*ഹൃദയത്തിന്റെ വികൃതികൾക്കും തിടുക്കം മദീനയിൽ അണയാനാണ്...* ❤💘
മദീനയോടുള്ള പ്രണയത്താൽ എന്റെ ഹൃദയം വികൃതി കൂട്ടുകയാണ്
രാവെന്നോ പകലെന്നോ ഇല്ലാതെ വികൃതികൾ ഹൃദയം വികൃത മാക്കികൊണ്ടിരിക്കുന്നു
*യാ റസൂലള്ളാഹ് ഈ ഹൃദയ താളങ്ങൾക്ക് ഒരു വിളിയാളം തരണേ...മദീന മണ്ണിൽ എനിക്കും ചുമ്പന മർപ്പിക്കണം ഹൃദയം കൊണ്ട് ഏഴുതിയ ഇശ്ഖ് കൊണ്ട്* 💘💔
*മോഹം മദീനയാണ് ആശകളും ആഗ്രഹങ്ങളും മദീന യാണ് -ഈ ഹൃദയത്തിന്റെ വിലാപവും മദീനയാണ്*
ഈ അടങ്ങാത്ത വ്യാമോഹങ്ങൾ എല്ലാം എനിക്ക് മദീനയുടെ മടിത്തട്ടിൽ ഇറക്കിവെക്കണം
ഇഷ്ടങ്ങൾക്ക് മൊഞ്ച് കൂട്ടണം ഹബീബിനോടുള്ള പ്രണയം ഹൃദയത്തിൽ തുന്നി ചേർത്ത് കൊണ്ട്
*ഒരു നെയ്തുകാരനും അത് വേർപെടുത്താന് കഴിയരുത് അത്രയും ഉറപ്പുള്ള നൂല് കൊണ്ട് ശീലുകൾ തീർക്കണം*
😰😰💔
*പ്രണയം കൊണ്ട് ഭ്രാന്തമായ ഈ ഹൃദയത്തിന് മദീനയിൽ അഭയം കിട്ടണം ഹബീബിൽ ആശ്രയം കാണണം...*
എത്ര പറഞ്ഞാലും പാടിയാലും എഴുതിയാലും തീരാത്ത മദ്ഹോലികൾ ബഖീഇന്റെ ഓരത്ത് വിശ്രമിക്കണം
ആ കിടപ്പിന്റെ ഓരോ നിമിഷങ്ങളും ഹബീബിൽ ലയിച്ചങ്ങനെ പ്രണയാർദ്ര മാവണം...
*ഈ ജീവിതം ഇങ്ങനെ പ്രണയം തീർത്തു മദുഹുകൾ കോർത്തു ആനന്ദം നിറഞ്ഞത് ആക്കണം* 💔💘
എന്റെ മഹബൂബ് സുൽത്താനെ കണ്ടാൽ പിന്നെ ഈ ലോകം ആരാ ഓർക്കുക
കാണാത്ത മദീനയുടെ ചിത്രങ്ങൾ ഇത്ര കുളിരു തരുന്നു വെങ്കിൽ കാണുന്ന മദീന എന്തായിരിക്കും
*എന്റെ ഹബീബ് ലോകത്തിന്റെ പ്രണയ നായകൻ എന്തായിരിക്കും ആ മൊഞ്ചു കണ്ടാൽ (പൂർണതയിൽ കണ്ടാൽ ശിരസു തന്നെ സ്വയം അറ്റു വീഴും)* ❤💘
യൂസുഫ് നബി യെ (അ)കണ്ട തോഴിമാർ വിരലുകൾ മുറിച്ചു പോയങ്കിൽ ന്റെ മുത്തിനെ കണ്ടാൽ തല തന്നെ അറുത്തു പോവുമായിരുന്നു
അവർ സ്വയ ബോധ മില്ലാത്ത ഒരു ഭ്രാന്തനേ പോലെ മൊഞ്ചിൽ ലയിച്ചു പോവുമായിരുന്നു
*ഹോ -വല്ലാത്ത വേദന എന്റെ ഹൃദയത്തിനും വല്ലാത്ത ലാഞ്ചന എന്റെ പ്രയാസങ്ങൾ വീണ്ടും വീണ്ടും എന്നെ വഞ്ചിക്കുകയാണ് എന്റെ ഹബീബിന്റെ ചാരെ അണയാന് ഓരോ തടസങ്ങൾ തീർക്കുകയാണ്...* 💓💜
എന്റെ ഹബീബിനെ തഴുകി തലോടി ആനന്ദിക്കുന്ന മദീന നിന്നോട് എനിക്കു വല്ലാത്ത അസൂയ തോന്നുകയാണ് അടങ്ങാത്ത പ്രണയവും ഈ മുഹബത്തിന്റെ നാളുകൾ സമ്മാനിച്ച നീ വല്ലാത്ത മൊഞ്ചിന്റെ കേതാരം തന്നെ
*മുഹബത്തിന് പാന പാത്രം നിറഞ്ഞൊരു നേരം-എന്റെ നബിയെ എന്റെ ഹബീബെ അടങ്ങാത്ത ഹൃദയത്തിനു ആശ തീർക്കാനായി മരണത്തിനു മുൻപ് ഒന്ന് മദീന ചേർക്കണേ...*
*അർഹത ഇല്ലെങ്കിലും ബഖീഇൽ ഒരിടം തരണേ... എന്റെ ഹൃദയം തീർത്ത പ്രണയ കാവ്യം രചിച്ചു ഞാൻ അവിടെ പ്രണയ വിസ്മയം തീർത്തോളാം*
വ്യാമോഹം ഈ പാപി യുടെ അടങ്ങാത്ത അത്യാഗ്രഹം എങ്കിലും ഔദാര്യം തന്നു ആഖിറം സലാമത്ത് ആക്കാള്ളാഹ്...
🤲🏻🤲🏻😰😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*➖➖➖➖➖➖➖*
*binth sayyid hashim atakoya al-bahassan*
*mihraskoduvally123.blogspot.com*
*➖➖➖➖➖➖➖*
*===================*
Comments