*കഥയിലെ യാഥാർഥ്യം പാർട്ട് :39* 🤤😪
*=====================*
ദുനിയാവ് വെറും വ്യാമോഹികളുടെ ആഖിറം നഷ്ടപെടുത്തുന്ന പരീക്ഷണ ശാലയാണ് അള്ളാഹു സുബ്ഹാന ഉവ്വ താആല നമ്മുടെ ഈമാൻ സലാമത് ആക്കി തരട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...
ദിവസം അങ്ങനെ കൊഴിഞ്ഞു പോവുന്നു ഇന്നേക്ക് ഈ മിണ്ടാതെ ഉള്ള താമസം തുടങ്ങിയിട്ട് അഞ്ച് ദിവസം ആയി
രാത്രി ഇത്ര സമയം ആയിട്ടും ഇക്കാനെ കാണുന്നില്ല എന്നും വരുന്ന പതിനൊന്നര കഴിഞ്ഞു എന്തോ വല്ലാതെ പേടി
പുറത്ത് ആണേൽ നല്ല മഴ ഉണ്ട്
കറന്റ് പോയും വന്നും കളിക്കുന്നു കത്തിക്കാന് ഒരു മെഴുകുതിരി പോലും ഇല്ല
ചെറിയ മോൻ അല്ലെ വെളിച്ചം കാണാതെ വല്ലാതെ കരയുന്നു
അവന്റെ കരച്ചിലും വെളിച്ചം ഇല്ലായ്മ യും ഒറ്റക്ക് ആയത് കൊണ്ട് വല്ലാതെ പേടി വരുന്നു
ഞാൻ ഇക്കാനെ വിളിച്ചു നോക്കി
പതിവ് പോലെ എടുക്കുന്നില്ല
മഴ യും കാറ്റും പുറത്ത് നിന്ന് പല ശബ്ദങ്ങളും രാത്രിയുടെ നിശബ്ദതയിൽ എല്ലാം വ്യക്തമായി കേൾക്കുന്നു
കരഞ്ഞു കരഞ്ഞു മോൻ ഉറങ്ങി
എന്തോ എനിക്കു ഉറക്കം വന്നില്ല ആദ്യമായിട്ട് ആണ് ഇങ്ങനെ തനിച് ആവുന്നത് ഒരു വീട്ടിൽ ജീവിതത്തിൽ ഇക്ക എന്നോ തനിച് ആക്കിയത് കൊണ്ട് ഒരു ധൈര്യം ഉണ്ട് എത്ര കഷ്ടപ്പെട്ട് ആണേലും ഹൈ കോടതി വരെ പോകേണ്ടി വന്നാലും സത്യം തെളിയിച്ചു എന്റെ ഇക്കാനെ ഞാൻ ഒരു ബോധം ഉള്ള എന്റെ പഴയ ഇക്ക യായി മാറ്റും ഇക്ക ആഗ്രഹിച്ചിരുന്ന മോന്റെ കളിയും ചിരിയും ആ ബോധത്തിൽ മനസിലായി വരും എന്ത് സംഭവിച്ചു ഞങൾ ക്കിടയിൽ എന്ന്
എന്റെ മോൻ ഞാൻ അവന്റെ ഉപ്പാനെ തന്നെ കൊടുക്കും
ഇൻഷാ അല്ലാഹ് ,,, സത്യ ത്തിന്റെ കൂടെ അള്ളാഹു വും അവന്റെ റസൂലും ഉണ്ടാവും
സത്യം ഒരിക്കൽ പുറത്ത് വരും
പിന്നെ ഇതൊക്കെ ഞമ്മളെ കളാഹ് അല്ലെ
അതിന് ഓരോ ആളുകൾ നിമിത്തം അവർ അവരുടെ അള്ളാഹു വിന്റെ പരീക്ഷണം ആണെന്ന് ബോധമില്ലാതെ അവരുടെ ഈമാൻ നഷ്ടപെടുത്തുന്നു
ക്ഷമ യുള്ള വന് അള്ളാഹു എത്ര വൈകിയാലും വിജയം തരും
ഓ - ഉറങ്ങാതെ നേരം അങ്ങ് പോയി
ഞമ്മളെ സമയം ആയപ്പോൾ ഞാൻ എഴുനെറ്റ് നിസ്കരിച്ചു അള്ളാഹു വിനോട്
ഇരുകൈകൾ നീട്ടി ദുആ ചെയ്തു
എത്ര വൈകിയാലും അവൻ ഉത്തരം തരും അത് തീർച്ചയാണ്
വൈകുന്നതിലാവും ഖൈർ എന്ന് കരുതുക
അള്ളാഹു വിനെ വഞ്ചിച്ചു ജീവിക്കുന്നവർക്ക് എന്തോ ഓരോ ഭാരം തികയാൻ ഉണ്ടാവും
തവക്കൽ തു അലള്ളാഹ്
ഞാനും മോനും മാത്ര മായി പോയാ ഈ ചെറിയ ലോകം അല്ലാഹ് ഈ ലോകം ഞങ്ങൾക്ക് സമ്മാനിച്ച നിന്നെ ഓർക്കാത്ത അവർക്ക് നീ ഹിദായത്ത് കൊടുക്ക്
നിന്റെ രക്ഷയും ശിക്ഷയും ഭയാനകവും സ്തുതിർഹവും എന്നത് അവർ ചിന്തിക്കാത്തതു അവർക്ക് നാശം എന്ന് അവർ അറിയുന്ന നാൾ വരുമ്പോൾ
അവർ മനസിലാക്കും സർവ്വ ശക്തനായ അള്ളാഹു വിന്റെ അടിമകൾ മാത്രമാണ് ഈ ഭൂമിയിലെ നമ്മൾ ഓരോരുത്തരും enn
ഇന്ന് ഇക്ക വന്നു ട്ടോ സമയം പിന്നെ പള്ളിയിൽ നിന്ന് നേരത്തെ ഇറങ്ങിയാലും ഇവിടെ എത്തുബോൾ പതിനൊന്നര
വഴിയിൽ വണ്ടി സൈഡ് ആക്കി അവളെ വിളിച്ചു കഴിഞ്ഞിട്ടെ ഇങ്ങോട്ട് വരൂ
ദുനിയാവ് ഇങ്ങനെ യാ നല്ല കാലത്ത് ശരിയും തെറ്റും നമ്മൾ എത്ര വഴികൾ പറഞ്ഞു കൊടുത്താലും മനസിലാക്കില്ല
ഏതായാലും എന്റെ ജീവിതം തകർക്കാന് ആരു ഒരുങ്ങിയാലും അവരെ ഞാൻ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വന്നു സത്യം തെളിയിച്ചു ശിക്ഷയും വാങ്ങിച്ചു കൊടുക്കും
കാരണം ഇനി സ്വാർത്ഥരുടെ കൈകളിൽ പെട്ട് ഇങ്ങനെ ഒരു പെണ്ണിന്റെയും കണ്ണു നീര് വീഴരുത്
അതിന് എന്റെ ജീവിതം നഷ്ട പെട്ടാലും വേണ്ടില്ല തെറ്റ് ചെയ്തവരെ എല്ലാവരെയും ഞാൻ നിയമത്തിന്റെ മുമ്പിൽ എത്തിക്കുക തന്നെ ചെയ്യും
ഹാ - ഇക്ക വന്നാ പിന്നെ നേരെ കട്ടിൽ കേറി പുതപ് മൂടി ഒരു കിടത്തം ആണ്
ഞാൻ മിണ്ടാൻ ചെല്ലുന്നത് പേടിചിട്ട്
ഉം
എന്തായാലും മോനെ അരുവിൽ കിടത്തി ഞാൻ ഇക്കാന്റെ അടുത്ത് കിടന്നു
ഹാ ഉറങ്ങിയില്ലാന്നു അപ്പോ മനസിലായി
" നീ മോനെ എന്റെ അടുത്ത് കിടന്ന് നീ അപ്പുറം കിടക്ക്
" ഇല്ല, ഞാൻ നിങ്ങളെ അടുത്ത് കിടക്കും
" പറഞ്ഞത് കേട്ടോ
" എനിക്കു എന്താ ഇവിടെ കിടന്നാൽ
ഇക്ക പിന്നെ ഒന്നും മിണ്ടാതെ കിടന്നു
ഹാ ഞാൻ ചേർന്ന് കിടന്ന് ഉറങ്ങി
ഉറങ്ങി എഴുനെറ്റപോൾ ഹാ ഇന്ന് ഞാൻ ഇക്കാനെ കണ്ട് ഞെട്ടി പോയി
🙃🙂
ഞാൻ ഇക്കാനെ തൊട്ട് പോവുന്നതിന് മൂപ്പര് പുതപിൽ ഒന്നാകെ മൂടിട്ടുണ്ട്
ചിരിയാ വന്നത്
ഇത് ഉമ്മ പറഞ്ഞു കൊടുത്തതോ അവൾ പറഞ്ഞ ഐഡിയ ആണോ എന്ന് അറിയില്ല
അല്ല
ഇപ്പോ അവർക്ക് രണ്ട് പേർക്കും ഞാൻ ഇയാളെ വിട്ട് പോവൽ അനിവാര്യമാണ്
ഞമ്മൾ എത്ര കഷ്ട പെടേണ്ടി വന്നാലും പോവില്ല എന്ന് ഈ പൊട്ടൻ മാർക്ക് മനസിലാവണ്ടേ
എന്താ ചെയ്യാ എത്ര പറഞ്ഞാലും മനസിലാവൂല
പോത്തിന്റെ ചെവിയിൽ വേദം ഓദുന്ന പോലെ യാ ഞാൻ ഇത്ര ഒക്കെ വായിട്ട് അലച്ചിട്ടും
ഉമ്മാന്റെ വാശിയും
ആ ഹറാമിൽ ജീവിക്കുന്ന കാമ പെണ്ണും ഓർക്കുന്നില്ല
പിന്നെ ഇതിലും നല്ല പേര് അവൾക്ക് എനിക്കു അറിയില്ല
മുസ്ലിം ആയിരുന്നു എന്നിട്ടും
ഒരു കുഞ്ഞിന്റെ ബാപ്പ യായ ന്റെ ഇക്കാനെ വിളിച്ചു അവളുടെ കാമം തീർക്കുന്ന അവളെ ഞാൻ എന്ത് പേരിട്ടു വിളിക്കണം
ചേ- ദുനിയാവ്
വല്ലാതെ അള്ളാഹു വിനെ മറക്കുന്നു
തുടരും
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
Mihraskoduvally123.blogspot.com
*====================*
*-------------------*
Comments