*കഥയിലെ യാഥാർഥ്യം പാർട്ട് :36* 💖🤤😪
*=====================*
ടും....
ഡോർ തുറന്നപ്പോൾ ഇക്ക ആയിരുന്നു
ഞാൻ വേഗം പർദ്ദ ഇട്ട് ഇക്കാന്റ കൂടെ പോയി മണി ഒൻപതു കഴിഞ്ഞു
"ലേറ്റ് ആയി ഒൻപതു മണിക്ക് എത്തണം എന്ന് പറഞ്ഞിരുന്നു സാറിന്റെ അസ്സിസ്റ്റന്റ് വിളിച്ചിട്ട്
" ഉം... ഞാൻ പള്ളിയിൽ നിന്നാ വരുന്നത് വണ്ടിയില്ല, ബസ് കിട്ടിയപ്പോൾ ലേറ്റ് ആയി അതാ
" ഉം...
അങ്ങനെ ഞങൾ ഓട്ടോ വിളിച്ചു സാറിന്റെ ഓഫീസിൽ പോയി
ഭാഗ്യം സർ വന്നിട്ടില്ല
കുറച്ചു നേരം അവിടെ സർ നെ വെയിറ്റ് ചെയ്തു
10 മണി ആയപ്പോൾ സർ എത്തി
ഞങ്ങൾക്ക് മുന്പേ വന്നവർ ഉള്ളത് കൊണ്ട് അവരെല്ലാം സർ നെ കണ്ടതിന് ശേഷം ഞങ്ങളുടെ സർ ന്റെ റൂമിൽ കയറി
ഞങ്ങളെ കണ്ടതും സർ
"ഹാ... ഇരിക്കു, എനിക്കു അറിയാ മായിരുന്നു നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഇല്ല ഇത് വേഗം ശരിയാവും എന്ന്
ഞാൻ ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു
ഇക്ക സർ നോട് എന്നപോലെ പറഞ്ഞു
" ഞങ്ങളെ നികാഹ് രണ്ട് ദിവസം മുൻപ് ഉസ്താദ് ചെയ്തു തന്നു മോൻ പിന്നർ ഞങ്ങൾക്ക് കിട്ടിയ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് എന്നാണ് ഇനി ഞങ്ങളുടെ ചിന്ത
" സർ :ഒക്കെ ഗുഡ് , പിന്നെ ചെറിയ പ്രശ്നങ്ങൾ നിങ്ങൾ തന്നെ സംസാരിച്ചു തീർക്കണം അല്ലാതെ വെറുതെ...
" ഉം , ഇൻഷാ അല്ലാഹ്
" എന്നാൽ നിങ്ങൾ വിട്ടോ വേഗം കോർട്ട് ൽ ലേറ്റ് ആവണ്ട
സാറോട് ബായ് പറഞ്ഞു ഞങ്ങളുടെ വീണ്ടും ഓട്ടോ വിളിച്ചു കോർട്ട് ൽ ക്ക് പോയി
എന്തോ കേസ് പിന്വലിക്കുന്നതിൽ എനിക്കു തീരെ താല്പര്യo പോരാ കാരണം മുന്പും ഇവർ പല അഭിനയവും കാണിച്ചു ഞങ്ങളെ പറ്റിച്ചത് ആണ് ഒന്നും മറക്കാൻ പറ്റില്ലാലോ
എന്തായാലും ഉസ്താദ് നെ ബഹുമാനിക്കുന്നു അത് കൊണ്ട് ഒരു പരീക്ഷണം കൂടി
പിന്നെ ഒരവസ്ഥ വന്നാൽ ആരും ഈ പ്രേഷണത്തിൽ ഇടപെടില്ലാലോ
പിന്നെ ഞാൻ എന്റെ നിരപരാധി തിമ് തെളിയിക്കും
ഉമ്മ ആരാണ് എന്നും പെങ്ങൾ ആരാണ് എന്നും ഒരിക്കൽ നിർത്തിയ ഇക്കാന്റെ ആ പ്രണയം എന്തുകൊണ്ട് വീണ്ടും തുടങ്ങി എന്നും, ഈ സിഹ്ർ ചെയ്താ അല്ലാഹ് നെ വിലയില്ലാത്ത ആ ഉസ്താദ് ആരാണ് എന്നും കതിയമ്മായിക്ക് ഇതിൽ എന്താ പങ്ക് എന്നൊക്കെ ഞാൻ തെളിയിക്കും കാരണം ഇതെന്റെ മാത്രം ജീവിത പ്രശനം ആണല്ലോ
പിന്നെ അവളെ ഞമ്മക്ക് കോടതിയിൽ കോണ്ട് വരാം ഒരു കുട്ടി ഉണ്ടെന്ന് അറിഞ്ഞിട്ടും ന്റെ ഇക്കാനെ പിടിച്ചു കെട്ടുന്ന ആ പെണ്ണിനെ ഞാൻ വെറുതെ വീടോ ന്റെ ജീവിതം നശിപ്പിക്കാൻ മാത്രം എനിക്കു മുൻപ് അവളെ അറിയ പോലും ഇല്ല ഒരു വ്യരാക്യമ് ഉണ്ടാവാൻ
" ഹേയ്, ഇവിടെ നല്ല തിരക്കാണല്ലോ ഒരുപാട് ആളുണ്ട്
" ഉം കോടതി യല്ലേ
" പിന്നെ, പഴയത് ഒന്നും മനസ്സിൽ വെക്കേണ്ട ഇനി ഒരു പുതിയ ജീവിതം
അല്ലാഹ് ഇക്ക അത് പറഞ്ഞപ്പോ എനിക്കു ചിരി വന്നു എന്താണ് എന്ന് അറിയില്ല, കാരണം ഇത് വരെ ഇക്കാന്റെ മുഖം കാണേണ്ടത് ആയിരുന്നു ഇവിടെ ഒന്ന് ഒപ്പിട്ട് കിട്ടാൻ വേണ്ടി ഉള്ള പുതിയ വേഷ പകർച്ച അബാരം എന്തായാലും ആ ഉമ്മാന്റെ മോൻ അല്ലെ ഒരു കുടുമ്പത്തെ മൊത്തം കൈവിഷം കൊടുത്ത് പാട്ടിലാക്കി കലിപ്പിക്കുന്ന അഭിനയ നേതാവിയുടെ മോൻ
" ഉം, ഇൻഷാ അല്ലാഹ് , എനിക്കു കല്യാണം കഴിഞ്ഞ സയ്മത് ഉള്ള നിങ്ങളെ അറിയൂ മറ്റെല്ലാം മറ്റാരോ ആയിരുന്നു അയാളെ ഞാൻ ഓർക്കാറില്ല ഓർത്തിരുന്നു വെങ്കിൽ നിങ്ങൾക്ക് വേണ്ടി എനിക്കു ഒരിക്കലും ഈ കോടതി കയറേണ്ടി വരില്ലായിരുന്നു
നിങ്ങൾക്ക് വേണ്ടി ഞാൻ എവിടെ വരെയും പോകും കാരണം എനിക്കു നിങ്ങളെ മറക്കാൻ പറ്റില്ല അതിന് എത്ര കഷ്ടപെട്ടാലും ഞാൻ അത് ചെയ്യും
"ഉം
പിന്നെ ഇക്ക ഒന്നും മിണ്ടിയില്ല അങ്ങനെ ആ കേസ് തത്കാലം റീമുവ് ചെയ്തു ഞങ്ങൾ ഹോസ്പിറ്റലിൽ പോയി
" പിന്നെ, വീട്ടിൽ നിന്ന് ഉമ്മയും പെങ്ങളൊക്കെ വരും നീ നടന്നോ എനിക്കു നല്ല വിശപ് ഞാൻ എന്തേലും കഴിച്ചിട്ട് വരാം
" ഉം
ഞാൻ മുകളിലേക്ക് നടന്നു മോൻ മോൾത്തെ വാർഡിൽ ആണ്
എന്തോ ഇക്കാന്റെ ഈ സംസാരവും ഭാവവും കണ്ടിട്ട് ഒരു അഭിനയം പോലെ എനിക്കു ഫീൽ ചെയ്യുന്നു
ഇപ്പോൾ തന്നെ ഒരു പക്ഷെ അവളെ വിളിക്കാൻ പോയത് ആയിട്ടുണ്ടാവും
*അള്ളാഹു വ റസൂലുഹു അഹ്‌ലം*
നോക്കാം ളെ ആര് ചതിക്കാൻ നോക്കിയാലും അള്ളാഹു അല്ലെ വലിയവൻ അവൻ വേണ്ടത് ചെയ്യുക തന്നെ ചെയ്യും
*തവക്കൽ ത്തു അലല്ലാഹ്*
റൂമിൽ എത്തിയതും മോൻ എന്നെ കണ്ടു എന്റെ അടുത്തേക്ക് ചാടി
" ഹാ - ഉമ്മാന്റെ മോൻ കരഞ്ഞോ ഉമ്മ വേഗം വന്നില്ലേ
കുഞ്ഞി മോനെ ഉമ്മാന്റെ ചക്കര മോനെ മാണിക്യ കല്ലേ...
" മോളെ, എന്തായി പോയ കാര്യം
" അതൊക്കെ ശരിയായി ഉമ്മ
" മോൻ എടുത്തു
" ഇപ്പൊ വരും വിശക്കുന്നു വല്ലതും കഴിച്ചിട്ട് വരാം എന്ന് പറഞ്ഞു
" ഉം
പാവം ന്റെ മോനെ ഇത്ര സമയം ഇത് ആദ്യമായി ആണ് ഞാൻ വിട്ട് നിക്കുന്നത് ഒരുപാട് കരഞ്ഞു അവൻ
വാതിൽ ആരോ തട്ടുന്നു
" മോനായിരിക്കും മോളെ തോർക്ക്
" വീട്ടിന്നും വരും എന്ന് പറഞ്ഞിരുന്നു നോക്കട്ടെ
ഹാ - വാതിൽ തുറന്നപ്പോ ഞമ്മളെ കഥയിലെ വില്ലത്തിയാ ന്റെ അമ്മായിമ്മ പിന്നെ ഓളും ണ്ട് ഉമ്മാന്റെ അതെ ഖൽബ് ഉള്ള വല്യ മോൾ
ഏതായാലും കയറ്റി ഇരുത്തി ബ്രോ നെ കടയിൽ പറഞ്ഞയച്ചു ചായ വാങ്ങി കൊടുത്തു ഹോസ്പിറ്റലിൽ ആണെല്ലോ ഞമ്മളെ കടമ ഞമ്മൾ മറക്കരുതല്ലോ
തെറ്റ് ചെയ്യുന്നവർക്ക് പടച്ചോൻ കൊടുത്തോളും അവനും എന്തോ ഭാരം തികയാൻ നോക്കി നിൽക്കുക ആയിരിക്കും എനിക്കും അവർക്കും ഒരു അല്ലാഹ് അല്ലെ സർവ്വ ശക്തനായ അല്ലാഹ് ലോകത്തിന് അധിപനായ അല്ലാഹ്
മോനെ ഒക്കെ എടുത്തു "ഞങ്ങളെ മോനെ " കൊറേ മേൽ ചായം പൂശിയ സംസാരവും
കുറച്ചു സമയം ഇരുന്നു ഏതായാലും അപോക്ക് ഇക്ക വന്നു
" പിന്നെ, നീ dr വരുമ്പോൾ ഡിസ്ചാർജ് ചോദിക്ക് കേട്ടോ ഇന്ന് ഇല്ലേൽ നാളെ തന്നെ 4'5 ദിവസം ആയില്ലേ ഇപ്പോ അവനു കുറവും ഉണ്ട്
" ഉം, dr വരട്ടെ ഇക്ക ചോതിക്കാം ഉപ്പയും പറഞ്ഞിരുന്നു
അങ്ങനെ അവർ പോയി
" ഉമ്മ എന്തൊരു അഭിനയനം ആ ഉമ്മാക്ക് വെറുതെ ആണോ ഈ മോനും ബാപ്പക്കും മറ്റുള്ളവര്ക്കും ഇത് വരെ കള്ളനെ പിടിക്കാൻ പറ്റാത്തത്
അല്ലാഹ് ഇത് വല്ലാതെ ഒരു ജന്മം തന്നെ
നിന്റെ പടപ്പുകളിൽ നിന്നെ ഇത്രയും ഓർക്കാത്തവർ ഉണ്ടല്ലോ അത്ഭുതം കഥപോലെ ഒരു ജീവിതം ഇത്
" ഉം, സാരമില്ല മോളെ അല്ലാഹ് വലിയവൻ അല്ലെ അവൻ എല്ലാം കാണും എല്ലാം അറിയും ഏത് രഹസ്യവും അവന്റെ അടുക്കൽ പരസ്യ മാണ് മോൾ ബേജാറാവണ്ട ഒരു രാവിൻ ഒരു പകൽ തീർച്ചയായും ഉണ്ട്
" ഉം , ഞാൻ ഇക്കാക് വിളിച്ചു നോക്കട്ടെ നേരം ഇരുട്ടിയപ്പോൾ അല്ലെ പോയത്
ഞാൻ ഇക്കാക് കൊറേ വിളിച്ചു റിങ് ചെയ്യുന്നുണ്ട് ഇക്ക എടുത്തില്ല
" സാരമില്ല മോളെ തിരക്ക് ആയിരിക്കും കൊർച് കഴിഞ്ഞു വിളിക്കാം
" ഉം
എന്തോ മനസിന് ഒരു റാഹത് ഇല്ല
രാത്രി പത്തര മണിക്കും ഞാൻ കുറെ വിളിച്ചു ഇക്ക എടുത്തില്ല
തുടരും...
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*======================*
*---=======-----======-----*
Comments