Skip to main content

*കാത്തിരുന്നു കാലം നീറി കാവലെന്റെ നബിയെ തേടി...* ❤💜
*കാതലെന്റെ ഹൃദയം പേറി കാമിനി ഇവൾ അധരം വിങ്ങി...*  💘💖
*മദീനയൊരു സുന്ദര ദേശം ഹബീബവരതിൽ മാദിഹിന് ലോകം...* 💝💘
*ലോകരതിൽ വാഴ്തുകൾ പാടും സ്നേഹ മതിൽ ചാലിച്ച് എഴുതും...* 💔💜
*മദീന മോഞ്ചിന് നാമം ഹൃദയ മോതും പ്രണയ വിലാപം...* 💓💖
*ഹബീബെ എന്റെ റസൂലെ കനിയണെ കനവിൽ വന്നു...കാത്തിരിപ്പിവൾ മിഴി ച്ചിമ്മാതെ...*
💜💖
*രാവുകൾക്ക് വല്ലാത്ത മൊഞ്ച് തന്നെയാണ് അതും മൊഞ്ചുള്ള തങ്ങളെ കാത്തു കിടക്കുബോൾ....ഹാ പറയാൻ വാക്കുകൾ ഇല്ല എഴുതാൻ മതിയായ അക്ഷരവു മില്ല അത്രമേൽ സുന്ദരം ഈ മാത്ര...* 💝💓

*ഈ പ്രണയം ഹൃദയത്തിനൊരു ലഹരിയായി മാറിയിട്ടുണ്ട്...വിരലുകൾ സ്നേഹം ചാലിച്ച് അക്ഷരങ്ങൾ കോർക്കാറുമുണ്ട്...*  💔❤
*അടക്കി വെക്കാനാവാത്ത ഈ മോഹങ്ങൾ അണപൊട്ടി കാവ്യങ്ങളാൽ പ്രണയത്തിന് മാറ്റ് കൂട്ടാരുണ്ട്...* 💜❤

*എന്തൊരു മൊഞ്ചാലെ ഈ പ്രണയത്തിനു പറഞ്ഞാലും എഴുതിയാലും മതിവരില്ല പാടിയാലും പുകഴ്ത്തിയാലും അവസാനവുമില്ല ഹോ -ഇതൊരു വല്ലാത്ത ലോകം തന്നെ എന്റെ ഹബീബ്  എന്ന സത്യത്തിന് ലോകം സത്യ മുള്ള മനസിന് കാവാലായ സ്നേഹം...*  💝💔
*ഈ അക്ഷരങ്ങൾ ചലിക്കാത്ത ഒരു ദിനം ഒരു പക്ഷെ ഞാൻ എന്റെ ഹബീബിനെ പ്രണയിച്ചു മണ്ണറ സ്വന്തമാക്കിയിട്ടുണ്ടാവും...*

*ഈ മുറിയാത്ത അക്ഷരങ്ങൾ നിറം കൂടി മിനുക്കി ഇനി ഒരിക്കൽ ബഖീഇൽ നിന്ന് മോടി പിടിപ്പിക്കണം ഒരു വഴി ദൂരവും തടസമില്ലാതെ എന്റെ മുത്തിനെ പ്രണയിച്ചു അവിടെ സ്നേഹം ചാലിക്കണം...*  😰😥😰💔
*കുന്നു കൂടുന്ന മോഹങ്ങൾക്കും അധരം വിങ്ങുന്ന ദാഹങ്ങൾക്കും ശമനം തരണേ നാഥാ...*
*ലജ്ജ ഇല്ലാത്തവൾ എങ്കിലും നീ എന്നെ പടച്ച എന്നെ അറിയുന്ന നാഥൻ അല്ലെ ഔദാര്യം തന്നു ആഖിറം സലാമത്ത് ആക്ക് അല്ലാഹ്...*
😰😰🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*➖➖➖➖➖➖➖➖*
*binth sayyid hashim atakoya al-bahassan*
*mihraskoduvally123.blogspot.com*
*➖➖➖➖➖➖➖*
*=================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...