*കഥയിലെ യാഥാർഥ്യം പാർട്ട് :37* 🤤😪💖
*====================*
നേരം വെളുത്തു ഇത്ര സമയം ആയിട്ടും ഒന്ന് തിരിച്ചു വിളിച്ചത് പോലും ഇല്ല
ഹോസ്പിറ്റലിൽ ഒക്കെ അല്ലെ എന്തേലും അത്യാവശ്യം ഉണ്ടാവും എന്ന് പോലും ചിന്തയില്ല
" മോളെ , ഇന്ന് വൈകിട്ടു ഡിസ്ചാർജ് പറഞ്ഞിട്ടുണ്ട് ഡോക്ടർ ഒരാഴ്ച കഴിഞ്ഞു മോനെ ഒന്ന് കാണിക്കണം എന്നും
" ഹാ , ആയിക്കോട്ടെ ഉമ്മ ഡോക്ടർ എപോയാ വന്നത്
" മോൾ ബാത്‌റൂമിൽ പോയ സമയത്ത് ആയിരുന്നു
ഏതായാലും എല്ലാം എടുത്തു റെഡി ആവണം
" ഉം, ഇൻഷാ അല്ലാഹ് , ഞാൻ ഇക്കാക് വിളിച്ചു വരാൻ പറയാം എടുക്കോ എന്ന് അറിയില്ല നോക്കാം നാടകം ആണേൽ എന്തേലും പറഞ്ഞു ഒഴിയും ഇല്ലേൽ വരും
ഞാൻ ഫോൺ എടുത്തു കുറെ അടിച്ചു റിങ് ആവുന്നുണ്ട് എടുക്കുന്നില്ല
പറഞ്ഞിട്ട് കാര്യം ഇല്ല വയറ്റിൽ ഉള്ള വിഷം പോവാതെ അയാൾക് ഒരിക്കലും മാറാൻ കഴിയില്ല
എന്നെ ഒഴിവാക്കാതെ ഉമ്മ കൊടുത്ത വിഷം ഉമ്മ പൊക്കുകയും ഇല്ല " ഇത്ര ഒക്കെ ആയിട്ടും ഉമ്മാക്ക് വാശി ഞാൻ വീടോ എന്റെ ഇക്കാനെ
ഹാ ഫോൺ ഒന്ന് എടുക്കട്ടേ എന്നിട്ട് ബാക്കി പറയാം
" ഹലോ,
" ഹാ, ഡോക്ടർ ഡിസ്ചാർജ് തന്നിട്ടുണ്ട്
" ഹാ ഞാൻ നോക്കട്ടെ ജുമാ കഴിഞ്ഞിട്ട് വരാം
" ഹാ
അതും പറഞ്ഞു ഇക്ക കട്ട് ചെയ്തു
വരുമോ എന്തോ
" എന്ത് പറഞ്ഞു മോളെ
" വരാന്ന് പറഞ്ഞിട്ടുണ്ട് ഉമ്മ, നോക്കാം
" ഉം
രാവിലെ ഡിസ്ചാർജ് കിട്ടിയിട്ടും ഫ്രൈഡേ ആയോണ്ട് ഉച്ച കഴിയുന്നത് വരെ ഇവിടെ വെറുതെ ഇരിക്കണം
ഇക്ക ആണേൽ ഉമ്മ യോട് സമ്മതം ഒക്കെ വാങ്ങി എപോയാ വരാന്ന് പടച്ചോൻ അറിയാം
നിങ്ങൾ വിചാരിക്കും ഈ ഇക്കാന്റെ ലൈൻ ഒക്കെ ഇത് വരെ പറയാതെ ഇപ്പോ എന്തിനാ പറയുന്നത് എന്ന് ലെ
സാരമില്ല, ഒക്കെ മനസിലായിക്കോളും ഓളും ഇനി അങ്ങോട്ട് ഉണ്ട് നമ്മുടെ കൂടെ കോടതി ആയാലും ജയിൽ ആയാലും
എന്താ പറയാ ഈ പ്രണയം പ്രതി കാരം ആവാന്ന് ഇങ്ങൾ കേട്ടില്ലേ, അവളെ പോലെ ഞാൻ ഹറാം ന് വേണ്ടി പ്രണയിച്ചിട്ടില്ല ഇതെനിക്ക് എന്റെ റബ്ബ് ഹലാൽ ആക്കി തന്ന എന്റെ ഭർത്താവ്
അയാളെ ഞാൻ അകമയിഞ്ഞു പ്രണയിച്ചു കേവലം ഒരു കൈവിഷം കാരണം ആയാൾ എന്നെ വഞ്ചിച്ചു
ഒരു ഉസ്താദ് എന്നത് മറന്ന് ഹറാമിൽ സുഖം കണ്ടെത്തി
പിന്നെ ഈ സാധാരണ കാരെ ഇവർക്കൊക്കെ എന്ത് കുറ്റം പറയാനാ അർഹത ഉള്ളത്
നാട്ടിൽ കേമൻ മാർ ഉള്ളിൽ...
ചേ- എല്ലാം അറിഞ്ഞിട്ടും ഞാൻ ആ ഭാഗം ചിന്തിക്കൽ ഇല്ലായിരുന്നു കാരണം എനിക്കു സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു എന്നോട് എന്റെ ഇക്ക കാണിക്കുന്ന ഈ ചതി
പക്ഷെ ! നോക്കാം ജീവിതം ആയി പോയില്ലേ
ഇനി നന്നായാൽ നന്നായി ജീവിക്കാം ഇല്ലേൽ ഉമ്മാന്റെ എല്ലാ കള്ളത്തരവും ഞാൻ പൊളിക്കും ആ പെണ്ണിനെ കോടതി കയറ്റും എന്റെ ഭർത്താവിനെ തട്ടി എടുക്കുന്നത്തിന്റെ പേരിൽ പിന്നെ എന്റെ വാവയുടെ ഉപ്പാനെ നഷ്ട പെടുത്തുന്ന പേരിൽ
അവൾക്ക് എല്ലാം അറിയാ മല്ലോ , ഒരു കുട്ടി ഉള്ളതും ഭാര്യ ഉള്ളതും എല്ലാം പിന്നേം എന്ത് വിവര കേടിന്റെ പേരിൽ ആണ് ആ പെണ്ണ്
എന്ത് പറയാനാ ഈ ഉമ്മാന്റെ കുടുംബം അല്ലെ ദീൻ ഇല്ല അത് തന്നെ ഹറാം ഹലാൽ അറിയില്ല അല്ലാഹ് ന്റെ രക്ഷയും ശിക്ഷയും അറിയില്ല
വാട്സ്ആപ്പ് പോലും ദീൻ പ്രജരിപ്പിക്കുന്ന കാലത്ത് ഇങ്ങനെത്തെ പെൺകുട്ടികൾ ചുരുക്കം എന്ന് ഞാൻ വിശ്വസിക്കുന്നു
അല്ലാഹ് ഞങ്ങളെ ഹറാമിനെ തൊട്ട് നീ കാക്കണേ ....
ഖൽബിൽ ഈമാൻ നിറച്ചു തരണേ ആമീൻ യാ റബ്ബൽ ആലമീൻ...
" മോളെ,
" ഹാ
" സമയം ഒരുപാട് ആയി ഒന്ന് വിളിച്ചു നോക്ക് വരില്ലേൽ , ഉപ്പ വന്നിട്ട് വരാം എന്ന് പറഞ്ഞു ഉപ്പ ദൂരെ ആണോലോ ഉള്ളത്
" ഉം
ഞാൻ വീണ്ടും വിളിച്ചു കൊറേ ഇക്ക എടുത്തില്ല
യാ അല്ലാഹ് മഹ്രിബ് കൊടുക്കുന്നു രാവിലെ ഡിസ്ചാർജ് കിട്ടിയ ഞങ്ങളാ
റൂം ഒഴിയാന് പറഞ്ഞു സിസ്റ്റർ കൊറേ ആയി വരുന്നു
വീണ്ടും കുറെ ഞാൻ വിളിച്ചു ഒടുവിൽ ഇക്ക എടുത്തു
" ഹലോ, എനിക്കു വരാൻ കഴിയില്ല പള്ളിന്റർ അടുത്ത് ഒരാൾ മറിച്ചു അതിന്റ തിരക്കിൽ ആയി
" ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ , ഞങ്ങൾ രാവിലെ മുതൽ ഇവിടെ വെറുതെ നിക്കാണ്
ഇക്ക വേഗം ഫോൺ കട്ട് ചെയ്തു
എല്ലാം ഒരു നാടകം പോലെ എനിക്കു ഫീൽ ചെയ്യുന്നു എന്തായാലും നേരിടാൻ ഞാൻ തയ്യാറാണ് അല്ലാഹ് സത്യത്തിന്റെ കൂടെ നിക്കും അതിന് ഉമ്മാന്റെ കള്ളത്തരം പോളിക്കേണ്ടി വന്നാൽ അതാണ് എന്റെ ജീവിതത്തിൽ ഏറ്റവും ഖൈർ എന്ന് ഞാൻ വിശ്വസിക്കുന്നു
അള്ളാഹു വ റസൂലുഹു അഹ്‌ലം
ഇനി എന്ത് ആവും എന്ന്
" മോളെ ഉപ്പ വരുന്നുണ്ട് , ഏതായാലും മോനെ കാത്ത് നിന്ന് ഇതാ ഇപ്പോ ഇഷാ ബാങ്ക് കൊടുത്തു
" ഉം
അങ്ങനെ രാത്രി 8:15 ആയപ്പോക്ക് ഉപ്പ വന്നു അങ്ങനെ ഞങ്ങൾ വീട്ടിൽ പോയി
വല്ലാതെ ക്ഷീണം ഏകദേശം ഒരാഴ്ച ആയില്ലേ ഹോസ്പിറ്റലിൽ അതിന്റെ ആവും
മോനും നല്ലോണം ക്ഷീണിച്ചു , ഒന്നും കഴിക്കുന്നു മില്ല പാവം ... അവൻ അറിയില്ലലോ ഇതൊന്നും
ക്ഷീണം കാരണം വേഗം ഭക്ഷണം കയിച് ഉറങ്ങി
ദിവസങ്ങൾ എത്ര പെട്ടന്നാ ലെ പോവുന്നത്
അവർ പറഞ്ഞ ഒരാഴ്ച യും കഴിഞ്ഞു ഇന്നേക്ക് 12 ഡേയ്‌സ് ആയി
ഇപ്പോഴും വീട് കിട്ടിയില്ല എന്ന്
ഇപ്പോ കുറെ വിളിച്ചാൽ രണ്ട് മൂന്നു ദിവസം കൂടുമ്പോൾ ഇക്ക ഒന്ന് എടുക്കും വീട് കിട്ടില്ല എന്ന് പറയാൻ
ഹാ - ഒരാഴ്ച കൂടി നോക്കാം എന്ന് ഞാനും വിചാരിച്ചു കേസും കോടതിയും വകീലും ഒക്കെ അവിടെ ഉണ്ടാവുമല്ലോ
തുടരും...
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*====================*
*-----===------=====----=====*
Comments