*കഥയിലെ യാഥാർഥ്യം പാർട്ട് :35* 💖🤤😪
*====================*
എന്തോ -അങ്ങനെ ഒക്കെ ആണെങ്കിലും എന്റെ മനസിന് എന്റെ ഇക്ക എന്നെ ചതിക്കുന്നത് ചിന്തിക്കാൻ കഴിയുന്നില്ല
ഇതൊക്കെ അറിഞ്ഞിട്ടും എനിക്കു ആ മനുഷ്യനെ വെറുക്കാൻ കഴിയുന്നില്ല വേണ്ടന്ന് വെക്കാൻ സാധിക്കുന്നില്ല
എന്തൊരു പ്രയാസത്തിൽ ആയി പോയി അല്ലാഹ് ഞാൻ 🤤😪
പക്ഷെ !
പാവട്ടോ ന്റെ ഇക്ക
കല്യാണം കഴിഞ്ഞപ്പോൾ പഴയ ബന്ധം എല്ലാം മറന്ന് ആയിരുന്നു എന്റെ കൂടെ ജീവിച്ചത് പിന്നെ ഉമ്മ കെണിയിൽ വീഴ്ത്തിയപ്പോൾ
ഞാൻ ആ മനസിൽ മറഞ്ഞു പകരം അവൾ സമാധാനമായും സന്തോഷമായും വീണ്ടും തെളിഞ്ഞു....
*"മോളെ....
'ഹാ -ന്താ ഉമ്മാ
"നീ മോനെ വിളിച്ചു നോക്ക് വരുമോ എന്ന്
"എന്തിന് ഉമ്മ അയാൾ ചതിയാ
എന്തേലും ഒഴിവ് കഴിവ് പറയും
"സാരമില്ല ' ന്റോൾ വിളിച്ചു നോക്ക്
" ഉം....
അങ്ങനെ ഞാൻ ഇക്കാനെ വിളിച്ചു നോക്കി
ഞാൻ പറഞ്ഞ പോലെ തന്നെ ഓരോ കള്ള നുണകൾ പറഞ്ഞു
പറ്റുമെങ്കിൽ വരാം എന്നും
ഉം നോക്കാ ലേ...
ഇന്നലെ രാത്രിയാണ് ഞങ്ങൾ ഇവിടെ അഡ്മിറ്റ് ചെയ്തത് ഇന്ന് മഹ്‌രിബ് ബാങ്ക് കൊടുക്കാൻ സമയം ആയി ഇത് വരെ അയാൾ വന്നില്ല
പെട്ടന്ന് വാതിലിൻ ആരോ തട്ടുന്നു
"വാതിൽ തുറന്ന് നോക്ക് മോളെ
ഞാന് വേഗം വാതിൽ തുറന്നു
പ്രതീക്ഷിച്ചില്ല എങ്കിലും ഇക്ക ആയിരുന്നു
എന്തോ എനിക്കു ആ മുഖം കാണുബോയെക്കും എനിക്കു ഒരു തരം നിസ്സഹായതയാണ് തോന്നുന്നത്
ഉമ്മാന്റെ ബുദ്ധിക്ക് അനുസരിച്ചു നീങ്ങുന്ന ഒരു പാവ കുട്ടി .... ആ പാവം എല്ലാ സത്യവും തിരിച്ചറിയുമ്പോൾ എന്താവും ആ മനസ് ആവോ
മോനെ മടിയിൽ വെച്ച് ആർക്കോ വേണ്ടി മുഖത്തു പുഞ്ചിരിയും നട്ടു ഇരിപ്പുണ്ട്
മോനെ ഒന്ന് എടുത്ത് കണ്ടപ്പോൾ തന്നെ എന്റെ മനസ് നിറഞ്ഞു
നാളെ കേസ് റിമൂവ് ചെയ്യാൻ പോകണം ഉപ്പാക് കുറച്ചു തിരക്കുണ്ട് നിങ്ങൾ വരണം
ഞാൻ ഇക്കാനോടായി പറഞ്ഞു
ന്റെ മുഖത്തു നോക്കാതെ
" ഹാ പോകാം
എനിക്കു അറിയാം എന്തിന് വന്നില്ല എങ്കിലും അതിനു വരും കാരണം അത് എന്നെ ക്കാൾ കൂടുതൽ അവർക്കാണല്ലോ ആവശ്യം
കുറച്ചു ചിരിയും പാസാക്കി ഇക്ക പോയി
ഉമ്മാ '
"ന്തേയ്... മോളെ
"എനിക്കു എന്തോ എല്ലാം ചതിയാണ് എന്നൊരു തോന്നൽ
അങ്ങനെ പറയല്ലേ, മോളെ, അള്ളാഹു എല്ലാത്തിനും മതിയായവൻ ആണ്
സത്യം എത്ര കഷ്ടപ്പെട്ടാലും ഒരിക്കൽ പുറത്ത് വരും ഇൻഷാ അല്ലാഹ് മോൾ ധൈര്യത്തിൽ നിക്ക് എന്ത് വന്നാലും നേരിടണം
"ഉം, ഇൻഷാ അല്ലാഹ് ,
എത്ര പെട്ടന്നാ രാത്രി ആയത് മോൻ കരഞ്ഞു കരഞ്ഞു ഉറങ്ങി മരുന്ന് കുടിക്കാൻ അവൻ വല്ലാത്ത മടിയാണ്
കുടിപ്പിക്കാൻ അതിലേറെ കഷ്ടവും
ഒരുപാട് ചിന്തകൾ മനസിനെ വ്യാകുല പെടുത്തുകയാണ്
ഇങ്ങനെ ഒക്കെ ആയിട്ടും ഞാൻ അയാളെ ചതിച്ചിട്ടില്ല പക്ഷേ... !അയാൾക്ക് എങ്ങനെ ഒരു ഉസ്താദ് ആയിരുന്നിട്ടും ചേ....
ദീൻ പഠിപ്പിക്കുന്ന എത്രെ നല്ല ഉസ്താദ് മാരുണ്ട് അവർക്ക് ഒക്കെ ഒരു വേദന തന്നെ ഇത്തരം കള്ളമാരു ഉണ്ടാവുമ്പോൾ
പുറത്ത് നല്ല വലിയ ആലിം ഉള്ളിൽ അന്യ പെണ്ണിനോട് സംസാരിച്ചു തെറ്റുകൾ കൂട്ടുന്ന വഞ്ചകന്
ഇനി യെങ്കിലും അയാൾ നന്നായാൽ മതി ആയിരുന്നു
വലിയ ഉസ്താദ് മാരുടെ വാക്കുകളെ ബഹുമാനിചെങ്കിലും....
"മോളെ ,,
ഹാ - നേരം ബാങ്ക് കൊടുക്കാൻ ആയി എണീക്ക്
ഹാ ഉമ്മാ...
വേഗം എണീച് ഞമ്മളെ പണികൾ ഒക്കെ വേഗം തീർത്തു ഇനി ഞാൻ ലേറ്റ് ആയി എന്ന് പറയരുതല്ലോ
ഒൻപത് മണിയാവുബോയ്‌ക്ക് വക്കീൽ അവിടെ എത്താൻ പറഞ്ഞിട്ടുണ്ട്
ഹാ
രാത്രി ലേറ്റ് ആയി കിടന്നത് കൊണ്ടാവാം
തലക്ക് ഒരു കനം പോലെ
"മോളെ, ഒൻപത് മണിക്കയിഞല്ലോ
" വരും ഉമ്മ കാരണം ഇത് അവർക്കാണ് ആവശ്യം എനിക്കു ഇതിൽ ഒരിഷ്ടവും ഇല്ല
കാരണം ഉമ്മാന്റെ ചതി മോൻ മനസിലാക്കി കൊടുക്കാതെ എനിക്കു ഒരു നല്ല ജീവിതം ഉണ്ടാവില്ല
ഉമ്മാനെ മോൻ തിരിച്ചറിയാത്ത കാലത്തോളം ഉമ്മ വീണ്ടും കളിചോണ്ട് ഇരിക്കും കാരണം ഇതിൽ ഉമ്മ ഒരു ഹരം കണ്ടെത്തി കഴിഞ്ഞു
സ്വന്തം മോന്റെ കൂടെ ജീവിതം ആണെന്ന ബോധം ഇല്ലാതെ മോന്റെ കൂടെ ശാപം വാങ്ങുന്ന വല്ലാത്ത ഒരു ഉമ്മ
ഉമ്മ എന്ന പദത്തിനും ഒരു പാട് അർത്ഥങ്ങൾ ഉണ്ട് പക്ഷെ ഇത്തരം ഉമ്മമാർ ഏതൊരു മക്കളുടെയും ദുനിയാവും ആഖിറവും നഷ്ടപ്പെടുത്തും
യാ അല്ലാഹ് ഇബ്‌ലീസ് ന്റെ കരങ്ങളെ തൊട്ട് ഞങ്ങളെ കാക്കണേ...
അല്ലാഹ്നെ മറന്ന് ജീവിക്കാനുള്ള വിവര ക്കെടു ഞങ്ങൾക്ക് തരല്ലേ അല്ലാഹ്
തുടരും...
✍️ *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*=====================*
*======================*
Comments