*ജീവിതം തന്നെ ഹബീബരാകുബോൾ ജീവനേക്കാൾ ഏറെ മോഹമുണ്ട് ഈ പ്രണയ ലോകത്തോട്...* ❤
കരയുന്ന കണ്ണുനീരിനും പറയാൻ ഉള്ളത് കാണാത്ത മദീനയുടെ പേറുന്ന വിരഹ വേദനയാണ്
*എന്നാൽ ഭ്രാന്തമായ ഖൽബിനും അതു തന്നെ ആവുബോൾ ശരീരമാകെ ഒരു ബല കുറവ് പോലെ കാലുകൾ നടന്നു എത്താൻ പ്രയാസങ്ങൾ തടസം വെക്കുന്ന നേരം പറയാൻ അറിയാത്ത ഒരു നൊമ്പരം...* 😰😰
എങ്കിലും ഓരോ മാത്രയും പ്രതീക്ഷയാണ്...ഇന്നെന്റെ മദീനയിലെ *സുൽത്താൻ കനവാൽ ഒരു നിനവ്* *തന്നാലോ...ഹബീബിലല്ലേ ആശ്രയം -ഹബീബിലല്ലേ ആദരം -ഹബീബിലല്ലേ സർവ്വതും*
രാവുകൾക്ക് വല്ലാത്തൊരു മാസ്മരികതയാണ്
പ്രണയ നായകനെ കാണാൻ വെമ്പൽ കൊള്ളുന്ന കണ്ണും ഖൽബും 💘
സ്വലാത്തിന് മധുരം നുണയും ചുണ്ടിനും വല്ലാത്ത ആനന്ദo
*മദീന* *മദീന മദീന*
*മറ്റൊരു ഓളം എവിടെയും കേൾക്കരുത് എന്റെ ഹൃദയം തീർക്കുന്ന മുറവിളി പോലെ മാലോകാരെല്ലാം മദീനയിൽ അലയണം*
ഉറക്ക മുള്ള രാവുകളെക്കാൾ ഉണർവുള്ള രാവുകൾ തീർത്ത് മദീനയെ പ്രണയിക്കണം
*ആ കിനാവിലങ്ങനെ എന്റെ ഹബീബ് പ്രഭയാൽ അണയണം വെന്തുരുകിയ ഖൽബോന്ന് കുളിർക്കണം ആശകൾ വറ്റിയ നേരിൽ പ്രതീക്ഷകൾ നുരച്ചു പൊന്തണം*
മദീന വെറുമൊരു വിളിയാളമല്ല ഇശ്ഖിന്റെ വറ്റാത്ത നീരുറവയാണ്... ❤💘
*കാണുന്നതെല്ലാം മദീനയായിരുന്നുവെങ്കിൽ ആശകളെല്ലാം യാഥാർഥ്യങ്ങൾ ആയിരുന്നുവെങ്കിൽ ഇരുൾ മൂടിയ ജീവിതത്തിൽ ഒരു വെളിച്ചമായേനെ -നിറം മങ്ങിയ പകലുകൾക്ക് നിറം ലഭിചേനെ വറ്റി വരണ്ട അക്ഷമകൾക്ക് ശമനം ലഭിചേനെ...*
കഴിയുന്നില്ല അവസാനികുന്നില്ല വ്യഥ പൂണ്ട ഹൃദയം വൃണങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത അവസ്ഥ എത്തിയിരിക്കുന്നു
*രക്ഷിക്കണേ ത്വബീബി... വയ്യ വയ്യ ദുനിയാവിന്റെ പരീക്ഷണങ്ങൾ ഏറുബോൾ മദീനയെകിയ പ്രണയ തീവ്രതയിൽ എല്ലാം ഒതുങ്ങുകയാണ്* 😰😰
എങ്കിലും ചിന്തകൾക്ക് മൂർച്ചയെകിയ ഒരു നേരം നീറുന്ന വേദനകൾക്ക് ശമനം തരണേ ഹബീബീ...
💘❤
*ഈ ഹൃദയത്തിനേകിയ കുളിരോന്ന് ജീവിതത്തിനു തരണേ സത്യത്തിന്റെ ദൂതരെ...*
പ്രണയം ശരീരത്തെ തളർത്തുന്ന പോലെ...ഹൃദയം ഭ്രാന്തമായികൊണ്ടിരിക്കുന്നു
❤💘😰
*ജീവിതത്തിൽ അർത്ഥം ഇല്ലെന്നാലും ജീവനിൽ അർത്ഥമുണ്ട് നബിയെ അങ്ങയോടുള്ള പ്രണയം ഹൃദയം കവർന്നതു മുതൽ*
മണ്ണിലും വിണ്ണിലും നാളെ ആഖിറത്തിലും അങ്ങല്ലെ നിധിയെ എന്റെ പ്രതീക്ഷ താങ്ങു ആവണേ...
*അർഹത ഇല്ലെന്നാലും ഔദാര്യം തന്നു ആഖിറം സലാമത്ത് ആക്കല്ലാഹ്...*
*മദീനയിലാണ് അഭയം ഹബീബിലാണ് ആശ്രയം...*
😰😰🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
🤲🤲🤲😰😰
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*➖➖➖➖➖➖➖➖*
*Binth sayyid hashim atakoya al-bahassan*
*mihraskoduvally123.blogspot.com*
*➖➖➖➖➖➖➖➖*
*==================*
Comments