ അവകളെ സ്വാന്തനമാൽ പൂ ചെണ്ടുകളർപ്പിക്കുന്നു മധുരമായ പ്രണയം മദീന മണ്ണിൽ നിലകൊള്ളുന്നു ഭ്രാന്തമായ മോഹം ഇശ്ഖ് എന്നാ ദിവ്യ വസന്തം തീർത്തു ഹബീബിൽ ലയിക്കുന്നു...* 💝💖
ഇരുൾ അടഞ്ഞ ഹൃദയാന്തരങ്ങൾക്ക് കുളിരായി ഈണം മൂളി മദീനത്തെ ഇശലിന് താളത്തിൽ
അത് കേട്ടി ഹൃദയം തീർത്തോരാ പ്രണയം ഹബീബിൽ ലയിച്ചു മദീന ലഹരിയിൽ അഭയം കണ്ടെത്തി *ഇത് വല്ലാത്ത മൊഞ്ചുള്ള ലോകം ഇത് അവസാനിക്കാത്ത മൊഞ്ചുള്ള ലോകം ഇത് വാഴ്ത്തിയാലും പുകഴ്ത്തിയാലും അതിരു കവിയുന്ന മായ ലോകം* 💜💓
പ്രണയമേ നീ തീർത്തോരാ വസന്തം എന് മനമിൽ തീർത്ത ഓളം ചെറുതല്ല ഇന്നും ആശയാണ് മോഹമാണ് നീ തന്ന സുഖം മദീന മണ്ണിൽ ലയിച്ചങ്ങനെ കിടക്കാൻ
*യാ അല്ലാഹ് അമലേതുമില്ല എന്റെ ഹബീബിനോടുള്ള പ്രണയമല്ലാതെ ആ പുണ്യ ദേശതോടുള്ള ആശയല്ലാതെ ഹൃദയം അറിഞ്ഞൂ എന്റെ ഈ അർഹത ഇല്ലാത്ത പാപിയുടെ വ്യാമോഹങ്ങൾ ഔദാര്യം തന്നു ആഖിറം സലാമതു ആക്കണേ...*
നീ യെ രക്ഷ നീ യെ അഭയം കൊതിമൂത്ത പ്രണയ സാഫല്യത്തിനു നീ യെ ആശ്രയം
*കൈ വെടിയരുതെ അത്യാഗ്രഹം എങ്കിലും ആവതാക്ക് അള്ളാഹ്...*
🤲🏻🤲🏻🤲🏻😰😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*➖➖➖➖➖➖➖*
*binth sayyid hashim atakoya al-bahassan*
*mihraskoduvally123.blogspot.com*
*➖➖➖➖➖➖➖*
*=================*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments